Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ച്‌ കീമോതെറാപ്പി കഴിഞ്ഞിരിക്കുമ്പോള്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച്‌ ലൈംഗിക പീഡനം നടത്തിയ യുവതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ മരിച്ചു.

യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിമാന്‍ഡിലാണ്. സെര്‍വിക് കാന്‍സര്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരപ്രവര്‍ത്തിക്ക് ഇരയായി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 28 മുതല്‍ ജൂണ്‍ 15 വരെയുള്ള വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് കാട്ടി 35 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് കൊല്ലമുള സ്വദേശി ജയനെതിരേ കഴിഞ്ഞ 19 ന് പൊലീസ് കേസെടുക്കുകയും വെച്ചൂച്ചിറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പെരുന്തേനരുവിക്ക് സമീപമുള്ള വാടക വീട്ടില്‍ വച്ചാണ് പല തവണ ബലം പ്രയോഗിച്ച്‌ യുവതിയെ ഇയാള്‍ ലൈംഗിക ബന്ധത്തിന് ഇരയാക്കിയത്.

വിസമ്മതിച്ച യുവതിയെ കട്ടിലില്‍ നിന്ന് താഴെയിട്ട് ചവിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഗുരുതരമായ തോതില്‍ രക്തസ്രാവം ഉണ്ടായി കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി പെരുനാട് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേഖപ്പെടുത്തിയിരുന്നു.