play-sharp-fill

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക്, ഇങ്ങനെ ഉപയേഗിച്ച് നോക്കൂ

സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുള്‍പ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോഗിച്ച്‌ വരുന്നു. കറ്റാർവാഴയില്‍ ചർമ്മകോശങ്ങളുടെ പുനരുല്‍പാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയില്‍ കറ്റാർവാഴ ഉപയോഗിക്കാം. ഒന്ന് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് മുള്‍ട്ടാണിമിട്ടി. ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ പലപ്പോഴും ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ നിറവ്യത്യാസം മാറ്റാനും സഹായിക്കും. മുഖത്തെ എണ്ണമയമൊക്കെ കുറയ്ക്കാൻ വളരെ നല്ലതാണ് മുള്‍ട്ടാണിമിട്ടി. അല്‍പം മുള്‍ട്ടാണിമിട്ടിയും രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ […]

മട്ടൻ കറിയെ ചൊല്ലി മുട്ടനടി: വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കള്‍ക്ക് മട്ടന്‍ കറി കൊടുത്തത് കുറഞ്ഞു; വാക്കുതര്‍ക്കം കൂട്ടത്തല്ലായി: 10 പേർക്ക് പരിക്ക്: 19 പേർക്കെതിരേ കേസ്

നിസാബാദ്: ഭക്ഷണത്തിന്റെ പേരില്‍ വീണ്ടുമൊരു തമ്മിലടി കൂടി. വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി ഉണ്ടായത് മട്ടന്‍കറിയെ ചൊല്ലിയാണ്. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടന്‍ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്നത്തിന്റെ തുടക്കം. തുടര്‍ന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്. നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടില്‍ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടന്‍ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കള്‍ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവര്‍ […]

ഓർമ്മ ശക്തി കൂട്ടുന്നതിന് കുടിക്കാം എട്ട് ഹെൽത്തി ജ്യൂസുകൾ

മസ്തിഷ്ക ആരോഗ്യം നിലനിർത്തുന്നത് വൈജ്ഞാനിക തകർച്ച തടയാനും അല്‍ഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും മാനസികാവസ്ഥയും വർദ്ധിപ്പിക്കാനും കഴിയും. ന്യൂറല്‍ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന അവശ്യ പോഷകങ്ങള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ നല്‍കിക്കൊണ്ട് ഭക്ഷണത്തിലെ മാറ്റങ്ങള്‍ തലച്ചോറിൻ്റെ ആരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കും. തലച്ചോറിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ജ്യൂസുകള്‍.. ബ്ലൂബെറി ആൻ്റിഓക്‌സിഡൻ്റുകളാല്‍ സമ്ബുഷ്ടമാണ് ബ്ലൂബെറി. പ്രത്യേകിച്ചും ഇതിലെ ഫ്ലേവനോയ്ഡുകള്‍ ഓക്സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്ന് മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുകയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്തുമെന്നും […]

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റില്‍

കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തില്‍ […]

കോട്ടയം – കുമളി റോഡിൻ്റെ 55.15 കിലോമീറ്ററിൻ്റെ വികസനത്തിനുള്ള അലൈൻമെന്റിനും ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ; നിലവിൽ റോഡില്‍ വളവും തിരിവും ഏറെയുള്ളതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്

കോട്ടയം: കോട്ടയം – കുമളി റോഡിൻ്റെ 55.15 കിലോമീറ്ററിൻ്റെ വികസനത്തിനുള്ള അലൈൻമെന്റിനും ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. മുണ്ടക്കയം മുതല്‍ കുമളി വരെയുള്ള ഭാഗത്താണ് നവീകരണം നടക്കുക.116.8 കിലോമീറ്റർ ദൂരം വരുന്ന ഭരണിക്കാവ്- അടൂർ – പ്ലാപ്പള്ളി – മുണ്ടക്കയം റോഡ് വികസത്തിനുള്ള അലൈൻമെൻ്റിനും അംഗീകരിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റിക്കാണ് ഇരു റോഡുകളുടെയും നിർമാണ ചുമതല. ജില്ലയിലെ പ്രധാന പാതകളിലൊന്നായ കോട്ടയം – കുമളി റോഡില്‍ വളവും തിരിവും ഏറെയുള്ളതിനാല്‍ അപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്. മണർകാട് മുതല്‍ വാഴൂർ ചെങ്കലേല്‍പ്പള്ളി […]

