play-sharp-fill

ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വീണ്ടും തോല്‍വി ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആറ് വിക്കറ്റുകള്‍ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരെ തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 31(24) റണ്‍സ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 50(36) അര്‍ദ്ധ സെഞ്ച്വറി നേടി. ഷാബാസ് അഹമ്മദ് […]

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു ; കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കാസര്‍കോട്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് […]

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ; കോട്ടയം സ്വദേശിയായ 24കാരനാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ; മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച് മന്ത്രിമാരായ വി എൻ വാസവനും, വീണാ ജോർജും

സ്വന്തം ലേഖകൻ കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും  മന്ത്രിമാരായ വി എൻ […]

പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുന്നു ; പ്രായംകൂടിയവരുടെ എണ്ണം വർധിക്കുംതോറും പ്രോസ്റ്റേറ്റ് കാൻസർ രോഗികളുടെ എണ്ണവും കൂടുന്നു ; 2040 ആകുമ്പോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്ന് പഠനം 

സ്വന്തം ലേഖകൻ  ആഗോളതലത്തില്‍ പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ വർധിക്കുന്നുവെന്ന് ലാൻസെറ്റ് പഠനം. 2040 ആകുമ്ബോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ രോഗികള്‍ ഇരട്ടിയാകുമെന്നും പഠനത്തില്‍ പറയുന്നു. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചുള്ള മരണങ്ങള്‍ എണ്‍പത്തിയഞ്ചുശതമാനമായി വർധിക്കുമെന്നും പഠനത്തിലുണ്ട്. ചിലയിനം പ്രോസ്റ്റേറ്റ് കാൻസറുകള്‍ വളരെ പതിയെയാണ് പടരുകയെങ്കില്‍ മറ്റുചിലത് വളരെ വേഗത്തില്‍ ശരീരമാകെ വ്യാപിക്കും. പ്രായം അമ്ബതോ അതില്‍ കൂടുതലോ ആകുന്നത്, കുടുംബത്തിലെ രോഗചരിത്രം തുടങ്ങിയവ രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. യൂറോപ്യൻ അസോസിയേഷൻ ഓഫ് യൂറോളജിയുടെ പാരീസില്‍ വച്ചുനടക്കുന്ന വാർഷിക കോണ്‍ഗ്രസില്‍ പഠനം അവതരിപ്പിക്കും. ഇന്ത്യയിലെ മൂന്നുശതമാനം കാൻസറുകള്‍ പ്രോസ്റ്റേറ്റ് […]

കോട്ടയം ജില്ലയിൽ നാളെ (06/04/2024) കുമരകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (06/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കരി ട്രാൻസ്ഫോർമറിൽ 06 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഴുവൻഞ്ചേരി ട്രാൻസ്ഫോർമറിൽ 6/4/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിക്കൽ, പാലക്കാട്ടുമല എന്നീ ട്രാൻസ്ഫോർമറുകളുടെ […]

കേരളത്തില്‍ കോട്ടയം ഉൾപ്പെടെ അഞ്ച് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു ; ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്ളാറ്റുകളും കേന്ദ്രീകരിച്ച്‌ സാത്താന്‍ ആരാധന ; സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ സംഘങ്ങളിലെ അംഗങ്ങളെന്നത് ഞെട്ടിക്കുന്നത്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നുണ്ടെന്ന് നന്ദന്‍കോട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ആ കേസിന്റെ ഒച്ചപ്പാട് അവസാനിച്ചതോടെ പിന്നീടാരും സാത്താന്‍ സേവ സംഘങ്ങള്‍ക്ക് പിന്നാലെ പോയില്ല. കോടുംക്രൂരത നിറഞ്ഞ ആഭിചാരക്രിയകള്‍ വരെ അരങ്ങേറുന്ന സാത്താന്‍ ആരാധന […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍ ; ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്ത് ;  സൂക്ഷ്മ പരിശോധനയില്‍ ആകെ തള്ളിയത് 86 പത്രികകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. സംസ്ഥാനത്ത് നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ സിഎസ്ഐ സഭാ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്‍റെ ഭാര്യ ഷേർളി ജോണിന്‍റെ നാമനിർദ്ദേശ പത്രിക തള്ളി. പാലക്കാട് എ വിജയരാഘവന്‍റെ അപരന്‍റെ പത്രികയും തള്ളി. വടകര ലോക്സഭ മണ്ഡലത്തില്‍ കെ കെ ഷൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു. മതിയായ രേഖകൾ […]

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സൂക്ഷ്മപരിശോധന പൂർത്തിയായി; കോട്ടയത്ത് 14 സ്ഥാനാർത്ഥികൾ ; മൂന്നു പേരുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂന്നു പേരുടെ പത്രിക തള്ളി. 14 പത്രിക സ്വീകരിച്ചു. 17 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സ്വതന്ത്രസ്ഥാനാർഥികളായ ഫ്രാൻസിസ് ഇ. ജോർജ്, ഫ്രാൻസിസ് ജോർജ്, കേരളാ കോൺഗ്രസ് (എം.) സ്ഥാനാർഥി ബേബി മത്തായി എന്നിവരുടെ പത്രികകളാണ് തള്ളിയത്. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന. സ്ഥാനാർഥികൾ, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സൂക്ഷ്പരിശോധനയിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾ ഇവർ 1. […]

സ്വന്തമായി വാഹനം ഇല്ല ; കയ്യിലുള്ളത് എട്ട് ഗ്രാം സ്വർണം ; 243 കേസുകൾ ; കെ സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്

സ്വന്തം ലേഖകൻ വയനാട്ടില്‍ മത്സരിക്കുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ ആസ്തി രേഖകള്‍ വ്യക്തമാക്കുന്ന നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്. സ്വത്ത് വിവരങ്ങളുടെ കണക്കില്‍ കെ സുരേന്ദ്രന് സ്വന്തമായി വാഹനം ഇല്ല. ആകെ എട്ട് ഗ്രാം സ്വർണം മാത്രമാണ് കയ്യിലുള്ളത്. കെ സുരേന്ദ്രന്റെ പേരില്‍ 243 കേസുകളാണ് നിലവിലുള്ളത്. അതില്‍ ഒരെണ്ണം വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തതാണ്. സുല്‍ത്താൻ ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴക്കേസാണത്. ഭാര്യയ്ക്ക് 32 ഗ്രാം സ്വർണമുണ്ടെന്നും നല്‍കിയ വിവരങ്ങളില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കൈവശം ആകെ 15,000 രൂപ മാത്രമാണ് ഉള്ളത്. രണ്ടു […]

റമദാൻ പകർന്ന് നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി

സ്വന്തം ലേഖകൻ  കോട്ടയം :റമദാൻ പകർന്നു നൽകുന്ന ആത്മീയ ചൈതന്യവും കരുണാർദ്രമായ ഹൃദയവും സത്യവിശ്വാസികൾ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മഅ്മൂൻ ഹുദവി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മസംസ്ക്കരണത്തിനു പുണ്യറമദാൻ ക്യാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരന്മാരെ ഭിന്നിപ്പിക്കാനും രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സമുദായം ജാഗ്രത പുലർത്തണമെന്നും പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ സമുദായത്തെ ബാധിക്കുന്ന […]