play-sharp-fill
റേഷൻ ഇതുവരെ വാങ്ങിയില്ലേ….! മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; സുപ്രധാന അറിയിപ്പുമായി പൊതുവിതരണ വകുപ്പ്; ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും

റേഷൻ ഇതുവരെ വാങ്ങിയില്ലേ….! മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണം; സുപ്രധാന അറിയിപ്പുമായി പൊതുവിതരണ വകുപ്പ്; ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും

തിരുവന്തപുരം: മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു.

മേയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷൻ കാർഡ് ഉടമകള്‍ ഇതിനകം മേയ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷൻ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മേയ് മാസത്തെ റേഷൻ വിതരണം 31ന് അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കുകയും ചെയ്യും. സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാൻ സാദ്ധ്യതയുള്ള എൻ.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷൻകടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ നടപടി സ്വീകരിക്കാൻ കമ്മിഷണർ താലൂക്ക് സപ്ലൈ ഓഫീസർമാരോട് കമ്മിഷണർ നിർദേശിച്ചു.