നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ തൂങ്ങി മരിച്ചു ; കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
കാസര്‍കോട്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്.
ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പൊലീസ് മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.