play-sharp-fill

മോട്ടർ അടിച്ചിട്ട് വെള്ളം എത്താത്തതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോൾ കിണറിൽ പെൺ കടുവ

  വയനാട്: മൂന്നാനക്കുഴിയിലാണ് സംഭവം.  കഴിഞ്ഞ ദിവസം വീട്ടുടമ രാവിലെ ടാങ്കിലേക്ക് വെള്ളം അടിക്കാൻ ശ്രമിച്ചപ്പോള്‍ മോട്ടോർ പ്രവർത്തിച്ചില്ല. രാവിലെ വന്നു കിണർ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് മയക്കുവെടി വച്ച്‌ രക്ഷപ്പെടുത്തി കടുവയെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലെത്തിച്ച്‌ വിശദമായ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയമാക്കി യൂക്കാലിക്കവല കാക്കനാട് വീട്ടില്‍ ശ്രീനാഥന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇരതേടിയുള്ള വരവിൽ കാലുതെറ്റി കിണറ്റിലേക്ക് വീണതാവം എന്നാണ്. സംശയം.  

‘ആദ്യം ചോദിച്ചത് അവരാണ്…! ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയില്‍ ഡിഎംകെ പിന്തുണ സിപിഎമ്മിനൊപ്പം

ഇടുക്കി: ദേശീയ തലത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ. തമിഴ്നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യമായാണ് മത്സരിക്കുന്നത്. പക്ഷേ ഇടുക്കിയില്‍ ഇത്തവണ സിപിഎമ്മിനൊപ്പമാണ് ഡിഎംകെ. ആദ്യം പിന്തുണ ചോദിച്ച സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് ഡിഎംകെക്ക് സ്വാധീനമുള്ളത്. ഇടുക്കിയില്‍ 22000 അംഗങ്ങളുണ്ടെന്നാണ് അവകാശ വാദം. പിന്തുണ തേടി ഇടതുപക്ഷം എത്തിയതോടെ പൂപ്പാറയില്‍ സംസ്ഥാന പ്രസിഡൻ്റിൻ്റെ അധ്യക്ഷതയില്‍ യോഗം ചേർന്നാണ് ജോയ്സ് ജോർജിന് പിന്തുണ നല്‍കാൻ തീരുമാനമെടുത്തത്. ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിക്കൊപ്പമാണ് […]

ക്ഷേത്രം കുത്തി തുറന്ന് മോഷണം, 35,000 രൂപയോളം നഷ്ട്ടമായി

  ആലപ്പുഴ: മന്നാര്‍ പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം നടന്നത് ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്.രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ഭാരവാഹികൾ  കണ്ടത് ഓഫീസ് മുറി കുത്തി പൊളിച്ച നിലയിലാണ്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 35,000. നഷ്ട്ടമായതെന്ന് മനസ്സിലായത്. സ്വർണ്ണമാ, മറ്റ് നാണയങ്ങളോ  നഷ്ട്ടമായിട്ടില്ല. പാവുക്കര 2295ാം നമ്ബര്‍ എന്‍എസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രമാണ് കവർച്ച ചെയ്യപ്പെട്ടത്. ആലപ്പുഴയില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും , ആലപ്പുഴയില്‍ നിന്നുള്ള […]

എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ തലയോലപ്പറമ്പില്‍; പാലായിലും കോട്ടയത്തും സമ്മേളനങ്ങളിൽ പങ്കെടുക്കും

തലയോലപറമ്പ്: എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തലയോലപ്പറമ്പില്‍ പ്രസംഗിക്കും. നാളെ രാവിലെ 10നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കും. ഭവനസന്ദർശനങ്ങളും സ്‌ക്വാഡ് പ്രവർത്തനങ്ങളും സജീവമായിരിക്കുന്നതിനിടെയാണ് സംസ്ഥാന മുഖ്യമന്ത്രിയടക്കമുള്ളവർ പ്രചാരണത്തിനെത്തുന്നത്. നാളെ മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്.

വീണ്ടും ടി ടി ഇ ക്ക് നേരെ അതിക്രമം ; തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ജനശദാബ്ദി എക്സ്പ്രസ്സിൽ ആണ് സംഭവം.

