play-sharp-fill

കെട്ടുകഥകളും സാങ്കല്പിക കഥാപാത്രങ്ങളും, ലാപ്‌ടോപില്‍ നിര്‍ണായക ഫയലുകള്‍,മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായി ; മലയാളികളുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന് പൊലീസ്

കോട്ടയം : അരുണാചല്‍ പ്രദേശില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശികളായ ദമ്പതികളുടേയും സുഹൃത്തായ അധ്യാപികയുടേയും മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മരിച്ച നവീന്റെയും ആര്യയുടേയും ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ചില വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചതായാണ് വിവരം. ആര്യയുടെ ലാപ്ടോപ്പിൽ സാങ്കൽപ്പിക കഥാപാത്രമായ മിതിയുമായി സംസാരം, അന്യഗ്രഹ ജീവിതം ആഗ്രഹിക്കുന്നതായി കണ്ടെത്തൽ, നവീൻ രഹസ്യ ഭാഷയിൽ ആശയ വിനിമയം നടത്തിയതിൻ്റെ തെളിവുകളും പുറത്ത്. നവീന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയ പിഡിഎഫില്‍ കോഡ് ഭാഷയിലാണ് ദുര്‍മന്ത്രവാദത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതെന്ന് […]

ആശങ്കകളിലും പ്രതിസന്ധികളിലും 75 വാർഷികം ആഘോഷിച്ചു നാറ്റോ

ബ്രസൽസ് : ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയ്ക്ക് ഇന്ന് 75 ആം വാർഷികം.നാറ്റോ ആസ്ഥാനമായ ബ്രസല്‍സില്‍ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75 ആം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം.റഷ്യക്കെതിരായ യുദ്ധത്തില്‍ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതില്‍ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നല്‍കാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാല്‍ യുക്രെയ്ന് അംഗത്വം നല്‍കണമോയെന്ന കാര്യത്തില്‍ ഇതുവരെ സമവായമായിട്ടില്ല.അത്യാവശ്യം വേണ്ടിവരുന്ന സഹായങ്ങൾ മാത്രമാണ് നാറ്റോ ഇപ്പോൾ യുക്രെയിന് നൽകിവരുന്നത്.വാഹനങ്ങൾ, മരുന്നുകൾ, ഇന്ധനങ്ങൾ, തുടങ്ങിയവയാണ് അവയൊക്കെ. […]

4 കോടി 68 ലക്ഷം രൂപയുടെ ആസ്തി , നാമ നിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വെളിപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി

    തൃശൂർ:  സുരേഷ് ഗോപിയുടെ സ്വത്ത് വകകളുടെ ആകെ മൂല്യം.4,07,51,412.51 രൂപയെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തൽ. കൈവശം പണമായുള്ളത്  44,000 രൂപയാണ്. കൈവശം പണമായുള്ളത്  44,000 രൂപയാണ്.  53.30 ലക്ഷം രൂപയുടെ സ്വർ‌ണവും(1025 ഗ്രാം) വിവിധ ബാങ്കുകളിലായി 24 ലക്ഷം രൂപ നിക്ഷേപമുണ്ടെന്നും  സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ വിവിധ ബാങ്കുകളിലായി 61 ലക്ഷം രൂപയുടെ വായ്പയുണ്ട്. ഏഴ് ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് നിക്ഷേപങ്ങളും 67 ലക്ഷം രൂപയുടെ പോസ്റ്റൽ സേവിങ് / പോളിസിയും ഉണ്ട്. തിരുനെല്‍വേലി […]

