play-sharp-fill

എവിടെ കേരളത്തിലെ വനിതാ സ്ഥാനാർഥികള്‍..? 20 സീറ്റുകളിലായി മത്സരിച്ചത് ഒൻപത് പേർ; ചർച്ചയായി കെ.കെ. ശൈലജയുടെ തോല്‍വി; അങ്കത്തട്ടില്‍ കാലിടറിയ വനിതകള്‍…!

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അട്ടിമറിവിജയങ്ങള്‍ക്കും അപ്രതീക്ഷിത തോല്‍വികള്‍ക്കുമിടയിലൂടെ കേരളം ആ ചോദ്യം കൂടി മുന്നോട്ടുവെച്ചു, എവിടെ കേരളത്തിലെ വനിതാ സ്ഥാനാർഥികള്‍? 20 ലോക്സഭാ സീറ്റുകളിലായി ഒൻപത് വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്. എന്നാല്‍ വിജയം ഇവർക്കെല്ലാം അകലെയായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂർ എംഎല്‍എയുമായ കെ.കെ. ശൈലജയുടെ തോല്‍വിയായിരുന്നു ഇതില്‍ ഏറ്റവും ചർച്ചയായത്. കോണ്‍ഗ്രസിന്റെ യുവരക്തം ഷാഫി പറമ്പില്‍ ഒരുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ ശൈലജയെ തോല്‍പിച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇടതുപക്ഷം രംഗത്തിറക്കിയ ആനി രാജയാണ് പിന്നീട് വാർത്തകളില്‍ നിറഞ്ഞ സ്ഥാനാർഥി. […]

രണ്ട് ചക്രവാത ചുഴികള്‍; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളില്‍ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ് നാട്നും സമീപത്ത്തായി ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

കോട്ടയം ജില്ലയിൽ നാളെ (05/ 06/2024) തെങ്ങണാ, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (05/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ ട്രാൻസ്‌ഫോർമറിൽ നാളെ (05 -06-24)രാവിലെ 9.30 മുതൽ 5 വരെയും വടക്കേക്കര ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (5 -6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ അരുവിത്തുറ കോളേജ്, കടുവാമുഴി, റോട്ടറി ക്ലബ്, ആറാംമൈൽ, കൊണ്ടൂർ, ചേന്നാട് കവല, പെരുനിലം […]

‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന ഡയലോഗ് പരിഹാസമായി എടുക്കാതെ അലങ്കാരമായി എടുത്തുള്ള നീക്കം ; രാഷ്ട്രീയം നോക്കാതെ സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിഗത ഇമേജ് ; പ്രധാനമന്ത്രിയുടെ അടുപ്പക്കാരനെന്ന പ്രതിച്ഛായ; ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്ന പ്രതീക്ഷ ; തൃശൂരിൽ സുരേഷ് ഗോപിയെ ‘ശക്തനാ’ക്കിയ വാർത്തകളും വിവാദങ്ങളും

സ്വന്തം ലേഖകൻ തൃശൂർ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ‘തൃശൂർ എനിക്ക് വേണം, ഞാനങ്ങ് എടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് വലിയ ഓളമാണുണ്ടാക്കിയത്. എന്നാല്‍ ഫലം വന്നു കഴിഞ്ഞപ്പോള്‍ അത് വലിയ ട്രോളായി. സുരേഷ് ഗോപി തന്നെ നായകനായി അഭിനയിച്ച സിനിമയില്‍ പോലും സഹ കഥാപാത്രം സൂപ്പര്‍ താരത്തെ ആ ഡയലോഗ് പറഞ്ഞ് കളിയാക്കുന്നതും പിന്നീട് മലയാളികള്‍ കണ്ടു. എന്നാല്‍ അതിനെ പരിഹാസമായി എടുക്കാതെ അലങ്കാരമായി എടുത്തായിരുന്നു സുരേഷ് ഗോപിയുടെ പിന്നീടുള്ള ഓരോ നീക്കങ്ങളും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും […]

ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ ഡയലോ​ഗിന് തുല്യം ബിജെപി രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന്റെ സ്ഥാനം ; ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

സ്വന്തം ലേഖകൻ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ ഡയലോ​ഗിന് തുല്യമാണ് ബിജെപി രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന്റെ സ്ഥാനം. അകത്തും പുറത്തും നിന്നുള്ള പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിയാണ് ശോഭയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രം. ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും ജയത്തിനൊത്ത പോരാട്ടമാണ് ശോഭ നടത്തിയത്. ഇക്കുറി ആലപ്പുഴയിലും ശോഭ എതിർ സ്ഥാനാർഥികളെ ഞെട്ടിച്ച് ഒരുതവണ മുന്നിൽപ്പോലുമെത്താനും സാധിച്ചു. 299648 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശോഭക്ക് കഴിഞ്ഞു. തനിക്ക് ആലപ്പുഴയിൽ മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിടത്തുനിന്നാണ് ശോഭ വോട്ട് […]

ട്രിപ്പിള്‍ വിജയം വിയര്‍ത്ത് നേടി നരേന്ദ്രമോദി; സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഭൂരിപക്ഷം കുറഞ്ഞതിനൊപ്പം വലിയ തിരിച്ചടികൾ ; ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്കുണ്ടായത് വലിയ തിരിച്ചടി ; പരാജയം മോദിയെ വേട്ടയാടുമോ…

