play-sharp-fill

വാഹനം തടഞ്ഞു നിർത്തി യുവാവിനെ മർദ്ദിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു ; കോടതിയിൽ ഹാജരാക്കിയ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി ; ഒളിവിൽ കഴിയുന്നതിനിടയിൽ വീണ്ടും ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

ഏറ്റുമാനൂർ : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ മനയ്ക്കപ്പാടം  കാവനായിൽ വീട്ടിൽ സിയാദ് (27) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരി 28 ന് രാത്രി 11:30 ന്  നീണ്ടൂർ സ്വദേശിയായ യുവാവിനെ പ്രാവട്ടത്ത് വച്ച് വാഹനം തടഞ്ഞുനിർത്തി ചീത്ത വിളിക്കുകയും, ആക്രമിക്കുകയും, വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലാണ് ഇയാളെ നേരത്തെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി […]

ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചു, പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയാണ് പ്രവർത്തകരെ പിടിച്ചു മാറ്റിയത്. ഇപ്പോഴും യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തുടരുകയാണ്.

തോമസ് ചാഴിക്കാടൻ്റെ പരാജയം കേരളാ കോണ്‍ഗ്രസിനും ജോസ് കെ.മാണിക്കും ഏറ്റ അടി ; രാജ്യസഭാ സീറ്റും പോയാല്‍ ജോസിൻ്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകും

കോട്ടയം : ഇലക്ഷൻ റിസൾട്ട് വന്നതോടെ കോട്ടയത്തെ പരാജയം കേരള കോൺഗ്രസിനും ജോസ് കെ മാണിക്കും കനത്ത തിരിച്ചടിയാവുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ജോസ് കെ.മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തിയത്. ഇതോടെ എല്‍ഡിഎഫിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വൻ മുന്നേറ്റം കൈവരിക്കാൻ സാധിച്ചു. പക്ഷെ പാലായില്‍ ജോസ് കെ.മാണി 15,000ത്തിലധികം വോട്ടിന് പരാജയപ്പെട്ടത് വിജയത്തിൻ്റെ എല്ലാ ശോഭയും കെടുത്തി. 52 വർഷം കെഎം മാണി കൈവശം വെച്ചിരുന്ന മണ്ഡലമാണ് 2021ല്‍ ജോസിന് നഷ്ടപ്പെട്ടത്. പാല തൻ്റെ രണ്ടാം ഭാര്യയാണെന്നാണ് കെഎം മാണി […]

തൃശൂരിൽ തലയെടുപ്പോടെ സുരേഷ് ​ഗോപി, എതിരില്ലാത്ത ചരിത്ര വിജയം, ലിസ്റ്റിൽ പോലും വരാനാകാതെ സുനിൽ കുമാറും മുരളീധരനും, എൽഡിഎഫിന്റേയും യുഡിഎഫിന്റേയും പാർട്ടി തന്ത്രങ്ങൾ തൃശൂരിൽ ഏറ്റില്ലേ?

തൃശൂർ: ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. വമ്പിച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചു. 75079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളത്തിൽ ബിജെപി വിജയം കൈവരിച്ചത്. ചരിത്ര വിജയം എന്ന് പറയാവുന്ന പ്രകടനം. വർഷങ്ങളുടെ അധ്വാനമാണ് സുരേഷ് ​ഗോപി എന്ന സ്ഥാനാർഥിയ്ക്ക് മിന്നുന്ന വിജയം നേടികൊടുത്തത്. 4,12,338 വോട്ടാണ് സുരേഷ് ​ഗോപി നേടിയത്. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ 3,37,652 വോട്ടുകൾ നേടി. യുഡിഫ് സ്ഥാനാർഥി കെ മുരളീധരൻ 3,28,124 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ […]

കെ കരുണാകരൻ1996-ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോള്‍ പറഞ്ഞത് തന്നെ കോണ്‍ഗ്രസുകാർ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്ന് ; ഇത് തന്നെ കഴിഞ്ഞ തവണ പത്മജയും ആവർത്തിച്ചു ; ഇത്തവണ പണി കിട്ടിയത് മുരളീധരന് , കേരളത്തിൽ കോൺഗ്രസ് തരംഗത്തിനിടയിലും മുരളീധരന്റെ തോല്‍വി കോണ്‍ഗ്രസിന് തലവേദനയാകും

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ കേരളത്തില്‍ യുഡിഎഫ് വൻ വിജയമാണ് നേടിയത്. 20 സീറ്റില്‍ 17 സീറ്റിലും മികച്ച വിജയം കൈവരിക്കുമ്പോഴും, തൃശ്ശൂരിലെ തോല്‍വി തലവേദനയാവുകയാണ്. തൃശ്ശൂരിൽ ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. തൃശൂരിലെ ഏറ്റവും വലിയ അട്ടിമറകളില്‍ ഒന്ന് 1996ല്‍ കെ കരുണാകരന്റേതായിരുന്നു. തന്നെ കോണ്‍ഗ്രസുകാർ  മുന്നില്‍ നിന്നും പിന്നില്‍ കുത്തിയെന്നായിരുന്നു തോല്‍വിക്ക് ശേഷം കരുണാകരന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കമന്റുകളില്‍ ഒന്നാണ് അത്. ഇവിടെയാണ് സിറ്റിങ് സീറ്റില്‍ കെ മുരളീധരൻ എന്ന കരുണാകര പുത്രന്റെ […]

എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡന്‍ 2,50,385 വോട്ടിന് വിജയിച്ചു.

  കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 2,50,385 വോട്ടുകള്‍ക്ക് വിജയിച്ചു. ആകെ 4,82,317 വോട്ടുകളാണ് ഹൈബിക്ക് ലഭിച്ചത്. സിപിഐ (എം) സ്ഥാനാർഥി കെ.ജെ ഷൈന്‍ ടീച്ചര്‍ 2,31,932 വോട്ടുകൾ നേടി. ബി ജെ പി സ്ഥാനാര്‍ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍ 1,44,500 വോട്ടുകളും ട്വന്റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്റണി ജൂഡി 39,808 വോട്ടുകളും ബി എസ് പി സ്ഥാനാര്‍ത്ഥി വയലാര്‍ ജയകുമാര്‍ 1498 വോട്ടുകളും ബഹുജൻ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രതാപന്‍ […]

9 മണ്ഡലങ്ങളിൽ യുഡിഎഫിന് ഒരു ലക്ഷത്തിന് മുകളിൽ ലീഡ്.

  കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യു ഡി എഫ് തരം​ഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യു ഡി എഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ട് ലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ സുധാകരനും കോഴിക്കോട് എം കെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ […]

വടകരയിലേത് രാഷ്ട്രീയ വിജയം, നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ: വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്: പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും ഷാഫി പറഞ്ഞു.

  വടകര: നൂറു ശതമാനം രാഷ്ട്രീയ ബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലേതെന്ന് ഷാഫി പറമ്പിൽ. തൻ്റെ വിജയത്തിന്റെ പരിപൂർണ്ണമായ ക്രെഡിറ്റും വടകരയിലെ ഈ ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്. അതുകൊണ്ടുതന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരും. ഐക്യ ജനാധിപത്യ മുന്നണി ഏറ്റവും ഉചിതമായ ഒരു തീരുമാനം ഈ വിഷയത്തിൽ സ്വീകരിക്കും. വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ് പോലെ തന്നെ പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിലും പ്രതികരിക്കുമെന്നും ഷാഫി പറഞ്ഞു. […]

കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് യുഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് : കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് – യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും പ്രതികരണം.

  കോട്ടയം: കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് യുഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് . വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും, കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർത്ഥമായി പരിശ്രമിക്കും കോട്ടയത്ത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് – യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിൻ്റെ പൊതു വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പതിനെട്ടല്ല അതുക്കുംമേലെ അടവ് പയറ്റി യുഡിഎഫ്, ശൈലജയ്ക്കെതിരെ ആരെന്ന് ചിന്തിച്ചപ്പോൾ പാലക്കാടൻ മണ്ണിൽനിന്ന് ഷാഫിയെത്തി, സൈബർ ആക്രമണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും ഒടുവിൽ വൻ വിജയവുമായി ഷാഫി, മുരളീധരനെ മാറ്റി ഷാഫിയെ എത്തിച്ചത് ഇതെല്ലാം മുന്നിൽകണ്ടിട്ടോ?

തിരുവനന്തപുരം: അടവുകൾ മാറ്റി പ്രയോ​ഗിച്ച് തെരെഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് ഇത്തവണയും വിജയം കണ്ടു. വടകരയിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ലീഡിലാണ് ഷാഫി പറമ്പിൽ വിജയക്കൊടി പാറിച്ചത്. ഇവിടെ വിജയം കണ്ടത് യു ഡി എഫിന്റെ മികച്ച രാഷ്ട്രീയ തന്ത്രം കൂടിയാണ്. വടകരയിലെ പോരാട്ടം വാശിയുള്ളതായപ്പോൾ വിജയം ആർക്കൊപ്പമായിരിക്കുമെന്ന് ആശങ്കയിലായിരുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും ഇഞ്ചോടിഞ്ച് പോരാടുമ്പോൾ തോൽക്കാനും ജയിക്കാനുമുള്ള ഘടകങ്ങൾ പലതായിരുന്നു. അക്രമ രാഷ്ട്രീയം,ബോംബ് സ്ഫോടനം, സൈബർ ആക്രമണം തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളും പരാതിയും കേസും കടന്ന് സ്ഥാനാർത്ഥിക്കുള്ള വക്കീല്‍നോട്ടീസില്‍ വരെയെത്തി. വീഡിയോ […]