കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിന്റെ പിന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി ബ്ലോക്കിന് പിറകിലുള്ള ഉണ്ണീശോ പള്ളി ഭാഗത്ത് പുരയിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40-50 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗാന്ധിനഗർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അടയാള വിവരങ്ങൾ: 173 cm ഉയരവും, ചുവപ്പും ചന്ദനവും കളറിലുളള ഫുൾകൈ ഷർട്ടും, നര കലർന്ന തലമുടിയും, മീശയും താടിയും, നെഞ്ചിൽ കറുത്ത രോമവും, വലതു കൈത്തണ്ടയിൽ കറുത്ത […]