play-sharp-fill

രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും നിരവധി പരാതികൾ ; സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍ 7 ചട്ടം ഒന്ന് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍ പൂര്‍ണമായും വേനലവധി കാലഘട്ടമാണ്. മാര്‍ച്ച്‌ അവസാനം സ്‌കൂള്‍ അടക്കുകയും ജൂണ്‍ ആദ്യം തുറക്കുകയും ചെയ്യും. അവധിക്കാല ക്ലാസുകള്‍ നടത്തുമ്പോൾ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സമ്മതമില്ലാതെ പണം പിരിക്കുന്നതായും ആക്ഷേപമുണ്ട്. ഇത് […]

ബിജെപി ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് നടി ഖുശ്‌ബു

2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി യുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് പ്രചാരണത്തിൽ നിന്ന് ഒഴിവാകുന്നതെന്ന് ഖുശ്‌ബു വ്യക്തമാക്കി. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സിൽ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത വ്യക്തി കൂടിയായിരുന്നു. എന്നാൽ ഇപ്പോൾ 2019ൽ ടെയ്ൽബോണിനുണ്ടായ പരുക്ക് ഗുരുതരമായിരിക്കുകയാണ്. […]

ക്ഷേമപെൻഷൻ രണ്ടുഗഡു ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും;3200 രൂപവീതം ലഭിക്കും ; ഇനി കുടിശ്ശിക അഞ്ച് ഗഡു

സ്വന്തം ലേഖകൻ തിരുവനന്തപുരം നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌. ഏഴുമാസത്തെ കുടിശ്ശിക […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ  കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ  കോട്ടയം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് കരോട്ടുപറമ്പിൽ വീട്ടിൽ ചാച്ചു എന്ന് വിളിക്കുന്ന ഷിജാസ് ഷാജി (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, തട്ടിക്കൊണ്ടു പോകൽ, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ […]

തിമിര ശസ്ത്രക്രിയക്ക് ശേഷം എട്ട് പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ; ആശുപത്രി സീൽ ചെയ്തു.

മധ്യപ്രദേശിൽ തിമിര ശസ്ത്രക്രിയക്ക് ശേഷം പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ ഓപറേഷൻ തീയറ്റർ അധികൃതർ പൂട്ടി സീൽ ചെയ്തു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് എട്ടു പേർക്ക് പാർശ്വഫലങ്ങൾ എന്നാണ് അധികൃത‍ർ പറയുന്നത്. അതേസമയം ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും അജ്ഞാതമായ കാരണങ്ങൾ കൊണ്ടാണ് എട്ട് പേർക്ക് പാർശ്വഫലങ്ങളുണ്ടായതെന്നുമാണ് ആശുപത്രി മാനേജിങ് ട്രസ്റ്റി വാദിക്കുന്നത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചോയിത്രം നേത്രാലയ എന്ന സ്ഥാപനത്തിൽ ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി 79 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്. ചികിത്സ പൂർണമായും സ‍ർക്കാർ ചെലവിലായിരുന്നു. മധ്യപ്രദേശിലെ […]

45 അടി ആഴമുള്ള കിണറ്റില്‍ വീണ് 54-കാരി മരിച്ചു

കോഴിക്കോട് : മണാശേരിയില്‍ വീടിനടുത്തുള്ള കിണറ്റില്‍ വീണ് സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയില്‍ ഓലിപ്പുറത്ത്‌ ഗീതാമണി (54) ആണ് മരിച്ചത്. തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിലാണ് ഗീതാമണി വീണത്. മുക്കത്തുനിന്നും സ്റ്റേഷൻ ഓഫിസർ എം.അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ഗീതാമണിയെ കിണറിൽ നിന്ന് പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രജീഷ് കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ ഗീതാമണിയെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അന്തിമ സ്ഥാനാര്‍ഥികളുടെ പട്ടിക നാളെ; നിലവില്‍ 204 പേര്‍ ; കോട്ടയത്ത് 14 സ്ഥാനാർഥികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്. തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, […]

പാനൂർ സ്ഫോടനം, സിപിഐഎമ്മിൻ്റെ ഉന്മൂലന സിദ്ധാന്തം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

പാനൂർ സ്ഫോടന സംഭവത്തിൽ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സിപിഐഎമ്മിൻ്റേത് ഉന്മൂലന സിദ്ധാന്തമെന്നും അന്വേഷണം ഉടൻ എൻഐഐക്ക് കൈമാറണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അന്വേഷണം വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാനൂരിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സിപിഐഎം കാലങ്ങളായി തുടരുന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നോ രണ്ടോ പ്രതികളെ പിടിച്ചത് കൊണ്ട് കാര്യമില്ല. ആര് എന്തിന് വേണ്ടി എന്താണ് ലക്‌ഷ്യം എന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാനൂരിൽ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് […]

സജി മഞ്ഞക്കടമ്പന്റെ ഒഴുവിൽ ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനാക്കിയത് മോൻസ് ജോസഫിന്റെ താല്പര്യം അവഗണിച്ച്. പ്രിൻസ് ലൂക്കോസിനെ ചെയർമാൻ ആക്കണമെന്ന മോൻസിന്റെ നിലപാട് കോൺഗ്രസ് തള്ളി. കേരള കോൺഗ്രസ് തർക്കം മുന്നണിക്ക് നാണക്കേട് ഉണ്ടാക്കി എന്നും കോൺഗ്രസ്

കോട്ടയം: കേരള കോൺഗ്രസ് ജില്ല പ്രസിഡൻ‌റ് കൂടിയായ സജി മ‍ഞ്ഞക്കമ്പൻ രാജിവെച്ച ഒഴിവിലേക്ക് മോൻസ് ജോസഫിന്റെ നോമിനിയെ തള്ളി ഇ ജെ ആഗസ്തിയെ യുഡിഎഫ് ജില്ലാ ചെയർമാനായി നിയമിച്ച് യുഡിഎഫ് നേതൃത്വം തീരുമാനം കൈക്കൊണ്ടു. അഡ്വക്കറ്റ് പ്രിൻസ് ലൂക്കോസിനെ യുഡിഎഫ് ജില്ലാ ചെയർമാനാക്കണമെന്ന മോൻസ് ജോസഫിന്റെ ആവശ്യം തള്ളിയാണ് യുഡിഎഫിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടക്ക് സജി മഞ്ഞക്കടമ്പനെ പ്രകോപിപ്പിച്ച് രാജിവെക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും സജിക്ക് മറുപടി നൽകി രംഗം വഷളാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത മോൻസ് ജോസഫിന്റെ പക്വത ഇല്ലാത്ത നടപടിയോടുള്ള അതൃപ്തിയാണ് കോൺഗ്രസ് […]

എട്ടര മണിക്കൂർ, നിർത്താതെ പാടിയത് 201 ​ഗാനങ്ങൾ ; ലോക റെക്കോർഡിട്ട് കൊച്ചിക്കാരൻ ആന്റണി സിജോ അമരേഷ്‌

എറണാകുളം : പാട്ട് പാടി ലോക റെക്കോർഡിട്ട് മലയാളി. കൊച്ചി വാത്തുരുത്തി സ്വദേശി ആന്റണി സിജോ അമരേഷ്‌ ആണ് റെക്കോർഡ് കരസ്ഥമാക്കിയത്. എട്ടര മണിക്കൂർ കൊണ്ട് 201 ​ഗാനങ്ങളാണ് യുവാവ് ആലപിച്ചത്. പാടുന്നതിനൊപ്പം ​ഗിറ്റാറും വായിച്ചിരുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഹിന്ദി, സ്പാനിഷ് എന്നീ ഭാഷകളിലെ പാട്ടുകൾക്കൊപ്പം സ്വന്തമായി എഴുതിയ ഗാനങ്ങളും റെക്കോർഡ് പ്രകടനത്തിൽ ആന്റണി സിജോ അമരേഷ്‌ ആലപിച്ചു. രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഗാനാലാപനം വൈകുന്നേരം അ‍ഞ്ചരയ്ക്കാണ് അവസാനിച്ചത്. പനമ്പിള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാദമിയിലായിരുന്നു യുവാവിന്റെ റെക്കോർഡ് പ്രകടനം. […]