play-sharp-fill

കോട്ടയം ബി.സി.എം കോളജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; താൽപ്പര്യമുള്ളവരിൽ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു; വിശദവിവരങ്ങൾ അറിയാം

കോട്ടയം: ബി.സി.എം കോളജില്‍ ഒഴിവുള്ള സ്റ്റാറ്റിസ്റ്റിക്സ്‌ വിഭാഗത്തിലേയ്ക്ക്‌ അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റായും അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 31/05/2024 ന്‌ കോളജില്‍ എത്തേണ്ടതാണ്‌. അപേക്ഷകര്‍ കോളജ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടാതെ സ്വാശ്രയ വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്‌, ഫുഡ്‌ സയന്‍സ്‌ അതിഥി അധ്യാപകരുടെ അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റാ കോളജ്‌ ഓഫീസില്‍ നേരിട്ടോ പോസ്റ്റല്‍ മുഖാന്തരമോ 31/05/2024തീയതി 4 ന്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0481 2562171 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞു; നേരിട്ടത് ലൈംഗിക പീഡനവും ഭീഷണിയും; ഇടനിലക്കാരനെതിരെയിട്ട പോസ്റ്റ് വധഭീഷണിമൂലം പിൻവലിച്ചു; പൊലീസും ഏജന്റിന് ഒപ്പമായിരുന്നു; പരാതിയുമായി യുവതി

കൊച്ചി: വൃക്ക നൽകിയതിന്റെ പ്രതിഫലം ആവശ്യപ്പെട്ട യുവതി ലൈംഗിക പീഡനവും നേരിട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം ഏജന്റിനോട് മുഴുവൻ തുക ആവശ്യപ്പെട്ട യുവതിയോട് ലോഡ്ജിലേക്കു വരാൻ പറഞ്ഞ ഏജന്റ് ലൈംഗികമായി പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പിന്നീട് ഫോട്ടോകൾ കാണിച്ച് ഭീഷണി തുടർന്നു. അവയവദാനത്തിനായി കൂടുതൽ പേരെ സംഘടിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നും യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. അവയവദാതാക്കളിൽ ദമ്പതികളും സഹോദരങ്ങളും എന്നും കാണുന്ന ആളായതിനാൽ ബാക്കി തുക ആവശ്യം വരുമ്പോൾ ചോദിക്കാമല്ലോ എന്നു കരുതി. തന്നെയും റാക്കറ്റിന്റെ കുരുക്കിലാക്കുകയാണെന്ന് മനസ്സിലായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. […]

സിസിടിവിയും ഗൂഗിളും പാരയായി; ബൈക്കിലെത്തി വഴി ചോദിച്ച്‌ വയോധികയുടെ മാല കവര്‍ച്ച നടത്തിയ കേസില്‍ പാലാരിവട്ടം പൊലീസിന് വഴി കാട്ടിയായി ഗൂഗിള്‍; പ്രതി പൊലീസ് പിടിയിലായത് ഇങ്ങനെ….!

കൊച്ചി: മാല പൊട്ടിച്ച പ്രതിയെ പിടിക്കാൻ ഗൂഗിള്‍ പൊലീസിന് വഴി കാട്ടിയായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടാൻ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം ഗൂഗിളില്‍ പൊലീസ് കണ്ടെത്തിയത്. തമ്മനം സ്വദേശിനിയായ ജുവാന(65)യുടെ ഒന്നര പവൻ തൂക്കം വരുന്ന മാല ബൈക്കിലെത്തിയ ഒരാള്‍ കവർച്ച ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നടത്തുമ്പോഴാണ് തെളിവ് ഗൂഗിള്‍ തന്നെ പൊലീസിന് കാട്ടി കൊടുത്തത്. സംഭവത്തില്‍ എറണാകുളം പോണേക്കര സ്വദേശി ലിവിൻ(30) പൊലീസ് പിടിയിലായി. വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതി വയോധികയുടെ മാല […]

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ ഇന്നും കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്; കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളില്‍ റിമാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശമുള്ളത്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് […]

അവയവ വില്‍പ്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകള്‍ കൈകാര്യം ചെയ്തിരുന്ന പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം

കൊച്ചി: അവയവ വില്‍പനക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകള്‍ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സബിത്ത് നാസർ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇപ്പോള്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുന്നത്. നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച്‌ സാബിത്ത് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പൊലീസ് എത്തിയത്. […]

“പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവല്‍ക്കരണവും”; പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി പത്താം ക്ലാസുകാരി; കോട്ടയം സ്വദേശിനിയെ അഭിനന്ദിച്ച് മന്ത്രി വി എൻ വാസവൻ

കോട്ടയം: പുഴയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി ഒരു പത്താം ക്ലാസുകാരി. കോട്ടയം ഞീഴൂർ സ്വദേശി ലയ മരിയ ബിജുവാണ് മഴയില്‍ ഒഴുകി പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ നീക്കം ചെയ്തത്. മന്ത്രി വി എൻ വാസവൻ ഉള്‍പ്പെടെയുള്ള പ്രമുഖർ ലയയുടെ പ്രവർത്തിയെ അഭിനന്ദിച്ചു. മനുഷ്യർ വലിച്ചെറിഞ്ഞ മാലിന്യങ്ങളാണ് മഴവെള്ളത്തില്‍ ഒഴുകിയെത്തി പുഴയെ ഇങ്ങനെ മലിനമാക്കിയത്. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പലയിടത്തും കുമിഞ്ഞ് കൂടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരെയും കാത്തു നില്‍ക്കാതെ കോട്ടയം ഞീഴൂർ സ്വദേശിയായ 15 കാരി […]

ഡ്രൈ ഡേ പിൻവലിക്കില്ല; പ്രവര്‍ത്തന സമയവും കൂട്ടില്ല; ലൈസൻസ് ഫീസ് ഉയര്‍ത്തുന്നതും തുടരും; ബാര്‍ മുതലാളിമാര്‍ ആഗ്രഹിക്കുന്ന ഇളവുകള്‍ ഒന്നും നല്‍കില്ലെന്ന കടുത്ത നിലപാടില്‍ സിപിഐ; ആ ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതികരണം; ഇടതുമുന്നണിയിൽ നിര്‍ണ്ണായകമായി മദ്യനയ ചര്‍ച്ചകള്‍…..!

തിരുവനന്തപുരം: ബാർ അസോസിയേഷൻ ഭാരവാഹിയുടെ ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ മദ്യ നയം തയ്യാറാക്കുക കരുതോടെ. സിപിഐയും ഈ വിഷയത്തില്‍ നിലപാട് കടുപ്പിക്കും. മദ്യ നയം ഇടതു മുന്നണിക്കുള്ളില്‍ ചർച്ച ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെടും. ഐടി പാർക്കുകളിലെ ബാർ ലൈസൻസില്‍ അടക്കം ഇനി ഇടതു മുന്നണിയാകും തീരുമാനം എടുക്കുക. മദ്യനയത്തിലെ ഇളവിനുവേണ്ടി പണപ്പിരിവ് നിർദ്ദേശിച്ചെന്ന ആരോപണം ഫെഡറേഷൻ ഒഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി സുനില്‍ കുമാർ തള്ളിയിരുന്നു. ഫെഡറേഷൻ ഒഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അനിമോൻ വാട്‌സാപ്പിലൂടെ നല്‍കിയ […]

സംസ്ഥാനത്ത് ഇന്നും മഴ ശക്തം…! ജലനിരപ്പ് ഉയരുന്നു; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും; മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ മുന്നറിയിപ്പ്

തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ കല്ലാർകുട്ടി പാംബ്ല ഡാമുകള്‍ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാൻ ജില്ലാ കളക്ടർ അനുമതി നല്‍കി. കല്ലാർകുട്ടി ഡാമില്‍ നിന്നും സെക്കൻഡില്‍ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംബ്ല ഡാമില്‍ നിന്നും സെക്കൻഡില്‍ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇന്നും മഴ ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് […]

റേഷൻ ഇതുവരെ വാങ്ങിയില്ലേ….! മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; സുപ്രധാന അറിയിപ്പുമായി പൊതുവിതരണ വകുപ്പ്; ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും

തിരുവന്തപുരം: മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. മേയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു. സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകള്‍ ഇതിനകം മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മേയ് മാസത്തെ റേഷൻ വിതരണം 31ന് അവസാനിക്കും. ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് കാലവർഷം […]

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്; ഡൽഹിയിലും ഹരിയാനയിലും ഒറ്റഘട്ടത്തില്‍; ആകെ 58 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ഡൽഹി: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഉത്തർപ്രദേശില്‍ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂർത്തിയാകും. മെഹബൂബ മുഫ്തി, മനോഹർലാല്‍ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തില്‍ ജനവിധി തേടുന്നത്. നേരത്തെ […]