
ഡൽഹി: സുപ്രീംകോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യബ് ചാനലാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ചാനലിലെ വീഡിയോകള്‍ അപ്രത്യക്ഷമായി. യൂട്യൂബ് ഹോം പേജില്‍ ക്രിപ്‌റ്റോ കറന്‍സി പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. യുഎസ് ആസ്ഥാനമായ റിപ്പിള്‍ ലാബിന്റെ പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.
ഇന്ന് 11 മണിയോടെയാണ് സംഭവം. യൂട്യൂബ് അക്കൗണ്ടിന്റെ പേര് മാറ്റി അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബിന്റെ പേര് ഹാക്കര്‍മാര്‍ നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുപ്രീംകോടതി പരിഗണിച്ചിരുന്ന സുപ്രധാന കേസുകളില്‍ പലതിന്റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു.
ഈ വീഡിയോകള്‍ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സുപ്രീംകോടതി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം പരിശോധന നടത്തുന്നുണ്ട്.