play-sharp-fill
അച്ഛനൊപ്പം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന കുഞ്ഞ് ആക്സിലേറ്റർ പിടിച്ചു തിരിച്ചു ; നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം

അച്ഛനൊപ്പം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന കുഞ്ഞ് ആക്സിലേറ്റർ പിടിച്ചു തിരിച്ചു ; നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം

ഹരിപ്പാട് : നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തില്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. ഹരിപ്പാട് ഇന്നലെ ഉച്ചയോടെ നടന്ന അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറില്‍ ഉണ്ടായിരുന്ന കുഞ്ഞ് ആക്സിലറേറ്ററില്‍ പിടിച്ച്‌ തിരിച്ചതാണ് അപകടകാരണമായത്. ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും ഉള്‍പ്പടെ നിരവധിപേർ അപകടസമയം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെങ്കിലും ഏവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇരുചക്രവാഹനത്തില്‍ യുവാവും ഭാര്യയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. തുണിത്തരങ്ങള്‍ വാങ്ങാനെത്തിയ ഇവർ ജംഗ്ഷനിലെ ഫിദ ടെക്‌സ്റ്റൈലിനു മുന്നില്‍ സ്കൂട്ടർ നിറുത്തി. യുവാവും കുഞ്ഞും സ്കൂട്ടറില്‍ ഇരിക്കെ യുവതി ഇറങ്ങി സാധനങ്ങള്‍ നോക്കാനായി കടയിലേക്ക് കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കുഞ്ഞ് ആക്സിലറേറ്ററില്‍ പിടിച്ചുതിരിച്ചു. പൊടുന്നനെ അമിതവേഗത്തില്‍ മുന്നോട്ടുനീങ്ങിയ സ്കൂട്ടർ കടയിലേക്ക്  യുവതിയേയും ഇടിച്ചിട്ടുകൊണ്ട് കടയ്ക്കുള്ളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന തുണിക്കെട്ടുകളുടെ മുകളിലേക്കാണ് യുവതി വീണതും സ്കൂട്ടർ ഇടിച്ചുനിന്നതും. അതിനാല്‍ ആർക്കും പരിക്കേറ്റില്ല.

 

അപകടം നടക്കുമ്ബോള്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയവരും ജീവനക്കാരും ഉള്‍പ്പടെ നിരവധിപേർ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു. സ്കൂട്ടർ പാഞ്ഞുവരുന്നത് കണ്ട് ചിലർ ഉച്ചത്തില്‍ നിലവിളിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകടത്തില്‍ കടയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടോ എന്നും പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നും വ്യക്തമല്ല. സ്കൂട്ടറിന് മുന്നില്‍ ഇരിക്കുന്ന കുഞ്ഞുങ്ങള്‍ ആക്സിലറേറ്ററില്‍ പിടിച്ച്‌ തിരിച്ചതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.