video
play-sharp-fill
കാല്‍മുട്ട് വേദനക്കുള്ള ഉഴിച്ചിലിനായി കേരളത്തിൽ എത്തി; കഴിക്കുന്നത് കിലോ കണക്കിന് കോഴിയിറച്ചി; ഒടുവിൽ മഫ്തിയിലെത്തിയ പോലീസ് സംഘം വാടകയ്ക്ക് താമസിക്കുന്ന വീട് വളഞ്ഞു; കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ തമിഴ്നാട് പോലീസ് പിടികൂടി വെടിവെച്ച്‌ കൊലപ്പെടുത്തി; തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച്‌ ഫ്ലക്സ് വെച്ച് നാട്ടുകാരുടെ സന്തോഷപ്രകടനം

കാല്‍മുട്ട് വേദനക്കുള്ള ഉഴിച്ചിലിനായി കേരളത്തിൽ എത്തി; കഴിക്കുന്നത് കിലോ കണക്കിന് കോഴിയിറച്ചി; ഒടുവിൽ മഫ്തിയിലെത്തിയ പോലീസ് സംഘം വാടകയ്ക്ക് താമസിക്കുന്ന വീട് വളഞ്ഞു; കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ തമിഴ്നാട് പോലീസ് പിടികൂടി വെടിവെച്ച്‌ കൊലപ്പെടുത്തി; തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച്‌ ഫ്ലക്സ് വെച്ച് നാട്ടുകാരുടെ സന്തോഷപ്രകടനം

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട കാക്കാത്തൊപ്പ് ബാലാജിയെ തമിഴ്നാട് പോലീസ് വെടിവെച്ച്‌ കൊന്നത്. ബാലാജിയുടെ മരണ വിവരം കോഴിക്കോട് പേരാമ്പ്രക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജംഗ്ഷനില്‍ തമിഴ്നാട് പോലീസിന് അഭിവാദ്യം അറിയിച്ച്‌ ഫ്ലക്സ് വെച്ചാണ് അവർ ഗുണ്ടയുടെ മരണം ആഘോഷിച്ചത്.

ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ 58-ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കാക്കത്തോപ്പ് ബാലാജി. വലിയപറമ്പ് സ്വദേശിയായ ഒരു ബസ് ഡ്രൈവർ മുഖേനയാണ് ബാലാജി പേരാമ്പ്രയില്‍ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വോളിബോള്‍ ആരാധകനായ ഈ ഡ്രൈവർ തമിഴ്‌നാട്ടില്‍ കളി കാണാൻ പോയിരുന്നു. അവിടെ നിന്ന് ബാലാജിയെ പരിചയപ്പെട്ടു.

പിന്നീട് ഒരിക്കല്‍ പാലക്കാട് വെച്ചും പരസ്പരം കണ്ടു. അന്നാണ് ബാലാജി തനിക്ക് കാല്‍മുട്ടിന് വേദനയുണ്ടെന്നും ഉഴിച്ചില്‍ വേണമെന്നും ഡ്രൈവറോട് പറഞ്ഞത്. തുടർന്ന് ബാലാജിക്ക് തന്‍റെ വീടിന്‍റെ തൊട്ടടുത്ത് ഡ്രൈവർ ഒരു വീട് വാടകക്ക് തരപ്പെടുത്തി കൊടുത്തു. 2024 ജൂലൈ ഒന്ന് മുതല്‍ 27 വരെയായിരുന്നു ഇത്. കുറച്ച്‌ കാലത്തേക്ക് ഉഴിച്ചില്‍ വേണമെന്നും അതിനായാണ് വന്നതെന്നുമാണ് ബാലാജിയും നാട്ടുകാരോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കിലോക്കണക്കിന് കോഴിയിറച്ചി വാങ്ങി കൊണ്ടു പോകുന്ന ബാലാജിയെ കുറിച്ച്‌ നാട്ടുകാരില്‍ ചിലർ സംശയം പ്രകടിപ്പിച്ചു. അങ്ങനെ ഉഴിച്ചില്‍ കഴിഞ്ഞും ബാലാജി നാട്ടില്‍ തുടരുമ്പോഴാണ് ജൂലൈ 27 ന് രാവിലെ മഫ്തിയില്‍ പോലീസ് സംഘം ബാലാജിയെ തേടിയെത്തുന്നത്.

എന്നാല്‍, വന്നത് ഇയാള്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ ആണെന്ന് മാത്രം. സ്ത്രീ മാത്രമാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നത്. സംഘത്തെ കണ്ട് പേടിച്ച്‌ സ്ത്രീ ഗ്രില്‍ അടച്ചെങ്കിലും വന്നവർ വീട് വളഞ്ഞു. സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിവർ പോലീസ് സംഘത്തിനെ കൈയ്യില്‍ കിട്ടിയത് എടുത്ത് മർദ്ദിക്കാൻ തുടങ്ങി.

അപ്പോഴാണ് പോലീസാണെന്നും ബാലാജിയെ പിടിക്കാൻ വന്നതാണെന്നും പറഞ്ഞത്. ഇതോടെ അന്തംവിട്ട നാട്ടുകാർ ബാലാജി താമസിക്കുന്ന തൊട്ട് താഴത്തെ വീട് ചൂണ്ടിക്കാണിച്ച്‌ കൊടുത്തു. പോലീസ് അങ്ങോട്ട് എത്തുമ്പോഴേക്കും ബാലാജി സ്ഥലം വിട്ടിരുന്നു. ഇതിനിടയില്‍ പേരാമ്പ്രയില്‍ ബിസിനസ് ആരംഭിക്കാനും ബാലാജി പദ്ധതിയിട്ടിരുന്നു.

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് തമിഴ്നാട്ടിലേക്ക് കയറ്റി അയക്കാനായിരുന്നു പ്ലാൻ. ഇതിനായി എട്ട് പഞ്ചായത്തുകളിലും വടകര നഗരസഭയിലും അപേക്ഷ നല്‍കി. എല്ലായിടത്തും സുഹൃത്തിന്‍റെ ഫോണ്‍ നമ്പറാണ് നല്‍കിയതെന്നത് നാട്ടുകാരില്‍ സംശയം ഉണർത്തുന്നുണ്ട്. സുഹൃത്തായ ഡ്രൈവർവറുടെ ബന്ധവും ചർച്ചയായിട്ടുണ്ട്.