ഭക്ഷണം കഴിച്ചതിനുശേഷം ഇഞ്ചി വെള്ളം കുടിക്കൂ, ഗുണങ്ങളിതാണ്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇഞ്ചി വെള്ളത്തില്‍ വിറ്റാമിന് സി,ബി6, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇഞ്ചി വെള്ളം ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും. ദഹനക്കേട്, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയ ദഹന പ്രശ്നങ്ങളെ തടയാന്‍ ഇത് സഹായിക്കും. അസിഡിറ്റി, ഛര്‍ദ്ദി, ഓക്കാനം,വയറിളക്കം, ക്ഷീണം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, […]

അച്ഛനൊപ്പം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന കുഞ്ഞ് ആക്സിലേറ്റർ പിടിച്ചു തിരിച്ചു ; നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം

ഹരിപ്പാട് : നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. ഹരിപ്പാട് ഇന്നലെ ഉച്ചയോടെ നടന്ന അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന കുഞ്ഞ് ആക്സിലറേറ്ററില്‍ പിടിച്ച്‌ തിരിച്ചതാണ് അപകടകാരണമായത്. ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും ഉള്‍പ്പടെ നിരവധിപേർ അപകടസമയം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും ഏവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുചക്രവാഹനത്തില്‍ യുവാവും ഭാര്യയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. തുണിത്തരങ്ങള്‍ വാങ്ങാനെത്തിയ ഇവർ ജംഗ്ഷനിലെ ഫിദ ടെക്‌സ്റ്റൈലിനു മുന്നില്‍ സ്കൂട്ടർ നിറുത്തി. യുവാവും കുഞ്ഞും സ്കൂട്ടറില്‍ ഇരിക്കെ യുവതി ഇറങ്ങി സാധനങ്ങള്‍ നോക്കാനായി കടയിലേക്ക് കയറി. […]

പതിവായി ഒരു സ്പൂൺ സൂര്യകാന്തി വിത്തുകൾ കഴിക്കൂ, അറിയാം ഗുണങ്ങൾ…

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളില്‍ ഒന്നാണ് സൂര്യകാന്തി വിത്തുകള്‍. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങള്‍ കൊണ്ടും സമ്ബുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകള്‍, പ്രോട്ടീൻ, നാരുകള്‍, ധാതുക്കള്‍, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 1. ഹൃദയാരോഗ്യം  ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 2. രോഗ പ്രതിരോധശേഷി […]

സത്യൻ അഭിനയിക്കേണ്ടിയിരുന്ന വേഷം പുതുമുഖമായ മധുവിനു നൽകി: കേരളത്തിൽ ആദ്യമായി സ്റ്റുഡിയോയ്ക്ക് പുറത്ത് പാട്ടുകൾ റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ചു: മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ എൻ.എൻ. പിഷാരടി എന്ന ചലച്ചിത്രകാരനെ ഓർക്കുമ്പോൾ…!

കോട്ടയം: പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….? മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്. എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം . സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം ടി വാസുദേവൻ നായർ എൻ എൻ പിഷാരടിയുടെ നോവലിന് […]

ഓഫർ എന്നാൽ ‘ഓക്സിജൻ’! വിലക്കുറവിൻ്റെ മഹാത്ഭുതവുമായി ഓക്സിജൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, പത്തനംതിട്ട ഷോറൂമുകളിൽ ആഗസ്റ്റ് 31 ന് ഡേ ആൻ്റ് നൈറ്റ് സെയിൽ ; ആലോചിക്കാനൊന്നുമില്ല, നേരെ വിട്ടോ ഓക്സിജനിലേക്ക്

കോട്ടയം: ഓക്ജിസൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പത്തനംതിട്ട ഷോറൂമുകളിൽ ഡേ ആന്റ് നൈറ്റ് സെയിൽസ് . നാളെ (ആഗസ്റ്റ് 31 ശനിയാഴ്ച ) രാവിലെ പത്തു മുതൽ രാത്രി 12 വരെയാണ് ഓക്‌ജിസനിൽ ഡേ ആന്റ് നൈറ്റ് തകർപ്പൻ വിൽപ്പന നടത്തുന്നത്. സ്മാർട്ട് ഫോണുകൾക്ക് ഓൺലൈനിലേക്കാൾ കുറഞ്ഞ വിലയിലാണ് ഡേ ആന്റ് നൈറ്റ് സെയിൽസിൽ വിൽപ്പന നടക്കുക. സ്മാർട്ട് ഫോണുകൾ 3999 രൂപയ്ക്കും, എൽഇഡി ടിവികൾക്ക് 70 ശതമാനം വരെ വിലക്കുറവും ലാപ്ടോപ്പുകൾ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലും, 5555 രൂപ […]