play-sharp-fill
70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നൽകാൻ കേന്ദ്രം ; രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കും ; സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ പദ്ധതിയിൽ അംഗമാകാം

70 വയസ്സ് കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നൽകാൻ കേന്ദ്രം ; രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കും ; സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ പദ്ധതിയിൽ അംഗമാകാം

സ്വന്തം ലേഖകൻ

കോഴിക്കോട് : 70 വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉടൻ ആരംഭിക്കുമെന്ന് സൂചന.

23-ന് രാവിലെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ സാധ്യമായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും അവരുടെ സാമൂഹിക, സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പദ്ധതിയിലേക്ക് പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നല്‍കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് 70 വയസ്സു കഴിഞ്ഞവരുടെ എണ്ണം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ കൈവശം കൃത്യമായ രേഖകളില്ല. ഇതേത്തുടർന്ന് കേന്ദ്രത്തില്‍നിന്നു വിഹിതം നേടിയെടുക്കാന്‍ കൃത്യമായ കണക്കു വേണ്ടതിനാലാണ് രജിസ്‌ട്രേഷനിലൂടെ വിവരം ശേഖരിക്കുന്നത്. ആയുഷ്മാന്‍ ഭാരതിനെ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. സംസ്ഥാനം 1000 കോടിരൂപ ചെലവഴിക്കുമ്ബോള്‍ 151 കോടി രൂപയാണു കേന്ദ്രം അനുവദിക്കുക.

കേന്ദ്ര സർക്കാർ ഹെല്‍ത്ത് സ്കീം (സിജിഎച്ച്‌എസ്), എക്സ്-സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്‌എസ്), ആയുഷ്മാൻ സെൻട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതി തുടരുകയോ ആയുഷ്മാൻ ഭാരത് പദ്ധതിയിലേക്ക് ചേരുകയോ ചെയ്യാം. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് പോളിസി, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം എന്നിവയുള്ള 70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കും അർഹതയുണ്ട്.

നിങ്ങള്‍ ഇതിനു അര്‍ഹരാണോ എന്ന് അറിയാൻ..

* ആദ്യം https://pmjay.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

* അതില്‍ ”Am I Eligible” എന്ന സെക്ഷന്‍ തിരഞ്ഞെടുക്കുക.

* ശേഷം മൊബൈല്‍ നമ്ബറും കോഡും നല്‍കുക.

* ഒ.ടി.പി. വെരിഫിക്കേഷന്‍ നടത്തുക.

* ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം ‘സബ്മിറ്റ്’ ചെയ്യാം.