play-sharp-fill

”റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്”; റിവ്യൂ പറഞ്ഞ വ്ലോഗറെ കൊല്ലുമെന്ന് ഭീഷണി; ഫോൺ റെക്കോർഡിങ് പുറത്തുവിട്ട് വ്ലോഗർ; ‘ബാഡ് ബോയ്സ്’ നിർമ്മാതാക്കൾ വിവാദത്തിൽ

കൊച്ചി: നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്‌ളോഗറെ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്‌സ്’ സിനിമയുടെ നിര്‍മ്മാതാവ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവും ഷീലു എബ്രഹാമുമാണ് നിര്‍മ്മിച്ചത്. എബ്രഹാം മാത്യുവാണ് ഉണ്ണി വ്‌ളോഗ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന റിവ്യൂവറെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞത്. ഉണ്ണി വ്‌ളോഗ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോര്‍ഡിംഗ് ഉള്‍പ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ വിവരമറിയും, ഇതൊരു താക്കീത് ആണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് […]

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാർ കയറ്റിക്കൊന്ന സംഭവം : ചോദ്യം ചെയ്യലിലും ലഹരി വിടാതെ പ്രതികൾ, അപകട തലേന്ന് ഇരുവരും ഹോട്ടലില്‍ താമസിച്ച്‌ മദ്യവും എം ഡി എം എയും ഉപയോഗിച്ചു ; അജ്മലിനെയും ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം : മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ്. അപകടത്തിന്റെ തലേദിവസം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഇരുവരും താമസിച്ചു. ഇവിടെ വച്ച്‌ ഇരുവരും മദ്യവും രാസലഹരിയും ഉപയോഗിച്ചെന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ഇവര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ചോദ്യം ചെയ്ത സമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ […]

ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തേക്ക് ; കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി […]

വൈക്കം നഗരസഭയുടെയും ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി: വയോജനങ്ങൾക്കായി നടത്തിയ ക്യാമ്പ് വൈക്കം നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.

വൈക്കം : നഗരസഭയുടെയും വൈക്കം ഗവ ആയുർവേദ ആശുപത്രിയുടെയുംസംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി ടി സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ . ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി സ്വാഗതം ആശംസിച്ചു മുനിസിപ്പൽ കൗൺസിലർമാർ കെ.പി. സതീശൻ ,. ബി. ചന്ദ്രശേഖരൻ . എം. കെ. മഹേഷ്, ആർ. സന്തോഷ്. , . എബ്രാഹം പഴയകടവൻ . […]

വയസ്സ് 11, കൊല്ലേണ്ടവരുടെ ലിസ്റ്റും തോക്കും വാളുമടക്കം ആയുധങ്ങൾ; വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്; കുട്ടി തന്റെ കയ്യിലുള്ള വിവിധ ആയുധങ്ങളുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടന്നത്

ഫ്ലോറിഡ: ആയുധശേഖരവുമായി 11 -കാരൻ അറസ്റ്റിൽ. അത് മാത്രമല്ല, രണ്ട് വ്യത്യസ്ത സ്കൂളുകളിൽ കൊലപാതകം നടത്താൻ കുട്ടി പദ്ധിതിയിട്ടിരുന്നു എന്നും, കൊല്ലേണ്ടവരുടെ പട്ടിക ഉൾപ്പെടുത്തി ‘കിൽ ലിസ്റ്റ്’ തയ്യാറാക്കിയിരുന്നു എന്നും പൊലീസ് പറയുന്നു. ഫ്ലോറിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടി തൻ്റെ കയ്യിലുള്ള വിവിധ ആയുധങ്ങളുടെ വീഡിയോ സഹപാഠികളെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന നടന്നത്. അതിൽ വിവിധ എയർസോഫ്റ്റ് റൈഫിളുകൾ, പിസ്റ്റളുകൾ, കത്തികൾ, വാളുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കുകയായിരുന്നു. ഒരു ട്വീറ്റിൽ, വോലൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് എഴുതിയത്, […]

ലെബനനിലെ പേജർ സ്ഫോടനം : ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയായ റിൻസൺ ജോസോ? പേജറുകളുടെ ഇടനിലക്കാരൻ മലയാളിയെന്ന് മാധ്യമങ്ങള്‍ ; റിന്‍സണെ തേടി നോര്‍വെയും ബള്‍ഗേറിയയും

ലെബനനിലെ പേജർ സ്‌ഫോടനത്തെ കുറിച്ചുള്ള അന്വേഷണം മലയാളിയായ നോർവീജിയൻ പൗരൻ റിൻസൺ ജോസിലേക്കും. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ വാങ്ങാൻ ഇസ്രയേലിനെ സഹായിച്ചവരുടെ കൂട്ടത്തിൽ റിൻസൻ ജോസ് എന്ന മുപ്പത്തിയൊയൊൻപതുകാരനും ഉണ്ടെന്നാണ് സംശയിക്കുന്നത്. ഒരു ബൾഗേറിയൻ ഷെൽ കമ്പനിയുടെ ഉടമയാണ് റിൻസൺ. അദ്ദേഹമാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽ നിർമിച്ചുവെന്ന് കരുതപ്പെടുന്ന പേജറുകൾ ഹിസ്‌ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നതെന്നാണ് റിപ്പോർട്ട്. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം. പേജറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള ഇസ്രയേലിന്റെ രഹസ്യ ഗൂഢാലോചനയെ കുറിച്ച് […]

വജ്രജൂബിലി ആഘോഷങ്ങളുമായി കോട്ടയം അമലഗിരി ബി.കെ. കോളേജ്: ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 24 – ന് തുടക്കം: ഉദ്ഘാടനം ഡോ.ശശി തരൂർ എം പി .