കോട്ടയത്തെ സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ തുഷാര്‍; തുഷാറിന് 6 കോടി രൂപയുടെ ആസ്തി, കൈവശമുള്ളത് 23.27 ലക്ഷം: ഫ്രാന്‍സിസ് ജോര്‍ജിന് കൈവശം പണമായി 15,000 രൂപയും നിക്ഷേപമായുള്ളത് 61.97 ലക്ഷവും ; തോമസ് ചാഴികാടന്റെ കൈവശമുള്ള പണം 40,000 രൂപ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ കൈവശമുള്ള പണം 40,000 രൂപ. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യയുടെ കൈയിലുള്ളത് 30,000 രൂപയും. സ്വര്‍ണമായും നിക്ഷേപമായും ചാഴികാടന് 50.30ലക്ഷം രൂപയും ഭാര്യയ്ക്ക് 50.39 ലക്ഷം രൂപയും വിവിധ ബാങ്ക് അക്കൗണ്ടുകളിലുണ്ട്. ഇതിനു പുറമേ ഇരുവരുടേയും ജോയിന്റ് അക്കൗണ്ടില്‍ 27.80ലക്ഷം രൂപയുമുണ്ട്. ചാഴികാടന് രണ്ട് കാറുകളും 24ഗ്രാം സ്വര്‍ണവുമുണ്ട്. 12 ലക്ഷം രൂപയാണു കാറുകളുടെ മൂല്യം. ഭാര്യയ്ക്ക് 476ഗ്രാം സ്വര്‍ണമുണ്ട്. ചാഴികാടന് 96ലക്ഷത്തിന്റെ ഭൂമിയും ഇരുവരുടേയും പേരില്‍ 80 […]

ഐ പി എൽ ൽ ജയം ഉറപ്പിച്ച മത്സരത്തിൽ അവസാനം നിമിഷം പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത് ടൈറ്റൻസ് .

ഗുജറാത്ത് : ഐ പി എൽ ൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് മൂന്നു വിക്കറ്റിന് ഗുജറാത്ത്‌ ടൈറ്റൻസ് തോൽവി ഏറ്റുവാങ്ങി.അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ്ങിന്റെ വെടിക്കെട്ട് ആണ് കളിയുടെ ഗതി മാറ്റിയത്. മുൻ നിര മുഴുവനും തകർന്നടിഞ്ഞ നിമിഷം ശശാങ്ക് സിങ്ങിന്റെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചത്.വെറും 29 പന്തിൽ 61 റൺസ് ആണ് ശശാങ്ക് സിംഗ് അടിച്ചുകൂട്ടിയത്.അവസാനം 17 പന്തിൽ 31 റൺസ് നേടിയ ആശുതോഷ് ശർമ്മയുടെ സഹായത്തോടെ പഞ്ചാബിന്റെ വിജയം അനായാസമാക്കി. കളിയുടെ തുടക്കത്തിൽ ആദ്യം ബാറ്റ് ചെയ്ത […]

നാലുപകല്‍ പിന്നിട്ടു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലുള്ള സമരം തുടങ്ങിയിട്ട് ;  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ച നഴ്‌സിന് ഹൈക്കോടതി പറഞ്ഞിട്ടും നിയമനം നല്‍കിയില്ല; നീതിയിലുള്ള വിശ്വാസം മാത്രമാണ് സമരത്തിന് പിന്നിലെ കരുത്ത് ; ജോലിയില്‍ പ്രവേശിക്കാനുള്ള ഹൈക്കോടതിയുടെ അനുകൂല ഉത്തരവില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ ഇപ്പോഴും മുഖംതിരിച്ച് 

സ്വന്തം ലേഖകൻ കോഴിക്കോട്: സ്ത്രീസൗഹൃദത്തെ കുറിച്ച്‌ വാതോരാതെ പ്രസംഗിക്കുന്നവരാണ് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ.എന്നാല്‍, ഡയലോഗുകള്‍ക്ക് അപ്പുറം ഇതെല്ലാം പൊള്ളയാണെന്ന് വ്യക്തമാകുന്ന സന്ദർഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ച നഴ്‌സിന് ഹൈക്കോടതി പറഞ്ഞിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാത്ത പിടിവാശി തുടരുകയാണ് സർക്കാർ. നാലുപകല്‍ പിന്നിട്ടു, സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിത മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നിലുള്ള സമരം തുടങ്ങിയിട്ട്. നീതിയിലുള്ള വിശ്വാസം മാത്രമായിരുന്നു ആ ഇരിപ്പിന് പിന്നിലെ കരുത്ത്. എന്നാല്‍, സര്‍ക്കാര്‍ അപ്പോഴും മുഖംതിരിച്ചു. ജോലിയില്‍ […]

ഗുജറാത്ത് കലാപവും ബാബറി മസ്‌ജിദ്‌ തകർത്തതും ഒഴിവാക്കി,പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി ; പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തി എൻ സി ഇ ആർ ടി

എൻ സി ഇ ആർ ടി പാഠപുസ്‌തകത്തിൽ ഗുജറാത്ത് കലാപവും  ബാബറി മസ്‌ജിദ്‌ തകർത്തതും ഒഴിവാക്കി. പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിലാണ് പുതിയ മാറ്റം.  എൻ സി ഇ ആർ ടി നിയോഗിച്ച പാഠ്യ പുസ്‌തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം. സമിതിയുടെ നിർദേശം അനുസരിച്ച് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു തീരുമാനം, തുടർന്നാണ് പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നും ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്. കലാപങ്ങൾ ഒഴിവാക്കി പകരം രാമക്ഷേത്ര […]

ബോംബ് സ്ഫോടനം; രണ്ട് യുവാക്കൾക്ക് പരിക്ക്

  കണ്ണൂർ: പാനൂർ, പുത്തൂർ മുളിയാട്ടത്തിലാണ് സ്ഫോടനം ഉണ്ടായത്. സി പി എം പ്രവർത്തരായ രണ്ട് യുവാക്കൾ കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം : മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ സുരേഷ് കെ വി ആണ് അറസ്റ്റിലായത്.അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് ഏഴ് ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഉള്‍പ്പെടെ 17 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. മണര്‍കാട്, കോട്ടയം വെസ്റ്റ്, പാമ്ബാടി, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മാലം സുരേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി; ഇപ്പോൾ പൂജ്യമെന്ന് റിപ്പോർട്ട് ; ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്ത് ; ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാൻ കഴിയാതെ ബൈജൂസ് ; മിക്ക ഓഫീസുകളും താഴിട്ടു പൂട്ടി ; വെല്ലുവിളികള്‍ തരണം ചെയ്ത് അവസാന കടമ്പയും കടക്കുമെന്ന് ബൈജൂസ്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: നിലയില്ലാക്കയത്തിലാണ് എഡ്‌ടെക് കമ്പനിയായ ബൈജൂസ്. മുഖ്യ നിക്ഷേപകർ ഇടഞ്ഞുനില്‍ക്കുന്നു. ഫണ്ടുകള്‍ ഉപയോഗിക്കാൻ കഴിയാതെ നിത്യചെലവുകള്‍ പോലും കഷ്ടി. ശമ്പളം കിട്ടാതെ ജീവനക്കാർ വലയുന്നു. പ്രതിസന്ധി തരണം ചെയ്യുമെന്ന് സ്ഥാപക സിഇഒ മലയാളിയായ ബൈജു രവീന്ദ്രൻ ആത്മവിശ്വാസം പ്രകടപ്പിക്കുമ്ബോഴും, മുന്നോട്ടുള്ള വഴി ഇനിയും തെളിഞ്ഞിട്ടില്ല. ഒരു വർഷം മുമ്പ്  ബൈജു രവീന്ദ്രന്റെ മൊത്തം ആസ്തി 17,545 കോടി( 2.1 ബില്യൻ ഡോളർ) ആയിരുന്നു. എന്നാല്‍, ഫോബ്‌സിന്റെ ശതകോടീശ്വര പട്ടിക പ്രകാരം 2024 ല്‍ അത് പൂജ്യമാണ്. ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് രംഗത്ത് […]