മുഖകാന്തി കൂട്ടാൻ കറ്റാർവാഴ മാജിക്, ഇങ്ങനെ ഉപയേഗിച്ച് നോക്കൂ
സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ് കറ്റാർവാഴ. ക്രീമുകളുള്‍പ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ കറ്റാർവാഴ ഉപയോഗിച്ച് വരുന്നു.
കറ്റാർവാഴയില്‍ ചർമ്മകോശങ്ങളുടെ പുനരുല്‍പാദനം വർദ്ധിപ്പിക്കാനും ചുവപ്പ് കുറയ്ക്കാനും ചർമ്മത്തിലെ വീക്കത്തെ ചെറുക്കാനും സഹായിക്കുന്നു. പല രീതിയില്‍ കറ്റാർവാഴ ഉപയോഗിക്കാം.
ഒന്ന്
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് മുള്‍ട്ടാണിമിട്ടി. ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ പലപ്പോഴും ചർമ്മത്തിന് നല്ല തിളക്കവും അതുപോലെ നിറവ്യത്യാസം മാറ്റാനും സഹായിക്കും. മുഖത്തെ എണ്ണമയമൊക്കെ കുറയ്ക്കാൻ വളരെ നല്ലതാണ് മുള്‍ട്ടാണിമിട്ടി. അല്‍പം മുള്‍ട്ടാണിമിട്ടിയും രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
രണ്ട്
ചർമ്മത്തിന് തിളക്കം കൂട്ടാനും അതുപോലെ ചർമ്മത്തിലെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാനും റോസ് വാട്ടർ സഹായിക്കും. രണ്ട് സ്പൂണ്‍ റോസ് വാട്ടറും അല്‍പം കടലമാവും ഒരു കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ കഴുകി കളയുക. മുഖകാന്തി കൂട്ടാൻ മികച്ചതാണ് ഈ പാക്ക്.