ഇടുക്കി നെടുങ്കണ്ടത്ത് ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി; ദമ്പതികളായ വീട്ടുടമകള്‍ക്കെതിരെ കേസ്
ഇടുക്കി: ബാങ്ക് ജപ്തി ചെയ്ത് സീല്‍ വച്ച വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ സംഭവത്തില്‍ വീട്ടുടമക്കും ഭാര്യക്കുമെതിരെ കേസ്.
ഇടുക്കി നെടുങ്കണ്ടത്ത് നടന്ന സംഭവത്തില്‍ ചെമ്പകക്കുഴി വെള്ളക്കോട്ട് ബോബി, ഭാര്യ ജോബി മോള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
നെടുങ്കണ്ടം ഫെഡറല്‍ ബാങ്കിന് 25 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതിനാല്‍ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സാന്നിദ്ധ്യത്തില്‍ ബാങ്ക് അധികൃതരെത്തി ജപ്തി ചെയ്ത് വീട് പൂട്ടി സീല്‍ ചെയ്തിരുന്നു. രണ്ട് ‘സെക്യൂരിറ്റികളെയും കാവലേര്‍പ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ രാത്രി 10 മണിയോടെ ബോബിയും ഭാര്യയും വീട്ടിലെത്തി സെക്യൂരിറ്റികളെ ഭീക്ഷണിപ്പെടുത്തി പൂട്ടും ‘സീലും അടിച്ചുതകർത്ത് അനധികൃതമായി വീടിനുള്ളില്‍ കയറിയതായാണ് കേസ്.
Third Eye News Live
0