ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (14 /06/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (14 /06/2024) 11st Prize-Rs :70,00,000/- NB 579555 (MALAPPURAM)   Cons Prize-Rs :8,000/- NA 579555 NC 579555 ND 579555 NE 579555 NF 579555 NG 579555 NH 579555 NJ 579555 NK 579555 NL 579555 NM 579555   2nd Prize-Rs :10,00,000/- NJ 591352 (KANNUR)   3rd Prize-Rs :1,00,000/- NA 595095 NB 580488 NC 579865 […]

സിനിമയിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ മലയാള ഭാഷയ്ക്ക് കാഴ്ചവെച്ച സംവിധായകൻ വിൻസെന്റിന്റെ ജന്മദിനമാണിന്ന്:ഛായാഗ്രാഹകനായി രംഗത്തെത്തി സംവിധാന രംഗത്തെ കുലപതിയായിതീർന്ന വലിയ കലാകാരൻ.

  കോട്ടയം: അഭിനേത്രി , എഴുത്തുകാരി, സംവിധായിക, നിർമ്മാതാവ്, ഗായിക, സംഗീതസംവിധായക, എഡിറ്റർ, സ്റ്റുഡിയോ ഉടമ എന്നീ നിലകളിൽ ദക്ഷിണേന്ത്യയിൽ നിറഞ്ഞുനിന്ന പി ഭാനുമതിയെ ” അഷ്ടാവധാനി ” എന്നായിരുന്നു തെലുഗുദേശക്കാർ ആദരപൂർവ്വം വിളിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഇവർ ഒരേ സമയം തെലുഗു ,തമിഴ് ,ഹിന്ദി എന്നീ മൂന്നു ഭാഷകളിൽ സംവിധാനം ചെയ്ത സിനിമയായിരുന്നു “ചന്ദിരാനി ” . ഈ ചിത്രത്തിൽ അസിസ്റ്റൻ്റ് ക്യാമറമാനായി പ്രവർത്തിച്ചത് മലയാളിയായ ഒരു ചെറുപ്പക്കാരനായിരുന്നു. പേര് അലോഷ്യസ് വിൻസെൻറ്. അതെ, മലയാളികൾ ആദരപൂർവ്വം ഓർക്കുന്ന […]

കല്ലുമട -വാരിശ്ശേരി റോഡിൽ കാട് കയറി: കാൽനടക്കാർ വലയുന്നു.

  അയ്മനം: കല്ലുമട വാരിശ്ശേരി റോഡിൽ റോഡിനിരുവശങ്ങളിലും പാഴ്ച്ചെടികൾ വളർന്ന് കാൽ നടയാത്ര അസാദ്ധ്യമായി. നിരവധി വാഹനങ്ങൾ പോകുന്ന ഈ റോഡിൽ, ഒരു വാഹനം കടന്ന് പോകുമ്പോൾ കാൽനട യാത്ര ദുഷ്ക്കരമാണ്‌. റോഡിന്റെ സൈഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായതുകൊണ്ട് കാൽനട യാത്രക്കാർ റോഡിന്റെ മദ്ധ്യത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ഇത് കൂടുതൽ അപകടം ക്ഷണിച്ച് വരുത്തുന്നു. റോഡിനിരുവശത്തും കാട് കയറികിടക്കുന്ന സ്ഥലങ്ങളിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത് സ്ഥിരം സംഭവമാണ്. ഇവിടങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്. അധികൃതർ വേണ്ട നടപടി സ്വീകരിച്ച് ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്യം നൽകേണ്ടതാണ്.റോഡിനിരുവശവുമുളള […]

ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും ഫലമില്ല, 2023- 24 കാലയളവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠനം അവസാനിപ്പിച്ചത് 468 ആദിവാസി വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് 2023- 24 ൽ കൊഴിഞ്ഞു പോയത് 468 ആദിവാസി വിദ്യാർഥികൾ. സർക്കാരിന്റെ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കിയിട്ടും പഠനം അവസാനിപ്പിച്ച് സ്കൂളിൽ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളുടെ എണ്ണം വർധിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും അധികം വിദ്യാർഥികൾ കൊഴിഞ്ഞുപോയത് വയനാട്ടിലാണ്. 274 വിദ്യാർഥികളാണ് 2023-24ൽ സ്കൂൾ പഠനം അവസാനിപ്പിച്ചത്. ഇടുക്കിയിൽ- 44, കണ്ണൂരിൽ -37പാലക്കാട് – 32, എറണാകുളം- 21 കോട്ടയം- 15, കാസർകോട് -13, പത്തനംതിട്ട- എട്ട്, മലപ്പുറം- എട്ട്, തൃശ്ശൂര്-ഏഴ് കോഴിക്കോട്- […]

രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം പേരോട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. വീട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചതാണ് വിവരം. സംഘര്‍ഷത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. നാല് പേരും ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് / ഫീൽഡ് ഓഫീസർ നിയമനം : കുറഞ്ഞ പ്രായം 18 വയസ്സ്  : ഉയർന്ന പ്രായപരിധി ഇല്ല

  കോട്ടയം: പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം . കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന പ്രായപരിധി ഇല്ല. ഇൻഷുറൻസ് മേഖലയിലെ മുൻ […]

കുവൈത്ത് തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരിച്ച് അധികൃതർ

കുവൈത്ത് :  കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്ബിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തല്‍. കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീപ്പിടിത്തില്‍ 24-മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്. സംഭവത്തില്‍ കെട്ടിട ഉടമ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ, കെട്ടിട ഉടമ, കമ്ബനിയിലെ ഉദ്യോഗസ്ഥൻ എന്നിവരാണ് അറസ്റ്റിലായത്. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച കൊച്ചിയിലെത്തിച്ചു. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. 23 മലയാളികള്‍, ഏഴ് […]

ആദ്യ ജോലി അച്ഛന്റെ അടുത്തേക്ക്: ദുരന്ത വാർത്തയറിഞ്ഞ് ഫ്ലാറ്റിനു സമീപം താമസിക്കുന്ന അച്ഛൻ ഓടിയെത്തിയപ്പോൾ കണ്ടത് മകന്റെ ചലനമറ്റ ശരീരം:ശ്രീഹരിയുടെ വിയോഗം കോട്ടയം ഇത്തിത്താനം ഗ്രാമത്തിന് നൊമ്പരമായി

    കോട്ടയം: അഞ്ച് ദിവസം മുൻപാണ് ശ്രീഹരി വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്. അച്ഛൻ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തന്നെ പോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. മകനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെയാണ് അമ്മ ദീപ യാത്രയാക്കിയത്. എന്നാൽ സന്തോഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് അവർ കാത്തിരിക്കുന്നത് ജീവനറ്റ മകന്റെ തിരിച്ചുവരവിനായാണ്. ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരിയുടെ (27) മരണമാണ് നാടിനൊന്നാകെ നൊമ്പരമാകുന്നത്. അച്ഛൻ പ്രദീപ് വർഷങ്ങളായി കുവൈത്തിൽ ജോലി ചെയ്യുകയാണ് എൻബിടിസി കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർ വൈസറായിരുന്നു അദ്ദേഹം. ഈ കമ്പനിയുടെ തന്നെ […]

‘ഭജനസംഘത്തിലെ ആരെങ്കിലും വീഡിയോ ഒന്ന് ഷെയർ ചെയ്യൂ… ബ്ലീസ്’, കെ. സുരേന്ദ്രൻ- ശ്രീജിത്ത് പണിക്കർ പോര് മുറുകുന്നു, പരിധിവിടുന്നുവെന്ന് പറഞ്ഞവർക്കും ചുട്ടമറുപടി

കോഴിക്കോട്: സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതിനെചൊല്ലി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചാനൽ ചർച്ചകളിലെ ‘സംഘ്പരിവാർ നിരീക്ഷകൻ’ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാക്പോര് തുടരുന്നു. സുരേന്ദ്രനെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പ്രതികരണം അറിയിച്ച മുതിർന്ന ബി.ജെ.പി​ നേതാക്ക​ളെ ‘ഭജനസംഘം’ എന്നുവിളിച്ച് പരിഹസിച്ചാണ് ശ്രീജിത്ത് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ‘ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നു എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വീഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്’’ എന്നാണ് പുതിയ പോസ്റ്റിൽ പറയുന്നത്. വിമർശനം […]

ശരീരത്തിലെ അമിത കൊഴുപ്പ് അകറ്റും, പ്രമേഹ സാധ്യത കുറയ്ക്കും ; ചിയ സീഡ് ഡയറ്റിൽ ഉൾപ്പെടുത്തൂ

ധാരാളം പോഷകഗുണങ്ങള്‍ ചിയ സീഡില്‍ അടങ്ങിയിരിക്കുന്നു. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസവും വെറും വയറ്റില്‍ ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. ചിയ വിത്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സുരക്ഷിതവും ആരോഗ്യകരവുമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ചിയ വിത്തുകള്‍ ഓർമ്മശക്തി കൂട്ടുന്നതിനും തലച്ചോറിൻ്റെ […]