ലോക്‌സഭ തെരഞ്ഞെടുപ്പ്: കോട്ടയത്ത് നാലു പേര്‍ കൂടി പത്രിക നല്‍കി; ഇതുവരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് ഒൻപത് സ്ഥാനാര്‍ത്ഥികള്‍
സ്വന്തം ലേഖകൻ
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ബുധനാഴ്ച നാലുപേർ കൂടി നാമനിർദേശപത്രിക നൽകി. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം ഒൻപതായി.
എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി, തുടങ്ങിയവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാമനിര്‍ദ്ദേശപത്രിക ഏപ്രില്‍ നാല് വരെ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏപ്രില്‍ നാല് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. രാവിലെ 11 മണി മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
Third Eye News Live
0