play-sharp-fill
നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ; താരം മടങ്ങിയത്  ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷം 

നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ; താരം മടങ്ങിയത്  ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷം 

സ്വന്തം ലേഖകൻ

നടി മഞ്ജു വാര്യരുടെ കാറില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്. തിരുച്ചിറപ്പള്ളി അരിയല്ലൂർ ബൈപ്പാസില്‍ വച്ചാണ് നടിയുടെ വാഹനത്തില്‍ പരിശോധന നടത്തിയത്.

തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച്‌ തമിഴ്‌നാട്ടില്‍ നടക്കാറുള്ള പരിശോധയുടെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനത്തിലും തടഞ്ഞ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ജുവിനൊപ്പം മാനേജറും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാർ ഓടിച്ചിരുന്നത് മഞ്ജു തന്നെയായിരുന്നു. വാഹനം പരിശോധന നടത്തി ഉടൻ തന്നെ ഫ്‌ലയിംഗ് സ്‌ക്വാഡ് സംഘം മഞ്ജുവിനെ വിട്ടയച്ചു. വാഹനത്തില്‍ മഞ്ജു വാര്യർ ആണെന്ന് മനസിലായപ്പോള്‍ ആളുകള്‍ താരത്തിനടുത്തേയ്‌ക്കെത്തി. ആരാധകർക്കൊപ്പം ചിത്രങ്ങളെടുത്ത ശേഷമാണ് താരം മടങ്ങിയത്.