play-sharp-fill

ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണം തട്ടിപ്പ് ; രണ്ട് യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍വഴി ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ മുട്ടപ്പാലം ദേശത്ത് ദാറുല്‍ സലാമില്‍ മുഫ്‌ലിക്‌ (22), കാരേറ്റ് ദേശത്ത് പുളിക്കക്കോണത്ത് വിഷ്ണു (27) എന്നിവരെയാണ് തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി സ്വദേശിയുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഹൈദരാബാദിലെ എച്ച്.ഡി.എഫ്.സി. ബാങ്കിലെ ജീവനക്കാരി എന്നപേരിൽ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി പരാതിക്കാരനില്‍നിന്ന് 3.15 ലക്ഷം […]

വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി; ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ഭീഷണി. ആറ്റിങ്ങല്‍ പകല്‍ക്കുറിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിലേക്ക് കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി. പ്രചാരണ ജാഥ എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. പിന്നീട് സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇത് പിന്നീട് പള്ളിച്ചല്‍ പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ […]

ജീവിതശൈലി രോ​ഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രോ​ഗം രക്തസമ്മർദ്ദം ; രാജ്യത്ത് ഒരിക്കൽ പോലും ബിപി പരിശോധിച്ചിട്ടില്ലാത്തത് 30 ശതമാനം ആളുകൾ ; മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ഗവേഷകർ

സ്വന്തം ലേഖകൻ ഇന്ത്യയിൽ മുപ്പതു ശതമാനം ആളുകൾ ഒരിക്കൽ പോലും അവരുടെ രക്തസമ്മർദ്ദത്തിന്റെ നില പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് റിസർച്ച് പുറത്തുവിട്ട് റിപ്പോർട്ടിലാണ് ഇക്കാര്യം വിദശമാക്കുന്നത്. രാജ്യത്ത് കുതിച്ചുയരുന്ന ജീവിതശൈലി രോ​ഗങ്ങളുടെ പട്ടികയിൽ ഏറ്റവും മുകളിൽ നിൽക്കുന്ന രോ​ഗമാണ് രക്തസമ്മർദ്ദം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. കൃത്യമായി പരിശോധിക്കത്തതും രോദ​ഗനിർണയം വൈകുന്നതും ആരോ​ഗ്യം മോശമാക്കും. രാജ്യത്ത് 30 ശതമാനം ആളുകൾ തങ്ങളുടെ രക്തസമ്മർദ്ദ നില ഒരിക്കലും പരിശോധിക്കാത്തതിനെ നിസാരമായി കാണാൻ […]

ഗതാഗത നിയമങ്ങള്‍ ഇനി വെബ് സീരീസിലൂടെ ; നിയമങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറിയാം ; പുതിയ നീക്കവുമായി എം.വി.ഡി

സ്വന്തം ലേഖകൻ ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നല്‍കുന്നത്. മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. വെള്ളിയാഴ്ചകളില്‍ സംപ്രേഷണം ചെയ്യും. ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ്വേര്‍ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു. ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് […]

കോട്ടയം ജില്ലയിൽ നാളെ (11/04/2024) കൂരോപ്പട,പുതുപ്പള്ളി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (11/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അരീപറമ്പ് സ്കൂൾ,പൊടിമറ്റം, പാറാമറ്റം,മൂലേപീടിക ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (11.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വലിയകൊട്ടാരം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ നാളെ 11/4/2024 രാവിലെ 8 മുതൽ വൈകിട്ട് 3 വരെ മൂന്നു വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന […]

ഉപയോക്താക്കളുടെ വാദങ്ങൾ വാസ്‌തവമല്ല ; കറണ്ട് പോയാൽ കെഎസ്ഇബിയിൽ വിളിച്ച് സമയം കളയേണ്ട… ; പകരമായി 9496001912 നമ്പരിലേക്ക് വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി നൽകാം

