play-sharp-fill
ഗുജറാത്ത് കലാപവും ബാബറി മസ്‌ജിദ്‌ തകർത്തതും ഒഴിവാക്കി,പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി ;  പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തി എൻ സി ഇ ആർ ടി

ഗുജറാത്ത് കലാപവും ബാബറി മസ്‌ജിദ്‌ തകർത്തതും ഒഴിവാക്കി,പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി ; പാഠപുസ്‌തകത്തിൽ മാറ്റങ്ങൾ വരുത്തി എൻ സി ഇ ആർ ടി

എൻ സി ഇ ആർ ടി പാഠപുസ്‌തകത്തിൽ ഗുജറാത്ത് കലാപവും  ബാബറി മസ്‌ജിദ്‌ തകർത്തതും ഒഴിവാക്കി. പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തക ഉള്ളടക്കത്തിലാണ് പുതിയ മാറ്റം.  എൻ സി ഇ ആർ ടി നിയോഗിച്ച പാഠ്യ പുസ്‌തക പരിഷ്കരണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ നിർദേശം.

സമിതിയുടെ നിർദേശം അനുസരിച്ച് വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ കാര്യങ്ങൾ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു തീരുമാനം, തുടർന്നാണ് പന്ത്രണ്ടാംതര രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നും ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്.

കലാപങ്ങൾ ഒഴിവാക്കി പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഈ അടുത്ത കാലങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആകും ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകും. 30,000 സ്കൂളുകളിൽ പാഠപുസ്തകം വിതരണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള പുസ്തകം എൻ സി ഇ ആർ ടി യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരത്തെയും ഇത്തരത്തിലുള്ള വിവാദ തീരുമാനം എൻ സി ഇ ആർ ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.