മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് ആദ്യം ഫോണിലൂടെ വാക്കേറ്റം ; പിന്നാലെ വീട്ടിൽ ചോദിക്കാനെത്തിയതോടെ സംഘർഷം ; വിലക്കിയിട്ടും സൗഹൃദം അവസാനിപ്പിക്കാന്‍ തയ്യാറായില്ല ; പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ കൊല്ലം: പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പൊലീസിൽ കീഴടങ്ങി. അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു. ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ […]