കോട്ടയത്തിന് മാമ്പഴ രുചി സമ്മാനിച്ച മാമ്പഴ ഫെസ്റ്റ് ഇനി മൂന്ന് ദിവസം കൂടി ; വിദേശിയും സ്വദേശിയുമായ വിവിധ തരം മാമ്പഴങ്ങളാണ് നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിലെ ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്
കോട്ടയം : അക്ഷര നഗരിക്ക് മാമ്പഴ രുചികൂട്ട് സമ്മാനിച്ച മാമ്പഴ ഫെസ്‌റ്റ് മൂന്ന് ദിവസം കൂടി നീട്ടി. ചൊവ്വാഴ്‌ച വരെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഫെസ്‌റ്റ് തുടരും. സ്വദേശിയും ഇതര സംസ്ഥാനത്ത് നിന്നും അടക്കം നൂറിലധികം മാമ്പഴങ്ങളാണ് ഫെസ്‌റ്റിൽ ഒരുക്കിയിരിക്കുന്നത്.
ഹിമാം മമ്പ്, ഗുഥാദത്ത്, പാനികണ്ടൻ, രത്നാഗിരി, അൽഫോൺസാ, മല്ലിക, കപ്പമാങ്ങ, വെള്ളരിവരിക്ക, നീലം, വെള്ളായണി വരിക്ക, മൂവാണ്ടൻ, മൽഗോ വ, സിന്ധുരം, പുളിശ്ശേരി മാങ്ങ(ചന്ദനകാരൻ), പേരയ്‌ക്ക മാങ്ങ, നമ്പ്യാർ മാ ങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ട് മാങ്ങ, പഞ്ചവർണ്ണം, ബാഗാന പള്ളി (സപ്പോട്ട), ദശേരി മാങ്ങ, കൂതദാത്, മയിൽപീലി മാങ്ങ, കുറുക്കൻ മാങ്ങ, വട്ട മാങ്ങ, കലു നീലം, നക്ഷത്ര കല്ല്, കടുക്കാച്ചി, ചുക്കിരി, ബോംബെ ഗ്രീൻ, ചാ മ്പ വരിക്ക, കസ്‌തുരി മാങ്ങ, പഞ്ചസാര മാങ്ങ, കപ്പലുമാങ്ങ, കർപുരം, ഗോ മാ ങ്ങ, മുതലമുകൻ, പുളിയൻ, കോട്ടൂർ കോണം വരിക്ക എന്നിങ്ങനെ മാങ്ങ യുടെ വൈവിധ്യങ്ങളുടെ പട്ടിക നീളുന്നു.
ഫെസ്റ്റിനോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്ക ണക്കിന് പുഷ്‌പ തൈകൾ, അമ്പതോളം വ്യത്യസ്‌ത മാവിൻ തൈകൾ ഫല വൃക്ഷങ്ങൾ തുടങ്ങി വിലക്കുറവിൽ ഗൃഹോപകരണങ്ങൾ ഭക്ഷ്യ വസ്‌തുക്കൾ വരെ മേളയിൽ ലഭ്യം. കുട്ടികൾക്കായി അമ്യൂസ്‌മെന്റ് പാർക്കുകൾ ഒരുക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ ശ്രീയുടെ ഫുഡ് കോർട്ടുകൾ വൈവിദ്യ രുചികൾ സമ്മാനി ക്കുന്നു. വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും പെറ്റ്ഷോയാ ണ് ഫെസ്‌റ്റിലെ കൗതുകം. കുട്ടികൾക്കും സ്ത്രീകൾക്കുമുൾപ്പെടെ പെരുമ്പാ മ്പിനെ കഴുത്തിലണിഞ്ഞും ഇഗ്വാനയെ തോളിലേറ്റിയും ഫോട്ടോയെടുക്കാം.
കേരള മാംഗോ ഗ്രോവേഴ്‌സ് കൺസോർഷ്യം, എസ് ആർ കണക്ടേഴ്‌സ് തിരു വനന്തപുരം എന്നിവയുടെ നേതൃത്വത്തിലാണ് ഫെസ്‌റ്റ് നടക്കുന്നത്. 11 മുതൽ രാത്രി പത്തുവരെയാണ് ഫെസ്റ്റ്. പാസ് മുഖേനയാണ് പ്രവേശനം