അവയവ വില്‍പ്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകള്‍ കൈകാര്യം ചെയ്തിരുന്ന പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം

Spread the love

കൊച്ചി: അവയവ വില്‍പനക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.

video
play-sharp-fill

പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകള്‍ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

സംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സബിത്ത് നാസർ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇപ്പോള്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഇറാനിലെ മലയാളിയായ മധു എന്നയാളെക്കുറിച്ച്‌ സാബിത്ത് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് സജിത്തിനെ പിടികൂടിയിരിക്കുന്നത്. സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സജിത്തിലേക്ക് പൊലീസ് എത്തിയത്.
വരും ദിവസങ്ങള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.