
വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി; ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന്റെ പ്രചാരണ ജാഥക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ഭീഷണി. ആറ്റിങ്ങല്‍ പകല്‍ക്കുറിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയിലേക്ക് കടന്നുകയറി ഭീഷണിപ്പെടുത്തിയതായാണ് പരാതി.
പ്രചാരണ ജാഥ എത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ജാഥയിലേക്ക് കടന്നുകയറിയതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. പിന്നീട് സ്ഥാനാര്‍ത്ഥിക്കെതിരെ ഇവര്‍ ഭീഷണിയും അസഭ്യ വര്‍ഷവും മുഴക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇത് പിന്നീട് പള്ളിച്ചല്‍ പൊലീസിന് കൈമാറി. ഭീഷണി മുഴക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം.
Third Eye News Live
0