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ്സിൽ വെച്ച് ഒരു ഭിക്ഷാടകൻ  ടി ടി ഇ യെ മാന്തുകയായിരുന്നു.ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. പ്ലാറ്റുഫോമിൽ കച്ചവടക്കാരനെ തള്ളിമാറ്റിയാണ് […]

ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തില്‍ കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ വേനല്‍ മഴ പ്രവചനം; കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഏഴ് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം അഞ്ച്, ആറ് തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നിലവില്ല. മഴ മുന്നറിയിപ്പിന് പിന്നാലെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 […]

സൺറൈസേഴ്സി ന്റെ റെക്കോർഡിനെ പിടിച്ചു കുലുക്കി കെ കെ ആർ ; ഡൽഹിക്കെതിരെ 106 റൺസിൻറെ പടുക്കൂറ്റൻ വിജയം

വിശാഖപട്ടണം : സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇന്നലെ കുറച്ചുനേരത്തേക്ക് ഒന്ന് ടെൻഷൻ ആയി കാണും.കാരണം ഐ പി എൽ ലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡ് അവർ ഇട്ട് ഒരാഴ്ച തികയും മുൻപ് അതിനു വെല്ലുവിളി ഉയർന്നിരിക്കുന്നു. ഓപ്പണർ ആയി ഇറങ്ങുന്ന ഓൾറൗണ്ടർ സുനിൽ നരെയ്നിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ കെ കെ അർ ഇന്നലെ അടിച്ചു കൂട്ടിയത് ഐ പി എൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടൽ.272 റൺസ് ആണ് കെ കെ ആർ ഇന്നലെ വാരിക്കൂട്ടിയത്.39 പന്തിൽ […]

ബസില്‍ കയറിയാല്‍ ഇനി വെയില്‍ കൊള്ളുമെന്ന പേടി വേണ്ട…! കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാൻ തീരുമാനിച്ച്‌ അധികൃതര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് അധികൃതർ. പകല്‍ സമയത്ത് ബസില്‍ കയറിയാല്‍ യാത്രക്കാരുടെ പ്രധാന പ്രശ്നം വെയിലടിക്കാത്ത സീറ്റ് കണ്ടുപിടിക്കുക എന്നതാണ്. ഈ പ്രശ്നത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി. എന്നുവച്ചാല്‍ ഇനി സൂര്യന്റെ ദിശ നോക്കി സീറ്റ് കണ്ടത്തേണ്ടതില്ലെന്നര്‍ത്ഥം. സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്. ഇതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൊത്തം 151 സൂപ്പര്‍ഫാസ്റ്റ് ബസുകളാണുള്ളത്. ആദ്യഘട്ടത്തില്‍ 75 ബസിലും ഘട്ടംഘട്ടമായി ബാക്കി ബസിലും കര്‍ട്ടനിടും. അതേസമയം എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ […]

ചിന്നക്കനാലിലെ കാട്ടാന ശല്യം; ആര്‍.ആര്‍.ടി സംഘത്തെ വിപുലീകരിച്ച്‌ വനംവകുപ്പ്; 24 മണിക്കൂറും പ്രവര്‍ത്തിക്കും

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ആർആർടി സംഘത്തെ വിപുലീകരിച്ച്‌ വനംവകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കാനാകും വിധത്തില്‍ ജീവനക്കാരെയും അത്യാധുനിക സംവിധാനങ്ങളും ആണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. അരിക്കൊമ്പനെ മാറ്റിയെങ്കിലും ചിന്നക്കനാലിലെ പ്രശ്നങ്ങള്‍ തീരാത്തതോടെയാണ് വനം വകുപ്പിൻ്റെ അടുത്ത നീക്കം. ചക്കക്കൊമ്പനും മൊട്ടവാലനും മറ്റു കാട്ടാനക്കൂട്ടങ്ങളും നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി. ഈ വർഷം മാത്രം പ്രദേശവാസികളായ രണ്ടു പേരടക്കം അഞ്ച് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും പ്രതിരോധിക്കുന്നതിനുമായി ആർ.ആർ.ടിയുടെ സേവനം 24 മണിക്കൂറും […]

മാസപ്പടി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം വേണം; മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഇന്ന് വിധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്. ധാതു മണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്കു അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി, മകൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29നാണ് മാത്യു കുഴൽനാടൻ ഹർജി സമർപ്പിച്ചത്. ആരോപണങ്ങൾ വിജിലൻസ് നിയമത്തിന്റെ പരിധിയിൽ […]