play-sharp-fill
സിസിടിവിയും ഗൂഗിളും പാരയായി; ബൈക്കിലെത്തി വഴി ചോദിച്ച്‌ വയോധികയുടെ മാല കവര്‍ച്ച നടത്തിയ കേസില്‍ പാലാരിവട്ടം പൊലീസിന് വഴി കാട്ടിയായി ഗൂഗിള്‍; പ്രതി പൊലീസ് പിടിയിലായത് ഇങ്ങനെ….!

സിസിടിവിയും ഗൂഗിളും പാരയായി; ബൈക്കിലെത്തി വഴി ചോദിച്ച്‌ വയോധികയുടെ മാല കവര്‍ച്ച നടത്തിയ കേസില്‍ പാലാരിവട്ടം പൊലീസിന് വഴി കാട്ടിയായി ഗൂഗിള്‍; പ്രതി പൊലീസ് പിടിയിലായത് ഇങ്ങനെ….!

കൊച്ചി: മാല പൊട്ടിച്ച പ്രതിയെ പിടിക്കാൻ ഗൂഗിള്‍ പൊലീസിന് വഴി കാട്ടിയായി.

പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ പിടികൂടാൻ അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം ഗൂഗിളില്‍ പൊലീസ് കണ്ടെത്തിയത്. തമ്മനം സ്വദേശിനിയായ ജുവാന(65)യുടെ ഒന്നര പവൻ തൂക്കം വരുന്ന മാല ബൈക്കിലെത്തിയ ഒരാള്‍ കവർച്ച ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നടത്തുമ്പോഴാണ് തെളിവ് ഗൂഗിള്‍ തന്നെ പൊലീസിന് കാട്ടി കൊടുത്തത്.

സംഭവത്തില്‍ എറണാകുളം പോണേക്കര സ്വദേശി ലിവിൻ(30) പൊലീസ് പിടിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതി വയോധികയുടെ മാല കവർന്നത്. മോഷണം നടത്തിയ മാല പിന്നീട് മര പൊത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ജുവാന തമ്മനത്തെ വീട്ടില്‍ നിന്നും ഇന്ദിരാ റോഡിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം സ്‌ക്കൂട്ടറിലെത്തിയ ലിവിൻ പോണേക്കരയ്ക്ക് പോകാനുള്ള വഴി ചോദിച്ചു. മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും കഴുത്തില്‍ കിടന്നിരുന്ന മാല ഇയാള്‍ പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു.

മാല പോയതോടെ നിലവിളിച്ചു കൊണ്ട് അടുത്തുള്ള പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് വയോധിക എത്തി. സ്റ്റേഷനില്‍ വിവരം പറഞ്ഞതോടെ ഉടൻ തന്നെ പൊലീസ് പാർട്ടി സംഭവ സ്ഥലത്തേക്കെത്തി പരിശോധന നടത്തി. പരിശോധനയില്‍ സമീപത്തെ സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ വാഹനം പാടിവട്ടത്തുള്ള സ്റ്റിച്ചിങ് യൂണിറ്റിലെ വാഹനമാണെന്ന് തിരിച്ചറിഞ്ഞു.

ഈ സ്ഥാപനത്തിന്റെ പേര് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ പ്രതി സഞ്ചരിച്ചിരുന്ന വാഹനം സ്ഥാപനത്തിന്റെ മുന്നില്‍ ഇരിക്കുന്ന ചിത്രം കിട്ടി. ഇതോടെ പൊലീസ് സ്ഥാപനത്തിലെത്തുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മോഷണത്തിന് ശേഷം ഇയാള്‍ സ്വർണം ഒളിപ്പിച്ചത് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ഒഴിഞ്ഞു കിടക്കുന്ന ഹൗസിങ് ബോർഡിന്റെ പറമ്പിലെ കുറ്റിക്കാട്ടിലെ മര പൊത്തിലായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച്‌ സ്വർണം വീണ്ടെടുത്തു. സ്റ്റിച്ചിങ് സ്ഥാപനത്തിലേക്ക് ബട്ടണ്‍സ് വാങ്ങാനായി പാലാരിവട്ടത്തേക്ക് പോയ സമയത്താണ് മാല പൊട്ടിച്ചതെന്നും സാമ്പത്തിക ബാധ്യത തീർക്കാനായിട്ടാണ് മാല പൊട്ടിച്ചതെന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.