play-sharp-fill

വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടി കൊന്നു ; കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് യുവാവ്

സ്വന്തം ലേഖകൻ വൈക്കം: ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്‌ നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. വിളക്ക് എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച്‌ ഇടഞ്ഞ തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കം താലൂക്ക് ആശുപത്രിയിലും […]

തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്‍ ; ഡല്‍ഹിയെ അടിച്ചൊതുക്കി വമ്പന്‍ സ്‌കോറിലേക്കെത്തി കൊല്‍ക്കത്ത ; 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ്‌

സ്വന്തം ലേഖകൻ വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അടിച്ചൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്. തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം അംഗൃഷ് രഘുവംശി 54 റണ്‍സെടുത്തു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് – നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് […]

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോട്ടയത്ത് നാലു പേര്‍ കൂടി പത്രിക നല്‍കി; ഇതുവരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് ഒൻപത് സ്ഥാനാര്‍ത്ഥികള്‍

സ്വന്തം ലേഖകൻ കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ബുധനാഴ്ച നാലുപേർ കൂടി നാമനിർദേശപത്രിക നൽകി. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം ഒൻപതായി. എല്‍ഡിഎഫ്‌ സ്ഥാനാർഥി തോമസ് ചാഴികാടൻ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, തുടങ്ങിയവരാണ്‌ വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്. നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാല് വരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏപ്രില്‍ നാല് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ […]

വോട്ടർ സൗഹൃദ പോളിങ് സ്റ്റേഷനുകൾ: അടയാളങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം ; അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണം ;  മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

സ്വന്തം ലേഖകൻ  ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ സർക്കുലർ പുറപ്പെടുവിച്ചു. വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങൾ, വോട്ടർ അസിസ്റ്റൻസ് ബൂത്ത് എന്നിവയെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ശരിയായ അടയാളങ്ങൾ പോളിംഗ് സ്റ്റേഷനുകളിൽ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങൾ സ്റ്റാൻഡേർഡ് വലുപ്പത്തിൽ ഉചിതമായ ഉയരത്തിൽ സ്ഥാപിക്കേണ്ടതും വോട്ടർക്ക് അകലെ നിന്ന് എളുപ്പത്തിൽ കാണാവുന്നതുമായിരിക്കണമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. പോളിംഗ് സ്റ്റേഷനുകൾ […]

ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കം ; യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമം ; ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂര്‍ സ്വദേശി അക്ഷയ്(25) ആണ് മരിച്ചത്. ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.  

പടക്കശാലയിൽ ബോംബ് നിര്‍മാണം; പൊട്ടിത്തെറിയില്‍ 17കാരന്‍റെ ഇരുകൈപ്പത്തികളും നഷ്ടമായി; രണ്ട് പേരുടെ നില ഗുരുതരം ; മൂന്ന് പേര്‍ക്ക് പരിക്ക്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുക്കോലയിലെ പടക്കനിർമാണ ശാലയിൽ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ 17കാരന്റെ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈപ്പത്തികളാണ് നഷ്ടപ്പെട്ടത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അനിരുദ്ധിനെതിരെ അനധികൃത ബോംബ് നിര്‍മാണ കേസ് നിലവിലുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരും ​ഗുണ്ടാസംഘത്തിലെ അം​ഗങ്ങളെന്നും പൊലീസ് പറഞ്ഞു.

വിനോദിന് കണ്ണീരോടെ വിട നല്‍കി മഞ്ഞുമ്മൽ; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി ആളുകളാണ് മഞ്ഞുമ്മലിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. അന്തിമോപചാരത്തിന് ശേഷം മൃതദേഹം ഏലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട കേസിൽ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്‌ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ […]

അവധിക്കാലം എത്തി വീട് പൂട്ടി യാത്ര പോകുന്നവർ ശ്രദ്ധിക്കുക ; 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും ; പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം ; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് ഇപ്രകാരം വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ […]

ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി ലോക്‌സഭയിലെത്തിയ സുമലത ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്നു ; കര്‍ണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം ; മാണ്ഡ്യയില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും സുമലത അംബരീഷ്

സ്വന്തം ലേഖകൻ  ബംഗളൂരു:  മലയാളത്തിന്റെ നിത്യഹരിത നായികയായ സുമലത  ഇപ്പോള്‍ കന്നഡ രാഷ്ട്രീയത്തിലും വാർത്തകളില്‍ നിറയുകയാണ്. ആദ്യം കോണ്‍ഗ്രസ് വിട്ട് ബിജെപി പിന്തുണയോടെ സ്വതന്ത്രയായി ലോക്‌സഭയിലെത്തിയ സുമലത തിരിച്ച്‌ കോണ്‍ഗ്രസില്‍ എത്തുമെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍, മാണ്ഡ്യയിലെ സ്വതന്ത്ര എംപിയായ സുമലത അംബരീഷ് ബിജെപിയില്‍ ചേരും. മാണ്ഡ്യ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് പിന്തുണ നല്‍കുമെന്നും സുമലത പറഞ്ഞു. ‘ഞാൻ മാണ്ഡ്യ വിട്ടുപോകില്ല, വരും ദിവസങ്ങളിലും നിങ്ങള്‍ക്കൊപ്പം പ്രവർത്തിക്കും, ബിജെപിയില്‍ ചേരാൻ തീരുമാനിച്ചു’- സുമലത അനുയായികളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ […]

എസ്ഡിപിഐയുടെ പരസ്യപിന്തുണ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ ; കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ നല്‍കുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്ന് ആരോപണം; രാഹുല്‍ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കി ബിജെപി; ആരുടെയും വേട്ട് വേണ്ടെന്ന് പറയില്ലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ  ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പരസ്യപിന്തുണ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തം.കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കാൻ കിട്ടിയ പുതിയ ആയുധമാക്കുകയാണ് ബിജെപി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ നല്‍കുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു എന്ന പ്രചാരണമാണ് ദേശീയ തലത്തില്‍ ശക്തമാക്കുന്നു. തീവ്രവാദികളുമായി കോണ്‍ഗ്രസ് സന്ധി ചെയ്‌തെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ബിജെപിയുടെ ധ്രുവീകരണ നീക്കം തല്ക്കാലം അവഗണിക്കാനാണ് എഐസിസി നേതാക്കള്‍ക്കിടയിലെ ധാരണ. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ […]