play-sharp-fill

ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ; കൊലപാതകത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ ആലപ്പുഴ∙ ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് പള്ളിച്ചന്തയിൽ വച്ച് രാജേഷ് സ്‌കൂട്ടറിലെത്തിയ അമ്പിളിയെ കുത്തികൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണു വിവരം. തിരുനല്ലൂർ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി കേളമംഗലം സ്വദേശിയാണ്.  

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; 24കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കലിൽ പതിനേഴുകാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപുറം സാരംഗി വിലാസത്തിൽ സംഗീത് (24) ആണ് പിടിയിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ കാര്യം തിരക്കിയപ്പോൾ പെൺകുട്ടിയെ കാണാൻ എത്തിയതെന്ന് പറഞ്ഞു. തുടർന്ന് ഇരുവരുടെയും രക്ഷകർത്താക്കളെ വിളിച്ചു വരുത്തി. അപ്പോഴാണ് ഇയാൾ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി […]

കോട്ടയത്തിന് മാമ്പഴ രുചി സമ്മാനിച്ച മാമ്പഴ  ഫെസ്റ്റ് ഇനി മൂന്ന് ദിവസം കൂടി ; വിദേശിയും സ്വദേശിയുമായ വിവിധ തരം മാമ്പഴങ്ങളാണ്‌ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിലെ ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്

കോട്ടയം : അക്ഷര നഗരിക്ക്‌ മാമ്പഴ രുചികൂട്ട്‌ സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ്‌ മൂന്ന് ദിവസം കൂടി നീട്ടി. ചൊവ്വാഴ്‌ച വരെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഫെസ്‌റ്റ്‌ തുടരും. സ്വദേശിയും ഇതര സംസ്ഥാനത്ത്‌ നിന്നും അടക്കം നൂറിലധികം മാമ്പഴങ്ങളാണ്‌ ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്‌. ഹിമാം മമ്പ്‌, ഗുഥാദത്ത്‌, പാനികണ്ടൻ, രത്നാഗിരി, അൽഫോൺസാ, മല്ലിക, കപ്പമാങ്ങ, വെള്ളരിവരിക്ക, നീലം, വെള്ളായണി വരിക്ക, മൂവാണ്ടൻ, മൽഗോ വ, സിന്ധുരം, പുളിശ്ശേരി മാങ്ങ(ചന്ദനകാരൻ), പേരയ്‌ക്ക മാങ്ങ, നമ്പ്യാർ മാ ങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, ബാഗാന പള്ളി […]

മൽഗോവ, നമ്പ്യാർ മാങ്ങ, പഞ്ചസാര മാങ്ങ അടക്കം നൂറിലധികം മാമ്പഴം ; അക്ഷര നഗരിക്ക്‌ മാമ്പഴ രുചികൂട്ട്‌ സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ്‌ ഇനി മൂന്ന് ദിവസം കൂടി ; നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫെസ്റ്റിൽ കുട്ടികൾക്കായി അമ്യൂസ്‌മെന്റ്‌ പാർക്കുകളും കുടുംബശ്രീയുടെ ഫുഡ്‌ കോർട്ടുകളും

സ്വന്തം ലേഖകൻ കോട്ടയം: അക്ഷര നഗരിക്ക്‌ മാമ്പഴ രുചികൂട്ട്‌ സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ്‌ മൂന്ന് ദിവസം കൂടി നീട്ടി. ചൊവ്വാഴ്‌ച വരെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഫെസ്‌റ്റ്‌ തുടരും. സ്വദേശിയും ഇതര സംസ്ഥാനത്ത്‌ നിന്നും അടക്കം നൂറിലധികം മാമ്പഴങ്ങളാണ്‌ ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്‌. ഹിമാം മമ്പ്‌, ഗുഥാദത്ത്‌, പാനികണ്ടൻ, രത്നാഗിരി, അൽഫോൺസാ, മല്ലിക, കപ്പമാങ്ങ, വെള്ളരിവരിക്ക, നീലം, വെള്ളായണി വരിക്ക, മൂവാണ്ടൻ, മൽഗോവ, സിന്ധുരം, പുളിശ്ശേരി മാങ്ങ(ചന്ദനകാരൻ), പേരയ്‌ക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, ബാഗാന പള്ളി (സപ്പോട്ട), […]

വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നു ; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ ടി.ജി.നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ പുന്നപ്ര: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ ടി.ജി.നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. ശോഭാ സുരേന്ദ്രന്റെ വ്യക്തിജീവിതത്തെ കുറിച്ചുള്ള പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് നന്ദകുമാർ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ശോഭയുടെ പരാതിയിൽ നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുന്നേയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ദല്ലാൾ ടി.ജി. നന്ദകുമാര്‍ ആരോപണങ്ങളുയർത്തിയത്. ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥിയായിരുന്ന ശോഭാ സുരേന്ദ്രൻ തട്ടിപ്പുകാരിയാണെന്നും തനിക്ക് തിരികെ നൽകാനുളള 10 […]

രണ്ടാഴ്ച വളരെ നിര്‍ണായകം ; മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ ;രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം ;രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക : ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം […]

മാനസികനില താളം തെറ്റുന്നു; അമിത ജോലിയും മാനസിക സമ്മർദ്ദവും; കുടുംബ ജീവിതം തകരുന്നു; പിടിച്ചു നിൽക്കാൻ അമിത മദ്യപാനത്തിലേക്കും ഒടുവിൽ ആത്മഹത്യയിലേക്കും; പൊലീസിൻ്റെ മധ്യനിര തകർന്നടിഞ്ഞു; പൊലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ളവർ ഗ്ലാമർ ജോലി ഉപേക്ഷിക്കുന്നു

എ കെ ശ്രീകുമാർ കോട്ടയം: അമിത ജോലിയും മാനസിക സമ്മർദ്ദവും മാനസികനില താളം തെറ്റലും, ആകുന്നതോടെ പല പോലീസുകാരുടെയും കുടുംബ ജീവിതം തകരുന്നു. പൊലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ളവർ പോലീസിലെ ജോലി ഉപേക്ഷിച്ച് മറ്റ് മേഖലകൾ തേടുകയാണ് 2020 ബാച്ചിലെയും നിലവിൽ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലേയും ഉൾപ്പെടെ 40 ഓളം പേരാണ് ഇതിനകം ജോലിവിട്ടു. 2020ൽ ടെസ്റ്റ് പാസായി 2022ൽ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചിൽനിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ഇതിൽ ഏഴു പേർ എക്സൈസ് വിഭാഗത്തിലേക്കും മൂന്നു […]

പ്ലസ് വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ടീ ഷർട്ട് ഉയർത്തി പ്രതിഷേധം, എം എസ് എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ അറസ്റ്റിൽ

  തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ സീറ്റ് വിഷയത്തിലായിരുന്നു പ്രതിഷേധം. യോഗം തുടങ്ങിയ ഉടനെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കൈയിൽ കരുതിയ ടീ ഷർട്ട് ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ നൗഫലിനെ യോഗത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കൻ്റോൺമെന്റ് പൊലീസ് എത്തി നൗഫലിനെ അറസ്റ്റ് ചെയ്തു.   വിദ്യാർഥി സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, മഹിളാ സംഘടനകൾ പ്രതിനിധികളെ ഉൾപ്പെടുത്തിയായിരുന്നു യോഗം. മലബാർ മേഖലയിൽ ആവശ്യത്തിന് ഹയർസെക്കൻഡറി സീറ്റുകളില്ലെന്ന് ചൂണ്ടികാട്ടി പ്രതിഷേധ […]

നിയന്ത്രണംവിട്ട കാർ നിര്‍ത്തിയിട്ട ബസിന് പിന്നിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് : മുക്കം മാങ്ങാപൊയിലില്‍ ബസ്സിന് പിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. പാതയോരത്ത് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ കാറിടിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന ഫഹദ് സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. അപകടസമയത്ത് ഫഹദ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണംവിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഫഹദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു ; അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രിയിൽ

നെയ്യാറ്റിൻകര : മാരായമുട്ടത്ത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എട്ടു വയസ്സുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.