play-sharp-fill
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും; ഡ്രഡ്ജർ നീങ്ങുന്നത് ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചശേഷം; മണ്ണ് പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാകൂയെന്ന് മുങ്ങൽവിദ​ഗ്ധർ

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും; ഡ്രഡ്ജർ നീങ്ങുന്നത് ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചശേഷം; മണ്ണ് പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാകൂയെന്ന് മുങ്ങൽവിദ​ഗ്ധർ

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള യാത്രക്കിടെ വെളിച്ചക്കുറവ് കാരണം ഡ്രഡ്ജർ യാത്ര നിർത്തി കരയ്ക്കടിപ്പിച്ചിരുന്നു.

പുഴയിൽ ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ രാത്രി യാത്ര ബുദ്ധിമുട്ടായതിനാലാണ് നിർത്തിയിട്ടത്. യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾക്ക് മധ്യത്തിലുള്ള സ്ഥലത്താണ് ഡ്രഡ്ജർ കരയ്ക്കടിപ്പിച്ചത്. രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണ്ണ് പൂർണമായും മാറ്റിയാലേ തിരച്ചിൽ സാധ്യമാവൂ എന്നാണ് നാവികസേനയിലെയടക്കം മുങ്ങൾവിദഗ്ധർ വ്യക്തമാക്കിയിരുന്നത്. ഓരോ ഭാഗത്തും പുഴയുടെ ആഴം പരിശോധിച്ചാണ് ഡ്രഡ്ജർ നീങ്ങുന്നത്. അതേസമയം, ഇന്നലെ രാവിലെയാണ് ഷിരൂർ അഴിമുഖത്തേക്ക് കാർവാറിൽ നിന്ന് ഡ്രഡ്ജർ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേലിയിറക്ക സമയം മാത്രമേ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നുപോവാനാകൂ എന്നതിനാലാണ് വൈകുന്നേരം വരെ കാത്തുനിന്നത്. അർജുനായി കരയിലും പുഴയിലും പലതവണ വിവിധ സേനകളും മുങ്ങൽവി​ദ​ഗ്ധരും തിരച്ചിൽ നടത്തിയിരുന്നു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.