play-sharp-fill

നാലുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുത്തച്ഛന് 43 വർഷം കഠിനതടവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലു വയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് 43 വർഷം കഠിന തടവും 110000 രൂപ പിഴയും. പാങ്ങോട് സ്വദേശിയായ 72-കാരനാണ് പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടത്. 2019 ജൂൺ 23-ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടടുത്ത വീട്ടിലാണ് അപ്പൂപ്പനും അമ്മൂമ്മയും താമസം. കുട്ടിയെ അന്വേഷിച്ച് അമ്മ ചെന്നപ്പോൾ കുട്ടിയെ മുത്തച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നത് കാണുകയായിരുന്നു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും നാല് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. […]

മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ തിരുനാളും ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ്റെ നാമഹേതു തിരുനാളും ആഘോഷിച്ചു

സ്വന്തം ലേഖകൻ മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് ദേവാലയത്തിൽ സഭയുടെ നെടുംതൂണുകളായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും ഓർമ്മ തിരുനാളും ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ്റെ നാമഹേതു തിരുനാളും ആഘോഷിച്ചു. ഇടവക വികാരി റവ. ഫാ. പോൾ പിണ്ടിയാൻ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. അസി. വികാരി റവ. ഫാ. ആൻ്റണി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ജെൻസൻ ജോസ് കാക്കശ്ശേരി, വിൽസൻ പ്ലാക്കൽ, കൊച്ചുവർക്കി തരകൻ, സോജൻ മഞ്ഞില, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് സി.കെ.സെബിൻ, ഇടവക പ്രതിനിധി സെക്രട്ടറി റെജി ഇരുമ്പൻ, സംഘടന ഏകോപന സമിതി […]

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷം ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാറിനെ (61)യാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13-നാണ് മോഹനന്‍ ഉണ്ണിത്താന്‍ പരോളില്‍ ഇറങ്ങിയത്. സഹോദരനായ സതീഷ് കുമാര്‍ രണ്ടാഴ്ച മുന്‍പാണ് ഇയാളെ പരോളില്‍ ഇറക്കി […]

കോട്ടയം ജില്ല ആസ്ഥാനമായുള്ള രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നതായി സൂചന; നിക്ഷേപകർക്ക് കൊടുക്കുവാനുള്ളത് കോടിക്കണക്കിന് രൂപ; കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോട്ടയവും പത്തനംതിട്ടയും കേന്ദ്രീകരിച്ചുള്ള ഇരുപത്തഞ്ചോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നടിഞ്ഞു; പോപ്പുലർ ഫിനാൻസ് മാത്രം കൊണ്ടുപോയത് 2000 കോടിയിലധികം രൂപ; കുന്നത്തുകളത്തിൽതട്ടിപ്പിന് പിന്നാലെ കോട്ടയത്തെ ഞെട്ടിച്ച് രണ്ട് സ്ഥാപനങ്ങളുടെ തകർച്ച

കോട്ടയം: കോട്ടയം ജില്ല ആസ്ഥാനമായുള്ള രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ തകർന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. ഇവർ രണ്ടുപേരും നിക്ഷേപകർക്ക് കൊടുക്കുവാനുള്ളത് കോടിക്കണക്കിന് രൂപയാണ്. കോട്ടയം ജില്ലയിൽ നിരവധി വസ്ത്ര ശാലകളും സ്വർണ്ണ കടകളുമുള്ള ധനകാര്യ സ്ഥാപനം വൻ പ്രതിസന്ധിയിലായതായാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോട്ടയവും പത്തനംതിട്ടയും കേന്ദ്രീകരിച്ചുള്ള ഇരുപത്തഞ്ചോളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാണ് തകർന്നടിഞ്ഞത്. ഇവർ നടത്തിയ തട്ടിപ്പുകളിലൂടെ നിക്ഷേപകർക്ക് നഷ്ടമായത് 10000 കോടിയിലധികം രൂപയാണ്. കോന്നി വാകയാർ കേന്ദ്രമായുണ്ടായിരുന്ന പോപ്പുലർ ഫിനാൻസ് മാത്രം കൊണ്ടുപോയത് 2000 കോടിയിലധികം രൂപയാണ്. […]

കോരുത്തോട് താണ്ടാംപറമ്പിൽ പരേതനായ റ്റി.റ്റി. തോമസിൻ്റെയും മേരിക്കുട്ടിയുടെയും മകൻ ഷിബു തോമസ് നിര്യാതനായി

കോരുത്തോട്: താണ്ടാംപറമ്പിൽ പരേതനായ റ്റി.റ്റി. തോമസിൻ്റെയും മേരിക്കുട്ടിയുടെയും മകൻ ഷിബു തോമസ് (54) അന്തരിച്ചു. ഭൗതിക ശരീരം (30.7. 24 ഞായറാഴ്ച) നാളെ വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരുന്നതും,സംസ്കാരം 1-7-2024തിങ്കളാഴ്ച 10-30 ന് ഭവനത്തിൽ ശശ്രൂഷകൾ ആരംഭിച്ച് കോരുത്തോട് സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ . ഭാര്യ ഷീല ഷിബു (യുകെ) രാമപുരം ചിങ്കല്ലേൽ കുടുംബാംഗം . മക്കൾ – മരിയ ജേക്കബ്ബ് (യുകെ), തോമസ് ജേക്കബ്ബ് (യുകെ).

