play-sharp-fill

പ്രതിഷേധം അണയാതെ പമ്പാവാലി…! ബിജുവിൻ്റെ ജീവനെടുത്ത കൊലയാളി ആനയെ കൊല്ലാനുള്ള ഉത്തരവിനായി കാത്തിരിപ്പ്; ഉറക്കം നഷ്ടപ്പെട്ട നിലയിൽ പ്രദേശവാസികള്‍

കണമല: ഓട്ടോ ഡ്രൈവർ കുടിലില്‍ ബിജു മാത്യുവിനെ തുലാപ്പള്ളി പിആർസി മലയിലെ വീടിന്‍റെ സമീപത്ത് ക്രൂരമായി കൊന്ന ഒറ്റയാനെ വെടിവച്ചു പിടിക്കാനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പമ്പാവാലിക്കാർ. ബിജുവിന്‍റെ മരണത്തോടെ ഉയർന്ന പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല. ബിജുവിനെ കൊലപ്പെടുത്തിയ ആനയെ പിടിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പറയുന്നു നാട്ടുകാർ. ബിജുവിനെ കൊലപ്പെടുത്തിയശേഷം കാട്ടിലേക്ക് മടങ്ങിയ ആന എപ്പോള്‍ വേണമെങ്കിലും തിരികെ എത്താം. അതുകൊണ്ടുതന്നെ രാത്രിയില്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് പ്രദേശവാസികള്‍. ബിജുവിന്‍റെ മരണത്തിനുശേഷം കണമല ഫോറസ്റ്റ് ഓഫീസില്‍ നടന്ന ശക്തമായ പ്രതിഷേധ സമരത്തെത്തുടർന്നാണ് ആനയെ വെടിവച്ചു കൊന്നു […]

എൻസിഇആര്‍ടി വിവാദം: വെട്ടിയ പാഠങ്ങള്‍ പഠിപ്പിക്കാൻ ഒരുങ്ങി കേരളം; അധ്യാപകർക്ക് പ്രത്യേക നിർദേശം നല്‍കും

തിരുവനന്തപുരം: ചരിത്രഭാഗങ്ങള്‍ ഉള്‍പ്പെടെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളില്‍ വ്യാപക വെട്ടിനിരത്തലിനു കേന്ദ്രസർക്കാർ തുനിഞ്ഞതോടെ, സംസ്ഥാനസർക്കാർ ബദല്‍നീക്കം ഊർജിതമാക്കി. പാഠഭാഗങ്ങളില്‍ ഒഴിവാക്കപ്പെട്ട വസ്തുതകള്‍ കേരള സിലബസിന്റെ ഭാഗമായി പ്രത്യേകം പഠിപ്പിക്കും. ഇതിനായി അധ്യാപകർക്ക് പ്രത്യേക നിർദേശം നല്‍കുമെന്നു സർക്കാർവൃത്തങ്ങള്‍ പറഞ്ഞു. ഹയർസെക്കൻഡറിയില്‍ മാത്രമേ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുന്നുള്ളൂ. പകർപ്പവകാശപ്രശ്‌നം വരുമെന്നതിനാല്‍ അവരുടെ പുസ്തകങ്ങളിലെ ഉള്ളടക്കം കേരളത്തിനുമാത്രമായി ഒഴിവാക്കാനാവില്ല. അതിനാല്‍, ഇപ്പോള്‍ പരിഷ്‌കരിക്കപ്പെട്ട പുസ്തകങ്ങള്‍ ഉപയോഗിക്കേണ്ടിവരും.

അരുണാചലിലെ മലയാളികളുടെ മരണം; നവീന്‍റെ കാറില്‍ നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു; ബ്ലാക്ക് മാജിക്കുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തിരിക്കുകയാണ്. ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്നാണ് കരുതപ്പെടുന്നത്. ‘ഡോണ്‍ബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച്‌ പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രാച്ചെലവിന് ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും […]

ഇടുക്കി നെടുങ്കണ്ടത്ത് ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച്‌ അകത്തുകയറി; ദമ്പതികളായ വീട്ടുടമകള്‍ക്കെതിരെ കേസ്

ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത് സീല്‍ വച്ച വീടിന്റെ പൂട്ടുപൊളിച്ച്‌ അകത്തുകയറിയ സംഭവത്തില്‍ വീട്ടുടമക്കും ഭാര്യക്കുമെതിരെ കേസ്. ഇടുക്കി നെടുങ്കണ്ടത്ത് നടന്ന സംഭവത്തില്‍ ചെമ്പകക്കുഴി വെള്ളക്കോട്ട് ബോബി, ഭാര്യ ജോബി മോള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ഫെഡറല്‍ ബാങ്കിന് 25 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതിനാല്‍ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സാന്നിദ്ധ്യത്തില്‍ ബാങ്ക് അധികൃതരെത്തി ജപ്തി ചെയ്ത് വീട് പൂട്ടി സീല്‍ ചെയ്തിരുന്നു. രണ്ട് ‘സെക്യൂരിറ്റികളെയും കാവലേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ ബോബിയും ഭാര്യയും വീട്ടിലെത്തി സെക്യൂരിറ്റികളെ ഭീക്ഷണിപ്പെടുത്തി […]