സ്വന്തം ലേഖകൻ ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രിപ്പിള്‍ വിജയം നരേന്ദ്രമോദി വിയര്‍ത്ത് നേടിയത്. സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഭൂരിപക്ഷം കുറഞ്ഞതിനൊപ്പം വലിയ തിരിച്ചടികളാണ് മോദിക്ക് നേരിടേണ്ടി വന്നത്. ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ പരാജയം മോദിയെ വേട്ടയാടുക തന്നെ ചെയ്യും. കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തില്‍ തുടരുന്ന മോദിക്ക് നിലവില്‍ പാര്‍ട്ടിക്കകത്ത് കാര്യമായ എതിരാളികളില്ല. ബിജെപിയെന്നാല്‍ മോദിയെന്നാണ് നിലവിലെ അവസ്ഥ. മുന്‍ ദേശീയ അധ്യക്ഷന്‍മാര്‍ മുതല്‍ എല്ലാവരും മോദിക്ക് പിന്നില്‍ അണിനിരക്കുകയാണ്. ആര്‍എസ്‌എസില്‍ പോലും എതിര്‍ അഭിപ്രായമുണ്ടെങ്കിലും അതും തുറന്ന് പറയാന്‍ […]

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു; വിശദ വിവരങ്ങള്‍ അറിയാം

ഡൽഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. 23 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പത്ത് ലക്ഷത്തിലധികം ആണ്‍കുട്ടികളും 13 ലക്ഷം പെണ്‍കുട്ടികളും 24 പേര്‍ ട്രാന്‍സ്‌ജെന്‍ണ്ടര്‍ വിഭാഗത്തില്‍ നിന്നുമായിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാര്‍ക്കും പേര്‍സന്റൈല്‍ സ്‌കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: exams.nta.ac.in.

ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വീഴ്ച ; ബിജെപി വിജയിച്ചത് വേദനിപ്പിച്ചു. എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ല ; ഇനിയൊരു മത്സരത്തിനില്ല, കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പങ്കെടുക്കില്ല, പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കും : കെ മുരളീധരൻ

സ്വന്തം ലേഖകൻ തൃശ്ശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആകെ തകർന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. രൂക്ഷ പ്രതികരണവുമായാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുരളീധരൻ പ്രതികരിച്ചത്. ഇനിയൊരു മത്സരത്തിനില്ലെന്നും, കോണ്‍ഗ്രസ് കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്നും പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപി വിജയിച്ചത് വേദനിപ്പിച്ചു. എല്‍.ഡി.എഫ് ജയിച്ചിരുന്നെങ്കില്‍ വിഷമം ഉണ്ടാവുമായിരുന്നില്ല. ബൂത്ത് തല തെരഞ്ഞെടുപ്പ് പ്രവർത്തനത്തില്‍ വീഴ്ചയുണ്ടായെന്നും മുരളീധരൻ പറഞ്ഞു. തല്‍കാലം പാർട്ടി പ്രവർത്തനത്തിലേക്കില്ല. വടകരയില്‍ നിന്നാല്‍ ജയിക്കുമായിരുന്നു. തൃശുരില്‍ രാശി ശരിയല്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. തൃശ്ശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും […]

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എല്‍ഡിഎഫ് ഏറ്റുമുട്ടല്‍; പ്രവര്‍ത്തകരെ പിടിച്ചു മാറ്റി പൊലീസ്

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി. സിപിഎം ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചതാണ് സംഘർഷത്തിന് കാരണം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ വച്ചാണ് സംഭവം. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചു മാറ്റി. അതേസമയം, യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്നില്‍ തന്നെ തുടരുകയാണ്.

ആത്മ ബന്ധം, അമ്മക്ക് കൊടുത്ത വാക്ക്…! രാഹുല്‍ ഏത് മണ്ഡലം ‘കൈ’വിടും; അമേഠി പോലും കൈവിട്ടപ്പോള്‍ തുണച്ച വയനാടിനെയോ..? അതോ ഗാന്ധി കുടുംബത്തിനും തനിക്കും ആത്മബന്ധമുള്ള റായ്ബറേലിയോ..? പകരം പ്രിയങ്ക കന്നിയങ്കത്തിന് ഇറങ്ങുമോ…?

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചടുത്തോളം ഇത്തവണത്തെ ഫലം ത്രസിപ്പിക്കുന്നതാണ്. കഴിഞ്ഞ തവണ ഒരു മണ്ഡലത്തില്‍ പരാജയപ്പെട്ട രാഹുല്‍ ഇക്കുറി മത്സരിച്ച രണ്ട് മണ്ഡങ്ങളിലും വമ്പൻ ജയമാണ് സ്വന്തമാക്കിയത്. വയനാട്ടിലും റായ്ബറേലിയിലും മൂന്നര ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ ജയിച്ചുകയറിയത്. ഇന്ത്യ മുന്നണിയുടെ പ്രധാനമുഖമായി രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് പോകുമ്പോള്‍ ഏത് മണ്ഡലത്തെയാകും പ്രതിനിധീകരിക്കുകയെന്നതാണ് ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം. അമേഠി പോലും കൈവിട്ടപ്പോള്‍ തുണച്ച വയനാടിനെയോ? അതോ അമ്മ സോണിയാ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും തനിക്കും ആത്മബന്ധമുള്ള റായ്ബറേലിയോ? രണ്ടില്‍ ഏത് മണ്ഡലത്തെയാകും രാഹുല്‍ ‘കൈ’ […]