play-sharp-fill
വടകരയിലേത് രാഷ്ട്രീയ വിജയം, നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ: വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്: പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും ഷാഫി പറഞ്ഞു.

വടകരയിലേത് രാഷ്ട്രീയ വിജയം, നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ: വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്: പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും ഷാഫി പറഞ്ഞു.

വടകര: നൂറു ശതമാനം രാഷ്ട്രീയ ബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലേതെന്ന് ഷാഫി പറമ്പിൽ.

തൻ്റെ വിജയത്തിന്റെ പരിപൂർണ്ണമായ ക്രെഡിറ്റും വടകരയിലെ ഈ ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരും. ഐക്യ ജനാധിപത്യ മുന്നണി ഏറ്റവും ഉചിതമായ ഒരു തീരുമാനം ഈ വിഷയത്തിൽ സ്വീകരിക്കും.

വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ് പോലെ തന്നെ പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിലും പ്രതികരിക്കുമെന്നും
ഷാഫി പറഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിന് കൊടുത്ത മറുപടിയാണ് ഇന്ത്യ മുന്നണിയുടെ മികച്ച പ്രകടനമെന്നും ഷാഫി പ്രതികരിച്ചു.