Spread the love

തിരുവനന്തപുരം: അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിന് മുന്നിൽ മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം.

video
play-sharp-fill

ചെമ്പഴന്തി സഹകരണ സംഘത്തിന് മുന്നിൽ ചെമ്പഴന്തി സ്വദേശിയായ ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം നടത്തിയത്. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചാണ് ബിജു കുമാർ ജീവനൊടുക്കിയത്.

ചിട്ടിപിടിച്ച പണം നൽകാത്തതിന്റെ പേരിലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചെമ്പഴന്തി സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിന്റെ പേരിലാണ് പരാതി. മരണത്തിനുത്തരവാദി ജയകുമാർ ആണെന്ന് ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ നിലപാട്.

സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർ, ആർഡിഒ, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. അതിനിടെ പണം തിരികെ ലഭിക്കാനുള്ള കൂടുതൽപ്പേർ പരാതിയുമായി എത്തിയെന്നാണ് വിവരം.