play-sharp-fill

ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിൽ ; ആർത്തവം വൈകുന്നതിൻ്റെ കാരണങ്ങള്‍ ഇവയൊക്കെ…

സ്വന്തം ലേഖകൻ സ്ത്രീകളില്‍ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആർത്തവം. ആർത്തവ സംബന്ധമായ നിരവധി പ്രശ്നങ്ങള്‍ പലരേയും അലട്ടാം. മിക്ക സ്ത്രീകളും ആർത്തവം വൈകുന്നതും ആർത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുള്ളവരാണ്. ജീവിതശൈലിയിലെ ചില മാറ്റങ്ങളാണ് ആർത്തവം ക്രമം തെറ്റുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ആർത്തവം വൈകുന്നതിൻ്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? സമ്മർദ്ദം അമിത സമ്മർദ്ദം ശരീരത്തില്‍ കോർട്ടിസോള്‍ എന്ന ഹോർമോണ്‍ പുറത്തുവിടാൻ കാരണമാകുന്നു. ഇത് ആർത്തവചക്രത്തെ ബാധിക്കുകയും ഹോർമോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാക്കുകയോ ആർത്തവം വൈകിപ്പിക്കുകയോ ചെയ്യുന്നുവെന്ന് […]

പൊളളുന്ന ചൂടില്‍ കോട്ടയം; താപനില വീണ്ടും 40 ഡിഗ്രിയിലേക്ക് ; ചൂട് അല്‍പം കൂടിയാലും കുഴപ്പമില്ല, മഴ പെയ്യാതിരുന്നാല്‍ മതിയെന്ന് നെല്‍ കര്‍ഷകര്‍; ചൂട്,ക്രമാതീതമായി വര്‍ധിച്ചതോടെ കര്‍ഷക ദുരിതവും  വര്‍ധിക്കുന്നു ; അടുത്തയാഴ്ച വേനല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പും 

സ്വന്തം ലേഖകൻ കോട്ടയം: പൊളളുന്ന ചൂടില്‍ കോട്ടയം. ചൂട് അല്‍പം കൂടിയാലും കുഴപ്പമില്ല, മഴ പെയ്യാതിരുന്നാല്‍ മതിയെന്നു നെല്‍ കര്‍ഷകര്‍.കൊയ്ത്തു നടക്കുന്ന പാടങ്ങളിലെ കര്‍ഷകര്‍ മഴ പെയ്യാത്തതിനാല്‍ ആശ്വസിക്കുന്നുണ്ടെങ്കിലും പകല്‍ സമയങ്ങളില്‍ നെല്ല് ഉണക്കാന്‍ പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നു പറയുന്നു. എങ്കിലും മഴ പെയ്താലുള്ള ദുരിതത്തിന്റെ അത്രയം വരില്ല ചൂടെന്നാണു കര്‍ഷകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊയ്ത്ത് സമയത്തുണ്ടായ ശക്തമായ മഴയില്‍ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണു സംഭവിച്ചത്. പല പാടശേഖരങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നു. അതേ സമയം ഇടവേളയ്ക്കു ശേഷം […]

കോട്ടയം ജില്ലയിൽ നാളെ (08/04/2024) പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (08/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന മുറിഞ്ഞാറ, ഇല്ലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 08/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്‌ഫോർമറിൽ നാളെ ( 08/04/2024) 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മൂത്തേടം, പങ്ങട ബാങ്ക് പടി,എൻ എസ് എസ്  […]

ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ചു ; മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത്; ആശുപത്രിയിലെത്തിച്ച് മുങ്ങി; ഒടുവിൽ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയില്‍ താമസിക്കുന്ന മലയാളി നഴ്സ് ടി.എം.മായ(37)യെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ(31)നെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഹലാല്‍പുർ ബസ് സ്റ്റാൻഡില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ യുവതി വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് മായയെ അബോധാവസ്ഥയില്‍ ദീപക് […]

നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ; താരം മടങ്ങിയത്  ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷം 

സ്വന്തം ലേഖകൻ നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില്‍ വച്ചാണ് നടിയുടെ വാഹനത്തില്‍ പരിശോധന നടത്തിയത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച്‌ തമിഴ്‌നാട്ടില്‍ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനത്തിലും തടഞ്ഞ് പരിശോധന നടത്തിയത്. മഞ്ജുവിനൊപ്പം മാനേജറും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു. വാഹനത്തില്‍ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോള്‍ ആളുകള്‍ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം […]

