തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്‍ ; ഡല്‍ഹിയെ അടിച്ചൊതുക്കി വമ്പന്‍ സ്‌കോറിലേക്കെത്തി കൊല്‍ക്കത്ത ; 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ്
സ്വന്തം ലേഖകൻ
വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അടിച്ചൊതുക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചുകൂട്ടിയത്.
തകര്‍പ്പന്‍ ബാറ്റിങ്ങുമായി സുനില്‍ നരെയ്ന്റെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയെ വമ്പന്‍ സ്‌കോറിലേക്കെത്തിച്ചത്. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്. 27 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം അംഗൃഷ് രഘുവംശി 54 റണ്‍സെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഫിലിപ്പ് സാള്‍ട്ട് – നരെയ്ന്‍ ഓപ്പണിങ് സഖ്യം വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. 27 പന്തില്‍ നിന്ന് ഇരുവരും 60 റണ്‍സ് ചേര്‍ത്തു. നാലാം ഓവര്‍ എറിയാനെത്തിയ വെറ്ററന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മയാണ് സുനില്‍ നരെയ്ന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. മൂന്ന് സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം 26 റണ്‍സാണ് ഒരൊറ്റ ഓവറില്‍ നരേന്‍ അടിച്ചെടുത്തത്. 12 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത സാള്‍ട്ടിനെ മടക്കി ആന്റിച്ച് നോര്‍ക്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
13ാം ഓവറില്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ഋഷഭ് പന്തിന് പിടികൊടുത്ത് നരെയ്ന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 164 റണ്‍സിലെത്തിയിരുന്നു.തൊട്ടുപിന്നാലെ രഘുവന്‍ശിയും മടങ്ങിയെങ്കിലും ആഞ്ഞടിച്ച ആന്ദ്രേ റസലും റിങ്കു സിങ്ങും സ്‌കോര്‍ നിരക്കുയര്‍ത്തി. റസല്‍ 19 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സ് നേടി.
നോര്‍ക്യ എറിഞ്ഞ 19-ാം ഓവറില്‍ 25 റണ്‍സടിച്ച് റിങ്കു സിങ്ങും ഈ വെടിക്കെട്ടില്‍ പങ്കാളിയായി. എട്ടു പന്തില്‍ നിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 26 റണ്‍സായിരുന്നു റിങ്കുവിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ക്യ മൂന്നും ഇഷാന്ത് ശര്‍മ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.