play-sharp-fill
റിയാസ് മൗലവി വധക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സെയ്ദ

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സെയ്ദ

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ.

കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്നതന്ന് സെയ്ദ പറഞ്ഞു. സ്വദേശമായ കര്‍ണാടകയിലെ കുടകില്‍ നിന്ന് മഹല്ല് ഭാരവാഹികള്‍ക്കൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ കാണാനായി കോഴിക്കോട്ടെത്തിയത്.

കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ ഭാഗത്തും പ്രോസിക്യൂഷന്‍റെ ഭാഗത്തും വന്ന പിഴവുകളാണ് മൗലവി കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പ്രൊസിക്യൂട്ടറായിരുന്ന അഡ്വ ഷാജിതിനെ തന്നെ വിക്ടിം പെറ്റീഷന്‍ നല്‍കാനായി മൗലവിയുടെ കുടുംബം ചുമതലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ അഡ്വ. ഷാജിതിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തി.