37 കല്യാണം, 571 ചോറൂണ്; നെയ്‌വിളക്ക് 21 ലക്ഷം, തുലാഭാരം 16 ലക്ഷം, ആറര ലക്ഷത്തിലേറെ രൂപയുടെ പാല്‍പായസം ;  വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ച  വമ്പൻ തിരക്കും വരുമാനവും ; ഉച്ചവരെ മാത്രം മുക്കാൽ കോടി

സ്വന്തം ലേഖകൻ തൃശൂർ: വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനം. വെറും വഴിപാടിനത്തിലെ മാത്രം തുകയാണിത്. ഭണ്ഡാര വരവ് മാസത്തിലൊരിക്കൽ മാത്രം എണ്ണി തിട്ടപ്പെടുത്തുന്നതിനാൽ ഈ തുക ഇപ്പോൾ കണക്കാക്കില്ല. നിരയിൽ നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിനുള്ള നെയ്‌വിളക്ക് ശീട്ടാക്കിയത് 2500 ലേറെ പേരാണ്. 21 ലക്ഷം രൂപയായിരുന്നു അതിലൂടെയുള്ള വരുമാനം. തുലാഭാരം ഇനത്തില്‍ 16 ലക്ഷം ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയുടെ പാല്‍പായസം വഴിപാടുണ്ടായി. 37 കല്യാണവും 571 […]

പാനൂര്‍ ബോംബ് സ്ഫോടനം; ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു ; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അമൽ ബാബു അറസ്റ്റിൽ. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയാണ് അമൽ‌ ബാബു. ഇയാൾ ബോംബ് നിർമാണത്തിൽ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായ മിഥുൻലാൽ പൊലീസ് കസ്റ്റഡിയിലാണ്. മിഥുൻലാലിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബെംഗളൂരുവിൽ ആയിരുന്നു. ഇയാളെ ബെംഗളൂരുവിൽ നിന്നാണു പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് സായൂജ് ഉൾപ്പെടെ നാല് പ്രതികളെ […]

ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുതൽ ; കുറെ ഏറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ; നിർദേശങ്ങളുമായി എംവിഡി

സ്വന്തം ലേഖകൻ അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. പൊതുവെ കണക്കുകൾ പരിശോധിച്ചാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കൂടുന്നതായാണ് കാണുന്നത്. കുറെ ഏറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്കിത് കുറക്കാൻ കഴിയും. വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്യാൻ കഴിയുന്ന ചില നിർദേശങ്ങളിതാ. 1. കുട്ടികൾ നന്നായി കളിക്കട്ടെ – പക്ഷേ റോഡിലോ റോഡരികിലോ ആകാതെ ശ്രദ്ധിക്കുക 2. പ്രായമാവാത്ത കുട്ടികൾക്ക് ഒരു കാരണവശാലും വാഹനങ്ങൾ നൽകരുത് 3. ബൈക്കുകളിൽ ദൂരയാത്രകൾ പരമാവധി […]

വൈദ്യുതി ഉപയോ​ഗം സർവ്വകാല റെക്കോർഡിലേക്ക്! ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ […]

ആർപ്പുക്കര പെരുമ്പടപ്പ് ഒറ്റപ്ലാക്കിൽ ഒ എ സുകുമാരൻ നിര്യാതനായി

ആർപ്പുക്കര: പെരുമ്പടപ്പ് ഒറ്റപ്ലാക്കിൽ ഒ എ സുകുമാരൻ (76, റിട്ടർഡ് ലോക്കൽ ഫണ്ട്‌ ഓഡിറ്റ് ഓഫീസർ ) നിര്യാതനായി. സംസ്കാരം 08.04.2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി കുട്ടി, (റിട്ടർഡ് സീനിയർ സൂപ്രണ്ടന്റ്, എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്, ഡി ഡി ഓഫീസ് കോട്ടയം) മക്കൾ: അരുൺ, അർച്ചന മരുമക്കൾ: സ്വാതി, അനൂപ് രാജാക്കാട്ട്