വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി ; കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി സുരേഷ് ഗോപി ; ഏറ്റുമാനൂർ ക്ഷേത്രത്തില്‍ തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദർശനം നടത്തി നടനും തൃശ്ശൂരിലെ എൻ.ഡി.എ.സ്ഥാനാർഥിയുമായ സുരേഷ് ഗോപി.
ഏറ്റുമാനൂർ, എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവൻപാറ മല ക്ഷേത്രം, അഞ്ചു കുഴി പഞ്ചതീർഥപരാശക്തി ദേവസ്ഥാനം എന്നിവടങ്ങളില്‍ അദ്ദേഹം ദർശനം നടത്തി. ഭാര്യ രാധിക, മകൻ ഗോകുല്‍ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ രാധിക, മകൻ ഗോകുല്‍ എന്നിവർക്കൊപ്പം സുരേഷ് ഗോപി ഏറ്റുമാനൂർ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയതു കൂടാതെ അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹം ദർശനം നടത്തിയത്.
മുൻപ് അദ്ദേഹത്തിനുവേണ്ടി അഭ്യുദയകാംക്ഷി നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം ഏറ്റുമാനൂർ ക്ഷേത്രത്തില്‍ എത്തിയതെന്നാണ് വിവരം. പ്രതികരണം തേടിയ മാധ്യമങ്ങളോട് അദ്ദേഹം ചിരിച്ചുകൊണ്ട് മൗനം പാലിച്ചു.