play-sharp-fill
മട്ടൻ കറിയെ ചൊല്ലി മുട്ടനടി: വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കള്‍ക്ക് മട്ടന്‍ കറി കൊടുത്തത് കുറഞ്ഞു; വാക്കുതര്‍ക്കം കൂട്ടത്തല്ലായി: 10 പേർക്ക് പരിക്ക്: 19 പേർക്കെതിരേ കേസ്

മട്ടൻ കറിയെ ചൊല്ലി മുട്ടനടി: വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കള്‍ക്ക് മട്ടന്‍ കറി കൊടുത്തത് കുറഞ്ഞു; വാക്കുതര്‍ക്കം കൂട്ടത്തല്ലായി: 10 പേർക്ക് പരിക്ക്: 19 പേർക്കെതിരേ കേസ്

നിസാബാദ്: ഭക്ഷണത്തിന്റെ പേരില്‍ വീണ്ടുമൊരു തമ്മിലടി കൂടി. വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടയടി ഉണ്ടായത് മട്ടന്‍കറിയെ ചൊല്ലിയാണ്. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടന്‍ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്നത്തിന്റെ തുടക്കം. തുടര്‍ന്നുണ്ടായ വഴക്ക് കൂട്ടത്തല്ലിലാണ് അവസാനിച്ചത്.

നവിപേട്ട് സ്വദേശിനിയും നന്ദിപേട്ടില്‍ നിന്നുള്ള യുവാവും തമ്മിലായിരുന്നു വിവാഹം. ഭക്ഷണം വിളമ്പുന്നതിനിടെ മട്ടന്‍ കറി കുറഞ്ഞുപോയെന്ന് വരന്റെ ബന്ധുക്കള്‍ പരാതി പറഞ്ഞു. ഇതോടെ വിളമ്പുന്നവര്‍ തിരിച്ചും ശബ്ദമുയര്‍ത്തി സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ വധുവിന്റെ വീട്ടുകാരെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നീട് കൂട്ടത്തല്ലുമായി.
ചേരി തിരിഞ്ഞായിരുന്നു ആക്രമണം.

പാത്രങ്ങളും സാധനങ്ങളും കസേരയും എടുത്തെറിഞ്ഞു. പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കൂട്ടത്തല്ലില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 19പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.