play-sharp-fill
മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് മര്‍ദനമേറ്റ് മരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവ് മർദനമേറ്റു മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. കടമ്പിടി പാഴിയോട്ടിൽ രതീഷ് (39) ആണ് മരിച്ചത്.

പാഴിയോട് നൂൽനൂൽപ്പ് കേന്ദ്രത്തിനു മുന്നിൽ ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ അയൽവാസിയായ നൗഫലിനെ (32) ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.