ചൂണ്ടയിടാനെന്ന് പറഞ്ഞ് എട്ടുവയസുകാരനെ കൊണ്ടുപോയി പീഡിപ്പിച്ചു; 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും

സ്വന്തം ലേഖകൻ മലപ്പുറം: എട്ടുവയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ 27-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ. എടക്കര ഉണിച്ചന്തം പുതുവന്‍ചോല വീട്ടില്‍ ജിന്‍ഷാദിനെ (30) ആണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. 2021 നവംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ചൂണ്ടയിടാനെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മുമ്പും ഇയാള്‍ കുട്ടിയെ രണ്ടുതവണ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയിരുന്നു. വകുപ്പ് 363 പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും അടക്കാനാണ് ശിക്ഷാവിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം […]

ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച്‌ കീമോതെറാപ്പി കഴിഞ്ഞിരിക്കവേ ലൈംഗിക പീഡനം ; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍ ; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേയാണ് യുവതി മരണപ്പെട്ടത്

സ്വന്തം ലേഖകൻ പത്തനംതിട്ട: ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച്‌ കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച്‌ ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു. യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിമാന്‍ഡിലാണ്. സെര്‍വിക് കാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപ്രവര്‍ത്തിക്ക് ഇരയായി മരിച്ചത്. മെയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് […]

ചിട്ടിപിടിച്ച പണം നൽകാത്തതിന്റെ പേരിൽ ആത്മഹത്യ; ചെമ്പഴന്തി സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം, മരണത്തിനുത്തരവാദി സഹകരണ സംഘം പ്രസിഡന്റാണെന്ന് ആത്മഹത്യ കുറിപ്പ്

തിരുവനന്തപുരം: അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ചെമ്പഴന്തി സഹകരണ സംഘത്തിന് മുന്നിൽ ചെമ്പഴന്തി സ്വദേശിയായ ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം നടത്തിയത്. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചാണ് ബിജു കുമാർ ജീവനൊടുക്കിയത്. ചിട്ടിപിടിച്ച പണം നൽകാത്തതിന്റെ പേരിലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചെമ്പഴന്തി സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിന്റെ പേരിലാണ് പരാതി. മരണത്തിനുത്തരവാദി ജയകുമാർ ആണെന്ന് ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നായിരുന്നു ബിജെപി […]

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മൈക്രോ ലോണ്‍ എടുത്തത് തിരിച്ചടച്ചില്ല; തെന്മല ചെറുകടവില്‍ യുവതിയെ ഒരു സംഘം സ്ത്രീകൾ വീട്ടിൽ കയറി തല്ലി, അ‍ഞ്ചുപേർക്കെതിരെ പോലീസ് കേസ്

കൊല്ലം: മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. തെന്മല ചെറുകടവില്‍ യുവതിയെ വീട്ടില്‍ കയറി ഒരു സംഘം സ്ത്രീകള്‍ ആക്രമിച്ചു. ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലായിരുന്നു അതിക്രമം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സുരജയടക്കമുള്ള സ്ത്രീകള്‍ ചേർന്ന് മൈക്രോ ലോണ്‍ എടുത്തിരുന്നു. എന്നാല്‍, ഈ ലോണ്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സുരജക്ക് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനെതുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജൂൺ 26നാണ് സംഭവം. സുരജയുടെ പരാതിയില്‍ 5 സ്ത്രീകള്‍ക്കെതിരെ തെന്മല പോലീസ് കേസെടുത്തു. ഗീത, ജയ, മാലു, സരിത, […]

ഫുട്‌ബോളിലും ഒരു കൈ നോക്കാം… സൂപ്പർ ലീഗ് കേരള; കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്

സ്വന്തം ലേഖകൻ കൊച്ചി: അഭിനയത്തിന് പുറമെ സിനിമയില്‍ സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്നീ റോളുകളില്‍ തിളങ്ങിയ പൃഥ്വിരാജ് ഫുട്‌ബോളിലും ഒരു കൈ നോക്കാനിറങ്ങുന്നു. കേരളത്തിന്റെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്താക്കി കൊണ്ടാണ് പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും പുതിയ ചുവടുവെക്കുന്നത്. കൊച്ചി എഫ് സിയെ ആണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താന്‍ സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുവഴി ഏറ്റവും താഴെക്കിടയില്‍ ഫുട്‌ബോളിനെ വളര്‍ത്താനും സാധിക്കും എന്നും അദ്ദേഹം […]