play-sharp-fill

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (03 /06/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (03 /06/2024) 1st Prize-Rs :75,00,000/- WH 833495 (THIRUVANANTHAPURAM)   Cons Prize-Rs :8,000/- WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK 833495 WL 833495 WM 833495   2nd Prize-Rs :5,00,000/- WD 141215 (PALAKKAD)   3rd Prize-Rs :1,00,000/- WA 795641 WB 995895 WC […]

ആർപ്പുക്കര  ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി.

  ആർപ്പുക്കര : ചേർക്കിപറമ്പിൽ പരേതരായ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകൻ സണ്ണി(56) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വസതിയിൽ കൊണ്ടുവരും സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷക്ക് ശേഷം ചെറുപുഷ്പം പള്ളിയിൽ ഭാര്യ: സംക്രാന്തി കണിയാംകുളത്തിൽ റോസിലി മക്കൾ: സോണിയ: ബെറ്റി: റോഷൻ മരുമക്കൾ : സന്തോഷ്(കോതമംഗലം) മെൽസൺ(ആർപ്പുക്കര)

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി ; കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി സുരേഷ് ഗോപി ; ഏറ്റുമാനൂർ ക്ഷേത്രത്തില്‍ തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി നടനും തൃശ്ശൂരിലെ എൻ.ഡി.എ.സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ, എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവൻപാറ മല ക്ഷേത്രം, അഞ്ചു കുഴി പഞ്ചതീർഥപരാശക്തി ദേവസ്ഥാനം എന്നിവടങ്ങളില്‍ അദ്ദേഹം ദർശനം നടത്തി. ഭാര്യ രാധിക, മകൻ ഗോകുല്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഭാര്യ രാധിക, മകൻ ഗോകുല്‍ എന്നിവർക്കൊപ്പം സുരേഷ് ഗോപി ഏറ്റുമാനൂർ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയതു കൂടാതെ അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു […]

പിടിയും പോത്തും കിട്ടാൻ വകുപ്പുണ്ടോ?, കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാല്‍ 2000 പേർക്ക് പിടിയും പോത്തും, എട്ടരയാകുമ്പോള്‍ തന്നെ വിളമ്പുമെന്ന് ജനകീയ സമിതി, പരിപാടിക്ക് നേതൃത്വം നൽകുന്നത് കേരള കോണ്‍ഗ്രസ്‌ നേതാവ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുമ്പോൾ കേരളത്തിൽ ആരെല്ലാം അക്കൗണ്ട് തുറക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. എന്നാൽ, പിറവത്തുക്കാർ പോത്തിറച്ചിയും പിടിയും കിട്ടാൻ വകുപ്പുണ്ടോ എന്നാണ് നോക്കിയിരിക്കുന്നത്. കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാല്‍ 2000 പേർക്ക് പിടിയും പോത്തും വിളമ്പാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് പിറവത്തെ ജനകീയ സമിതി. തോമസ് ചാഴിക്കാടന്റെ പക്ഷക്കാരനായ കേരള കോണ്‍ഗ്രസ്‌ നേതാവാണ് ഇതിന് നേതൃത്വം നൽകുന്നത്. പെട്ടി പൊട്ടിക്കുമ്പോള്‍ ഫ്രാൻസിസ് ജോർജ് ജയിക്കുമെന്ന് ഉറപ്പിച്ചാണ് പിറവത്തെ ജനകീയ സമിതി നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. തോമസ് ചാഴിക്കാടനെതിരെ ജനരോഷമുണ്ടെന്നാണ് […]

കുഴിയിൽ വീണ് കുട്ടികൾ: ബ്ലോക്ക് മെമ്പറെ… മാർച്ചിൽ തീർക്കുമെന്നു പറഞ്ഞ റോഡ് പണി എന്തായി ? അയ്മനം 19-ാം വാർഡുകാർ ചോദിക്കുന്നു:

    അയ്മനം : 19ാം വാർഡിൽ കുഴിവേലി പടി – ചേനപ്പാടി റോഡ് കുണ്ടും കുഴിയും വെള്ളകെട്ടും മൂലം നൂറു കണക്കിന് കുട്ടികളുടെ യാത്ര ദുരിതത്തിൽ. പരിപ്പ് എൽ.പി. സ്കൂൾ, ഹൈസ്കൂൾ, ശ്രീപുരം ക്ഷേത്രം, പരിപ്പ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വഴിയാണിത്. മൂന്ന് വർഷങ്ങളായി തുടരുന്ന ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുന്നു. മൈത്രി റെസിഡൻസ് അസോസിയേഷൻ നേരിട്ടും, നിവേദനം വഴിയും ശ്രമിച്ചിട്ടും ഫലം കാണുന്നില്ല. 2024 മാർച്ചിൽ റോഡിന്റെ പണികൾ തീർക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഉറപ്പ് നൽകിയതല്ലാതെ ഒന്നും ചെയ്തില്ല. […]