വാഹന രജിസ്‌ട്രേഷന്‍; അങ്ങേയറ്റം വരെ പോകും; സര്‍ക്കാരിന്‍റെ ഉദ്ദേശം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കലെന്ന് സുരേഷ് ഗോപി

തൃശൂര്‍: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അങ്ങേയറ്റം വരെ പോകുമെന്ന് എന്‍.ഡി.എ. തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇതും പോരാട്ടമാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കേസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് ബാധിക്കണമെന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തില്‍ നിര്‍ത്താന്‍ പറ്റുമോയെന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു. നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് താന്‍ അതുപോലും പറയാന്‍ പാടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. […]

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സെയ്ദ

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്നതന്ന് സെയ്ദ പറഞ്ഞു. സ്വദേശമായ കര്‍ണാടകയിലെ കുടകില്‍ നിന്ന് മഹല്ല് ഭാരവാഹികള്‍ക്കൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ കാണാനായി കോഴിക്കോട്ടെത്തിയത്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ ഭാഗത്തും പ്രോസിക്യൂഷന്‍റെ […]

ഐപിഎല്‍ ഇതിഹാസ പട്ടികയില്‍ സഞ്ജു…! 4,000 റണ്‍സ് പിന്നിട്ടു; റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്ത് മലയാളി പയ്യൻ

ജയ്പൂ‍‍ർ: ഐപിഎല്‍ റെക്കോർഡ് ബുക്കില്‍ മലയാളി പയ്യന്റെ പേരെഴുതി ചേർത്ത് രാജസ്ഥാൻ നായകൻ. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4,000 റണ്‍സ് പിന്നിട്ട ഇതിഹാ ബാറ്റർ‌മാരുടെ പട്ടികയിലാണ് ഈ അന്തപുരിക്കാരനും ഇടംപിടിച്ചത്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുൻപന്തിയിലാണ്. ആർ.സി.ബിക്കെതിരായ മത്സരത്തില്‍ യഷ് ദയാലിനെതിരെ നേടിയ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറിയാണ് സഞ്ജുവിനെ നേട്ടത്തിലെത്തിച്ചത്. ഇതുവരെ 16 പേരാണ് ഐപിഎല്ലില്‍ നാലായിരം റണ്‍സ് കടന്നത്. സ്ട്രൈക്ക് റേറ്റില്‍ സാംസണ് മുന്നിലുള്ളത് മൂന്നുപേരാണ്. ഇതിഹാസ താരങ്ങളായ എ.ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിവരാണ് […]

കഠിനമായ ചൂട് രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കും ; നീർക്കെട്ടും, ഹൃദ്രോ​ഗവും കൂട്ടുമെന്ന്‌ പഠനം

സ്വന്തം ലേഖകൻ ചൂട്‌ കാലാവസ്ഥ നമ്മുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ച്‌ ശരീരത്തിലെ നീര്‍ക്കെട്ട്‌ വര്‍ധിപ്പിക്കാമെന്ന്‌ പഠനം. ഇത്‌ ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളുടെ സാധ്യതയും കൂട്ടുമെന്ന്‌ അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈല്‍ സയന്റിഫിക്ക്‌ സെഷനില്‍ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട്‌ പറയുന്നു. അമേരിക്കയിലെ ലൂയിസ്‌ വില്ലേ യൂണിവേഴ്‌സിറ്റിയാണ്‌ ഇത്‌ സംബന്ധിച്ച ഗവേഷണം നടത്തിയത്‌. യൂണിവേഴ്‌സല്‍ തെര്‍മല്‍ ക്ലൈമറ്റ്‌ ഇന്‍ഡെക്‌സ്‌ ഓരോ അഞ്ച്‌ ഡിഗ്രി വര്‍ധിക്കുമ്പോള്‍ നീര്‍ക്കെട്ടുമായി ബന്ധപ്പെട്ട രക്തത്തിലെ സൂചകങ്ങളും വര്‍ധിക്കുമെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. നീര്‍ക്കെട്ടിന്റെ സൂചന നല്‍കുന്ന മോണോസൈറ്റുകള്‍, ഈസ്‌നോഫില്ലുകള്‍, പ്രോ ഇന്‍ഫ്‌ളമേറ്ററി സൈറ്റോകീനുകള്‍ എന്നിവയുടെ എണ്ണത്തിലും വര്‍ധനയുണ്ടാക്കാന്‍ […]

‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ജൂണിൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്. ‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ എന്ന […]

ഐസിയു പീഡന കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയ്ക്ക് പുനർനിയമനം ; സർ‌ക്കാർ ഉത്തരവ് പുറത്തിറങ്ങി ; തീരുമാനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐസിയു പീഡന കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന ഹെഡ് നഴ്‌സ് പിബി അനിതയ്ക്ക് പുനർനിയമനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ചുകൊണ്ടുള്ള സർ‌ക്കാർ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോ​ഗ്യ വകുപ്പിന്റെ തീരുമാനം. അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. റിവ്യൂ ഹരജിയിലെ ഉത്തരവിന് വിധേയമായിരിക്കും നിയമനം. മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പിബി […]