കോട്ടയം: ചങ്ങനാശേരി രൂപതയുടെ പ്രഥമമെത്രാനും വിശുദ്ധകുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകനുമായ മാർ തോമസ് കുര്യാളശേരിയുടെ ദീർഘവീക്ഷണത്തിൻ്റെയും വിദ്യാഭ്യാസ ദർശനത്തിൻ്റെയും സാക്ഷാത്കാരമാണ് ബി.കെ. കോളേജ് . ചങ്ങനാശേരി സെൻ്റ് തോമസ് പ്രൊവിൻസിലെ സന്യാസിനികൾ, ഇന്നാട്ടിലെ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1965 ൽ സ്ഥാപിച്ച അമലഗിരി ബിഷപ്പ്കുര്യാളശേരി കോളെജ് വജ്രജൂബിലിയിലേക്ക് കടക്കുകയാണന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു അക്ഷരവെളിച്ചത്തിൻ്റെ ആറ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ബി.കെ. കോളേജ് കേരളത്തിലെ മികച്ച വനിതാ കലാലയങ്ങളിലൊന്നായിരിക്കുന്നു. 9 ഡിഗ്രി കോഴ്സുകളും 7 പി.ജി. […]

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും ചൈനയില്‍ പിതൃകര്‍മ്മം നടന്നിരുന്നു; കുഴിമാടത്തില്‍ അവിടെ തേയിലപ്പൊതി കൂടി വെയ്‌ക്കും:ചൈനയില്‍ മാത്രമല്ല, പുരാതന ഈജിപ്തിലും ബാബിലോണിയയിലും അസീറിയയിലും ഇത്തരം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു ; തുറവൂര്‍ വിശ്വംഭരന്‍

കൊച്ചി: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോലും ചൈനയില്‍ മരിച്ചവര്‍ക്കായി പിതൃകര്‍മ്മങ്ങള്‍ നടന്നിരുന്നുവെന്നും മരിച്ചവരുടെ കുഴിമാടത്തില്‍ തേയിലപ്പൊതി കൂടി വെയ്‌ക്കുമായിരുന്നെന്നും സാമൂഹ്യചിന്തകനായ തുറവൂര്‍ വിശ്വംഭരന്‍. അന്തരിച്ച തുറവൂര്‍ വിശ്വംഭരന്റെ പഴയ കാലത്തെ വീഡിയോ പുനസംപ്രേഷണം ചെയ്തതായിരുന്നു ടിവി ചാനല്‍.മഹാരാജാസ് കോളെജിലെ പ്രൊഫസറായിരുന്ന ഇദ്ദേഹം 2017ലാണ് അന്തരിച്ചത്. ചൈനയില്‍ മാത്രമല്ല, പുരാതന ഈജിപ്തിലും ബാബിലോണിയയിലും അസീറിയയിലും ഇത്തരം പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഭാരതത്തില്‍ പിതൃകര്‍മ്മങ്ങള്‍ നല്ലതുപോലെ വിശദമായ സംവിധാനമായി വികസിച്ചുവന്നുവെന്ന് മാത്രം. ഇവിടെ അതിന് ഒരു പ്രസക്തിയുണ്ട്. പലപ്പോഴും ആളുകള്‍ ശ്രാര്‍ദം, ശ്രദ്ധാഞ്ജലി എന്നെല്ലാം പറയുന്നുവെങ്കിലും അത് ശരിയല്ല. […]

സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ചാനലിലെ വീഡിയോകൾ അപ്രത്യക്ഷമായി; കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന യൂട്യൂബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്;സംഭവത്തിൽ സുപ്രീംകോടതി അഡ്മിനിസ്ട്രേഷൻ വിഭാഗം പരിശോധന നടത്തുന്നു

ഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചാനലിലെ വീഡിയോകള്‍ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം പേജില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുഎസ് ആസ്ഥാനമായ റിപ്പിള്‍ ലാബിന്റെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു. സുപ്രീംകോടതി പരിഗണിച്ചിരുന്ന സുപ്രധാന കേസുകളില്‍ പലതിന്റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോകള്‍ എല്ലാം തന്നെ നീക്കം […]

മുകേഷും ജയസൂര്യയും അടക്കം ഏഴുപേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും ബന്ധുവായ യുവതിയുടെ പരാതി: സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, ഉന്നതരുടെ പേര് പുറത്തു വരുമെന്ന ഭയത്താൽ സംഘം ചേർന്ന് രാഷ്ട്രീയ്ക്കളിയെന്ന് നടിയുടെ പ്രതികരണം

  കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ വീണ്ടും പരാതി.   ബന്ധു കൂടിയായ യുവതിയാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബന്ധുവായ യുവതി എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പുതിയ പരാതിയില്‍ യുവതിയുടെ മൊഴിയെടുക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.   നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നും, പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിന് കാഴ്ചവെച്ചു എന്നും കഴിഞ്ഞ ദിവസം യുവതി പരാതി […]