play-sharp-fill
‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് പ്രഖ്യാപിച്ചു

‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ റിലീസ് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ജൂണിൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടത്.

‘സേനാപതിയുടെ മടങ്ങിവരവിനായി ഒരുങ്ങിക്കോളൂ!’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത്. രവി വർമ്മൻ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.