ഗതാഗത നിയമങ്ങള്‍ ഇനി വെബ് സീരീസിലൂടെ ; നിയമങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറിയാം ; പുതിയ നീക്കവുമായി എം.വി.ഡി
സ്വന്തം ലേഖകൻ
ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് മറുപടി നല്‍കുന്നത്.
മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. വെള്ളിയാഴ്ചകളില്‍ സംപ്രേഷണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒട്ടേറെ തട്ടിപ്പുകാര്‍ ഈ മേഖലയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ്വേര്‍ ഉപഭോക്തൃസൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു.
ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറിൽ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം.