play-sharp-fill
ബിജെപി ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് നടി ഖുശ്‌ബു

ബിജെപി ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് നടി ഖുശ്‌ബു

2024 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി യുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച് ചലച്ചിത്ര താരവും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് പ്രചാരണത്തിൽ നിന്ന് ഒഴിവാകുന്നതെന്ന് ഖുശ്‌ബു വ്യക്തമാക്കി. ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയ്ക്ക് തന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമാക്കി അയച്ച കുറിപ്പ് ഖുശ്ബു എക്സിൽ പങ്കുവച്ചു. സജീവ പ്രചാരണത്തിനില്ലെങ്കിലും, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടരുമെന്നും ഖുശ്ബു പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുത്ത വ്യക്തി കൂടിയായിരുന്നു. എന്നാൽ ഇപ്പോൾ 2019ൽ ടെയ്ൽബോണിനുണ്ടായ പരുക്ക് ഗുരുതരമായിരിക്കുകയാണ്. അടിയന്തര ശ്രദ്ധ വേണ്ടതിനാൽ പ്രചാരണ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. പരുക്ക് ഭേദമായി ആരോഗ്യത്തോടെ തിരികെവരാൻ എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.

ഡോക്ടർമാരുടെ നിർദേശം അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായതോടെ ആരോഗ്യസ്ഥിതി വഷളായെന്നും അവർ പറഞ്ഞു. ആരോഗ്യം കണക്കിലെടുക്കുമ്പോൾ കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാമെന്നും താനിപ്പോൾ അത്തരമൊരു സാഹചര്യത്തിലാണെന്നുംഖുശ്‌ബു കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും ഈ സമയത്ത് വിട്ടുനിൽക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ബിജെപിയുടെ നയങ്ങളും പദ്ധതികളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചുകൊണ്ട് പ്രചാരണരംഗത്ത് താൻ സജീവമായിരിക്കും. മോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നത് കാണായി കാത്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group