Spread the love

കൊല്ലം: മൈക്രോ ലോണ്‍ അടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. തെന്മല ചെറുകടവില്‍ യുവതിയെ വീട്ടില്‍ കയറി ഒരു സംഘം സ്ത്രീകള്‍ ആക്രമിച്ചു.

video
play-sharp-fill

ചെറുകടവ് പതിനാലേക്കർ സ്വദേശി സുരജയുടെ വീട്ടിലായിരുന്നു അതിക്രമം. ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സുരജയടക്കമുള്ള സ്ത്രീകള്‍ ചേർന്ന് മൈക്രോ ലോണ്‍ എടുത്തിരുന്നു.

എന്നാല്‍, ഈ ലോണ്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സുരജക്ക് തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനെതുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ജൂൺ 26നാണ് സംഭവം. സുരജയുടെ പരാതിയില്‍ 5 സ്ത്രീകള്‍ക്കെതിരെ തെന്മല പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീത, ജയ, മാലു, സരിത, വസന്തകുമാരി എന്നിവർക്കെതിരെയാണ് കേസ്. അനധികൃതമായി സംഘംചേരല്‍, ലഹളയുണ്ടാക്കാൻ ശ്രമം, അശ്‌ളീല പദം ഉപയോഗിക്കല്‍, മാരകമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.