ശ്രീക്കുട്ടി ഒരു പഞ്ചപാവം കുട്ടി ; ഒരു വര്‍ഷം മുൻപ് വരെ സാമ്പത്തികമായി സഹായം നൽകിയിരുന്നു ; വഴിവിട്ട ജീവിതത്തില്‍ നിന്ന് ഒരു തിരിച്ചുവരവ് ഇല്ലെന്ന് മനസ്സിലായപ്പോൾ അവസാനിപ്പിച്ചു ; അകല്‍ച്ചയ്ക്ക് കാരണം അജ്മൽ ; വെളിപ്പെടുത്തലുമായി ഭര്‍ത്താവ് അഭീഷ് രാജ്
സ്വന്തം ലേഖകൻ
കൊല്ലം: മൈനാഗപ്പള്ളി അപകടത്തിലെ പ്രതി ശ്രീക്കുട്ടിക്കെതിരെ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് അഭീഷ് രാജ്. തമിഴ്‌നാട് സേലത്ത് എംബിബിഎസ് പഠനത്തിന് പോയത് മുതല്‍ ഡ്രഗ് അഡിക്‌ട് ആണെന്നും പ്രതികള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടാകാമെന്നും അഭീഷ് പറഞ്ഞു.
ശ്രീക്കുട്ടി ഒരു പഞ്ചപാവം കുട്ടിയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു. അജ്മല്‍ ഉള്‍പ്പെടെയുള്ളവരുടെ ഗ്യാങ്ങുമായി അടുപ്പത്തിലായതിന് ശേഷമാണ് ഇപ്പോഴത്തെ സ്ഥിതിയിലേക്ക് എത്തിയതെന്നും അഭീഷ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വര്‍ഷം മുമ്ബ് വരെ ശ്രീക്കുട്ടിക്ക് സാമ്ബത്തികമായി സഹായം ചെയ്യുമായിരുന്നുവെന്നും എന്നാല്‍ വഴിവിട്ട ജീവിതത്തില്‍ നിന്ന് ഒരു തിരിച്ചുവരവ് ഇല്ലെന്ന് മനസ്സിലായപ്പോഴാണ് അത് അവസാനിപ്പിച്ചതെന്നും ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. അജ്മലുമായുള്ള കോണ്‍ടാക്‌ട് ആണ് താനുമായി മൊത്തത്തിലുള്ള അകല്‍ച്ചയ്ക്ക് കാരണം. അജ്മലുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പിന്നീട് അതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു.
ശ്രീക്കുട്ടിയുടെ വഴിവിട്ട ജീവിതത്തിന് കാരണം അവരുടെ മാതാപിതാക്കളാണെന്നും അഭീഷ് പറയുന്നു. 2015ല്‍ ആണ് ഇരുവരും വിവാഹിതരായത്. പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു കുട്ടി ജനിച്ചതിന് ശേഷം ശ്രീക്കുട്ടിയുടെ മാതാപിതാക്കള്‍ അവരെ വിളിച്ചുകൊണ്ട് പോകുകയായിരുന്നു. 2015-16 കാലഘട്ടത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. പിന്നീടാണ് എംബിബിഎസ് പഠനത്തിന് പോയത്. വിവാഹമോചനത്തിനുള്ള കേസ് ഇപ്പോഴും നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുന്നുണ്ട്.
അതേസമയം, അഭീഷ് രാജുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും ബന്ധം വേര്‍പെടുത്തിരുന്നില്ലെന്നും വെളിപ്പെടുത്തി ശ്രീക്കുട്ടിയുടെ അമ്മ സുരഭി രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കെല്ലാം കാരണം മുന്‍ ഭര്‍ത്താവാണെന്നും അജ്മല്‍ എന്ന ക്രിമിനലുമായി ചേര്‍ന്ന് മകളെ കുടുക്കിയതാണെന്നും സുരഭി ഒരു വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി. ഇതുവരെ മദ്യപിക്കാത്ത ശ്രീക്കുട്ടിയെ ജ്യൂസില്‍ മദ്യംചേര്‍ത്ത് നല്‍കിയത് ആയിരിക്കാമെന്നും സത്യം പൊലീസ് കണ്ടുപിടിക്കട്ടെ എന്നും സുരഭി പറഞ്ഞു.