സൺറൈസേഴ്സി ന്റെ റെക്കോർഡിനെ പിടിച്ചു കുലുക്കി കെ കെ ആർ ; ഡൽഹിക്കെതിരെ 106 റൺസിൻറെ പടുക്കൂറ്റൻ വിജയം
വിശാഖപട്ടണം : സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഇന്നലെ കുറച്ചുനേരത്തേക്ക് ഒന്ന് ടെൻഷൻ ആയി കാണും.കാരണം ഐ പി എൽ ലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡ് അവർ ഇട്ട് ഒരാഴ്ച തികയും മുൻപ് അതിനു വെല്ലുവിളി ഉയർന്നിരിക്കുന്നു.
ഓപ്പണർ ആയി ഇറങ്ങുന്ന ഓൾറൗണ്ടർ സുനിൽ നരെയ്നിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ കെ കെ അർ ഇന്നലെ അടിച്ചു കൂട്ടിയത് ഐ പി എൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടൽ.272 റൺസ് ആണ് കെ കെ ആർ ഇന്നലെ വാരിക്കൂട്ടിയത്.39 പന്തിൽ ഏഴു വീതം സിക്സും ഫോറും നേടി സുനിൽ നരെയിൻ നേടിയത് 89 റൺസ്.സുനിൽ നരെയ്ൻ തുടങ്ങിവച്ച വെടിക്കെട്ട് പിന്നീട് വന്നവരെല്ലാം ഏറ്റെടുക്കുകയായിരുന്നു.
മൂന്നാമനായി ഇറങ്ങിയ രഘുവാൻഷി 54 റൺസ് നേടി.പിന്നീട് 19 പന്തിൽ 41 റൺസ് നേടിയ ആന്ധ്രെ റസൽ തീ ആളി കത്തിക്കുകയായിരുന്നു.20 ആമത്തെ ഓവറിൽ ആന്ധ്രെ റസലിന്റെ വിക്കറ്റ് നേടിയ ഇഷാന്ത് ശർമ 8 റൺസ് മാത്രം വിട്ട് നൽകി ഹൈദരാബാദിന്റെ 277 റൺസിന്റെ റെക്കോർഡ് തകർക്കാൻ കൊൽക്കട്ടയെ അനുവധിചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്ക് ഓപ്പണർ മാരായ ഡേവിഡ് വാർണറെയും പൃത്വി ഷാ യെയും ആദ്യം തന്നെ നഷ്ടമായി.മധ്യനിരയിൽ അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ റിഷഭ് പന്തും സ്റ്റബ്സും ആണ് ഡൽഹിയെ 166 എന്ന ടോട്ടലിലേക്ക് എത്തിച്ചത്.ജയത്തോടെ രാജസ്ഥാനെ പിന്തള്ളി കൊൽക്കട്ട ഒന്നാംസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.