സ്വന്തം ലേഖകൻ കെഎസ്‌ഇബി സെക്ഷൻ ഓഫീസുകളിൽ വിളിക്കുമ്പോൾ ഫോൺ റിസീവർ മാറ്റി വയ്ക്കുന്നു എന്ന ആരോപണത്തിൽ മറുപടിയുമായി കെഎസ്ഇബി. ഉപയോക്താക്കളുടെ വാദങ്ങൾ വാസ്‌തവമല്ല എന്നാണ് കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഓരോ സെക്ഷൻ ഓഫീസിലും ഒരു ലാൻഡ് ഫോൺ മാത്രമാണ് നിലവിലുള്ളത്. ഇതിൽ ഒരു സെക്ഷനുകീഴിൽ 15,000 മുതൽ 25,000വരെ ഉപഭോക്താക്കൾ ഉണ്ടായിരിക്കും. എന്തെങ്കിലും കാരണങ്ങളുണ്ടായാൽ ആയിരത്തിലേറെപേർക്ക് ഒന്നിച്ച് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടാകും. ഇതിൽ ചെറിയൊരു ശതമാനം ആളുകൾ സെക്ഷൻ ഓഫീസിലെ നമ്പറിൽ വിളിച്ചാൽ പോലും ഒരാൾക്ക് മാത്രമേ സംസാരിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് […]

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവ് മർദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്പിടി പാഴിയോട്ടിൽ രതീഷ് (39) ആണ് മരിച്ചത്. പാഴിയോട് നൂൽനൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം ; അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടുത്തം ; ഇരുവരും തമ്മിലുള്ള അടിപിടിക്കിടെ വയോധികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ ഇടുക്കി: വഴിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ മല്‍പ്പിടുത്തതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിലാണ് മരണം സംഭവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു. വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെയാണ് വയോധികൻ താഴെ വീഴുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

‘വീട്ടില്‍ കിടന്നുറങ്ങാൻ നിവർത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്രോഗിയായ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ…; രാത്രിയായാല്‍ സ്ഥിരമായി വൈദ്യുതിയില്ല; പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ല ; രോഗിയായ ഭാര്യയുമൊത്ത് വൈദ്യുതി ഓഫിസില്‍ 55കാരന്റെ വ്യത്യസ്ത പ്രതിഷേധം; പരിഹാര നടപടിയുമായി അധികൃതർ

സ്വന്തം ലേഖകൻ കൊച്ചി: സ്ഥിരമായി രാത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെ പാലാരിവട്ടം വൈദ്യുതി ഓഫിസില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി 55കാരനും ഭാര്യയും രംഗത്ത്. രോഗിയായ ഭാര്യയുമൊത്താണ് പരമേശ്വരൻ രാത്രി വൈദ്യുതി ഓഫീസിലെത്തിയത്. കയ്യില്‍ ഒരു പായും തലയിണയും കരുതിയിട്ടുണ്ടായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരമേശ്വരന്റെ വേറിട്ട പ്രതിഷേധം നടന്നത്. രോഗിയായ ഭാര്യയുടെ കൈപിടിച്ച്‌ പരമേശ്വരൻ രാത്രിയില്‍ വൈദ്യുതി ഓഫിസിലെത്തിയപ്പോള്‍ അധികൃതർ അമ്ബരന്നു. കയ്യില്‍ ഒരു പായയും തലയിണയും കരുതിയിരുന്നു, എന്താണ് പരമേശ്വരന്റെ ഉദ്ദേശ്യമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച […]

റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ അപകടക്കെണിയായി കേബിളുകള്‍ ; കുമരകം വഴിയുള്ള യാത്രക്കാര്‍ സൂക്ഷിക്കുക ; അധികാരികള്‍ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കുമരകം: റോഡരികിലെ വൈദ്യുതി പോസ്റ്റുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന കേബിളുകള്‍ അപകടക്കെണിയായി മാറിയിരുക്കുന്നു. കെ-ഫോണ്‍, ബിഎസ്‌എൻഎല്‍, ഏഷ്യാനെറ്റ് തുടങ്ങി വിവിധ കമ്ബിനികളുടെ കേബിളുകള്‍ കുമരകം റോഡരികിലെ പാേസ്റ്റുകളിലൂടെ വലിച്ചിട്ടുണ്ട്. ഇതുകൂടാതെ പ്രവർത്തനരഹിതമായ പഴയ പല കേബിളുകളും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ കിടക്കുകയാണ്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്കാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുക. കേബിളുകളില്‍ കുരുങ്ങി മുമ്ബ് പല അപകടങ്ങള്‍ കുമരകത്തു നടന്നിട്ടുണ്ട്. എങ്കിലും കേബിളുകള്‍ വലിക്കുന്നവർ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുന്നില്ല. ഇപ്പോള്‍ കുമരകത്തിന്‍റെ ഹൃദയഭാഗമായ ചന്തക്കവലയില്‍ കേബിളുകള്‍ റാേഡിലേക്കു തൂങ്ങിക്കിടന്നാടുകയാണ്. ഈ കേബിളുകള്‍ […]