play-sharp-fill
എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ തലയോലപ്പറമ്പില്‍; പാലായിലും കോട്ടയത്തും  സമ്മേളനങ്ങളിൽ പങ്കെടുക്കും

എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ തലയോലപ്പറമ്പില്‍; പാലായിലും കോട്ടയത്തും സമ്മേളനങ്ങളിൽ പങ്കെടുക്കും

തലയോലപറമ്പ്: എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തലയോലപ്പറമ്പില്‍ പ്രസംഗിക്കും.

നാളെ രാവിലെ 10നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനം നടക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുക്കും.

ഭവനസന്ദർശനങ്ങളും സ്‌ക്വാഡ് പ്രവർത്തനങ്ങളും സജീവമായിരിക്കുന്നതിനിടെയാണ് സംസ്ഥാന മുഖ്യമന്ത്രിയടക്കമുള്ളവർ പ്രചാരണത്തിനെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്.