ആദ്യ മണിക്കൂറില്‍ തന്നെ ട്രെൻഡ് അറിയാം; കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണൽ ; രാവിലെ എട്ടിന് തന്നെ വോട്ട് എണ്ണിത്തുടങ്ങും ; ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍

സ്വന്തം ലേഖകൻ കോട്ടയം: വോട്ടെണ്ണല്‍ ആരംഭിച്ചു ആദ്യ മണിക്കൂറില്‍ തന്നെ ട്രെൻഡ് അറിയാം. തരംഗം ഉണ്ടോ, അട്ടിമറികള്‍ സംഭവിച്ചോ എന്നതടക്കമുള്ള ഫല സൂചനകള്‍. നാട്ടകത്തെ കോട്ടയം ഗവ.കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിക്കും. എട്ടിന് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതേസമയം തന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, […]

സ്കൂൾ പ്രവേശനോത്സവം – വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങളും ആശംസാ കാർഡുകളും വിതരണം ചെയ്ത് പാലാ എക്സൈസ്

പാലാ : സ്കൂൾ പ്രവേശന ഉത്സവത്തോടനുബന്ധിച്ച്, വിദ്യാർത്ഥികൾക്ക് ബാല്യകാലം മുതൽ കായിക വിനോദങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനായി ലഹരിക്കെതിരെ കേരള സർക്കാർ നടപ്പാക്കിവരുന്ന വിമുക്തി ‘ബാല്യം അമൂല്യം’ പദ്ധതിയുടെ ഭാഗമായി പാലാ റേഞ്ചിലെ പൂവരണി ഗവണ്മെന്റ് യു. പി സ്കൂളിന് കായികോപകരണങ്ങളായ ബാഡ്മിന്റൺ റാക്കറ്റുകളും, ഫുട്ബോളുകളും അസി. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന്റ ഭാഗമായി വിമുക്തി ആശംസ കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകി. പ്രിന്റ്റീവ് ഓഫീസർ രതീഷ് കുമാർ. പി, തൻസീർ ഇ. എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ […]

ഭർത്താവ് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു, ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം, മൃതദേഹം കാണാൻ പോലും ഖദീജ എത്തിയില്ല, തെളിവുകളുമായി പൊലീസ്

മലപ്പുറം: മകനെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഡൽറ്റ് വെബ്‌സീരിസ് നടിയായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. മകന്റെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരി ദിയ ഗൗഡ ആണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഖദീജയുടെ ഭർത്താവായ ഷെരീഫിനേയും നാലുവയസ്സുള്ള മകൻ അൽ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടിലായിരുന്നു സംഭവം. ഷെരീഫിന്റെയും ദിയയുടെയും രണ്ടാം […]

മദ്രാസി എന്നു പറഞ്ഞ് പുച്ഛിച്ചിരുന്ന ദക്ഷിണേന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ മലയാളം എന്നൊരു സുന്ദരമായ ഭാഷയുണ്ടെന്നും പല ഉത്തരേന്ത്യക്കാരും മനസ്സിലാക്കുന്നത് ആദ്യ ജ്ഞാനപീഠപുരസ്കാരം ജി. ശങ്കരക്കുറുപ്പിന്റെ “ഓടക്കുഴൽ ” എന്ന കവിതാസമാഹാരത്തിന് ലഭിച്ചതോടെയാണ്

  കോട്ടയം: 1944- ലാണ് സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി . 1965 മുതലാണ് ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക . ഇപ്പോൾ നൽകപ്പെടുന്നത് 11 ലക്ഷം രൂപയും . ആദ്യജ്ഞാനപീഠപുരസ്കാരം ലഭിച്ചത് […]

കുറ്റവാളികൾ ഉണ്ട്, എന്നാൽ ഈ ജില്ലയിൽ ജയിൽ ഇല്ല, പണി പൂർത്തിയാക്കാനാകാതെ കെട്ടിടങ്ങൾ

പത്തനംതിട്ട : ജില്ലാ ജയിലിന്റെ ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും രണ്ടാം ഘട്ട നിർമ്മാണങ്ങൾ തുടങ്ങിയിട്ടില്ല. 5.5 കോടി രൂപയാണ് ഒന്നാംനില പൂർത്തിയായപ്പോൾ ചെലവായത്. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ, ഏഴ് കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. അതേസമയം, 2018 ൽ ജയിലിന്റെ പ്രവർത്തനം നിലച്ചു. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് […]